Read Time:9 Minute


അഥീന ജെയ്ൻ

 

ഇന്ത്യൻ ശാസ്ത്രഗവേഷണത്തിന്റെ മുഖമുദ്രയാണ് IIT പോലുള്ള സ്ഥാപനങ്ങൾ. പ്രഗത്ഭരായ ഒട്ടേറെ പ്രതിഭകളെ അവർ ശാസ്ത്ര സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ചു നാളുകളായി ഇത്തരം സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് പലരീതിയിലുമുള്ള ശാസ്ത്രനിരാകരണങ്ങൾ  ശ്രദ്ധയിൽപ്പെടുന്നുണ്ട്. ജ്യോതിഷം പോലുള്ള കപടശാസ്ത്രങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് അവയിൽ ഒന്ന് മാത്രമായിരുന്നു. IIT ഖരഗ്പുരിന്റെ Centre for Excellence for Indian Knowlegde System എന്ന വിഭാഗം 2022 വർഷത്തെ കലണ്ടർ നിർമ്മിക്കുകയുണ്ടായി. ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ കടന്നുകയറ്റമെന്ന സിദ്ധാന്തം തെറ്റായിരുന്നു എന്ന് തെളിയിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ചില തെളിവുകൾ നിരത്തുകയും ചെയ്തു. ഇതിലൂടെ ഇന്ത്യയിലെ പുരാതന തദ്ദേശീയ ഹിന്ദു നാഗരികതയുടെ ആധിപത്യം സ്ഥാപിക്കുകയാണ് ഇവരുടെ അജണ്ട.

IIT ഖരഗ്പുരിന്റെ Centre for Excellence for Indian Knowlegde System പുറത്തിറക്കിയ കലണ്ടറിന്റെ കവർ

ഹിന്ദു നാഗരികതയെ പറ്റിയും നമ്മുടെ സംസ്കാരത്തെപ്പറ്റിയും പഠിക്കുന്നതിൽ എന്താണ് തെറ്റെന്നു തോന്നാം. ഗവേഷണത്തിനു മുൻപ് നിഗമനം പ്രവചിക്കുന്നതും കപടശാസ്ത്രം പടച്ചുവിടുന്നതും ഒരു ജനതയെ ആകെ കബളിപ്പിക്കുന്നതും വ്യക്തമായ ശാസ്ത്രം നിരാകരണമാണ്. ആരുടേയും മുൻവിധികൾ നിഗമനഫലം എന്ന രീതിയിൽ പ്രചരിപ്പിക്കാനോ ചരിത്രസത്യങ്ങൾ വളച്ചൊടിക്കാനോ പാടില്ല. അങ്ങനെയൊരു സന്ദർഭത്തിൽ അത് പ്രചരിപ്പിക്കുന്നവരുടെ സ്ഥാനമാനങ്ങൾ പ്രസക്തമല്ല. ഇനി കലണ്ടറിലെ മറ്റു ചില തെറ്റുകളിലേക്ക് കടന്നാൽ ചില ചിത്രങ്ങൾ എഴുതിയിരിക്കുന്ന വിവരങ്ങളുമായി ഒരു തരത്തിലും ഒത്തുപോകാത്തതാണ്. മാത്രമല്ല ജനുവരി മാസത്തിൽ തെറ്റായ ഭൂപ്രദേശ വിവരങ്ങളും കാണാം. 

അവസാന പേജിൽ അവർ പിന്തുടരുന്ന പ്രവർത്തനരംഗങ്ങൾ കൊടുത്തിട്ടുണ്ട്. അതിൽ അർത്ഥശാസ്ത്രം, സംസ്‌കൃതം, സാംഖ്യ ഗണിത ജ്യാമിതി, രാസായന, ആയുർവേദ, ജ്യോതിഷ്യം, പ്രകൃതിവിദ്യ, വാസ്തുവിദ്യ, ന്യായശാസ്ത്ര, നാട്യശാസ്ത്ര എന്നിവയൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യുതനശാസ്ത്ര രീതികൾ എന്ന് പറഞ്ഞു കിർലിയൻ ഫോട്ടോഗ്രഫി ഒക്കെ ഉൾപെടുത്തിയതിന്റെ യുക്തി ഇതുവരെ മനസിലായിട്ടുമില്ല. 

Poetry of Realityപ്രതിഷേധ സൂചകമായി തയ്യാറാക്കിയ കലണ്ടർ

Poetry of Realityയുടെ കലണ്ടർ 2022

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51 A(h) ഇപ്രകാരമാണ് : “അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും ശാസ്ത്രീയവും മാനുഷികവുമായ മനോഭാവം വളർത്തിയെടുക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ് “.  ആ തിരിച്ചറിവോടെ പൗരത്വബോധമുള്ള വിദ്യാർത്ഥികൾ എന്ന നിലയിൽ Poetry of Reality എന്ന ഞങ്ങളുടെ ശാസ്ത്രകൂട്ടായ്മ IIT കലണ്ടറിനോടുള്ള പ്രതിഷേധം സൂചിപ്പിക്കാനായി മറ്റൊരു കലണ്ടർ നിർമ്മിച്ചു. 

നമ്മുടെ പാരമ്പര്യത്തെ പറ്റിയും ചരിത്രത്തെ പറ്റിയും എല്ലാ ഇന്ത്യൻ പൗരന്മാരും ബോധവാന്മാരാകേണ്ടതാണ്. എന്നാൽ അത് ഇത്തരം മിത്തുകളുടെയും കപടശാസ്ത്രങ്ങളുടെയും പുറകെ പോയിട്ടാവരുത്. മോഡേൺ സയൻസിൽ ഇന്ത്യൻ സംഭാവന പ്രശംസനീയമാണ്. അറിയപ്പെടാതെ പോയ ഒട്ടനവധി ശാസ്ത്രനായകർ നമുക്കുണ്ട്. അർഹിച്ച അംഗീകാരം ലഭിക്കാതെ ഗവേഷണം തപസ്യയാക്കി അവരിൽ പലരും മണ്മറഞ്ഞു പോയി. ശാസ്ത്രജ്ഞർ എന്ന് പറയുമ്പോൾ എന്തുകൊണ്ട് ഇന്ത്യൻ വംശജരുടെ പേരുകൾ നമുക്ക് എണ്ണിയെടുത്ത് പറയാനാകുന്നില്ല. എന്തുകൊണ്ട് അവരുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെടുന്നില്ല. വിസ്മരിച്ചിട്ടാണെങ്കിൽ ഞങ്ങൾ ഓർമിപ്പിച്ചുകൊണ്ട് തന്നെയിരിക്കും. പതിനൊന്ന് ശാസ്ത്രജ്ഞന്മാരെയും ഒരു ഗവേഷണ സ്ഥാപനത്തെയുമാണ് ഞങ്ങൾ ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനിയും നിരവധിയനവധി ശാസ്ത്രജ്ഞരുണ്ട്. അവരുടെയെല്ലാം പേരുകൾ വരുംതലമുറ അഭിമാനത്തോടെ വിളിച്ചുപറയുകയും ശാസ്ത്രസമൂഹത്തിന് മുതൽക്കൂട്ടാകുകയും ഇവരുടെ പിന്തുടർച്ചക്കാരാണ് ഞങ്ങൾ എന്ന് തലയുയർത്തി പറയുകയും ചെയ്യണം. ശാസ്ത്രബോധമുള്ള ഒരു ജനതയുണ്ടാകണം. അതിന് വേണ്ടി പ്രവർത്തിക്കേണ്ട ഒരു സ്ഥാപനം ഇത്തരം ബോധപൂർവമായ വിഡ്ഢിത്തരങ്ങളിലൂടെ രാഷ്ട്രീയ പ്രോപഗണ്ട നടപ്പിലാക്കുന്നത് അങ്ങേയറ്റം വിഷമകരമാണ്. അധികാരത്തിനൊപ്പം ഉത്തരവാദിത്തങ്ങളും കൂടും. രാജ്യത്തിന്റെ ശാസ്ത്രസമഗ്രത ഉറപ്പുവരുത്തേണ്ടത് ഇത്തരം സ്ഥാപനങ്ങളുടെ ധാർമിക ഉത്തരവാദിത്തമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. രാഷ്ട്രീയ പക്ഷാഭേദത്തോടെ പ്രവർത്തിക്കാതിരിക്കുക. തെരുവുകൾ ശാസ്ത്രം ചർച്ചചെയ്യുന്ന ഒരു സമൂഹത്തിൽ മാത്രമേ പുരോഗമനം കൈവരുകയുള്ളൂ.

Poetry of Reality തയ്യാറാക്കിയ കലണ്ടർ വാങ്ങാം

250 രൂപയാണ് കേരളത്തിനുള്ളിൽ കലണ്ടറിന്റെ വില (കേരളത്തിന് പുറത്ത് 300 രൂപയാകും) gpay മുഖേനയോ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ  ഞങ്ങൾക്ക് പണം നൽകുകയും സ്‌ക്രീൻഷോട്ടും നിങ്ങളുടെ വിലാസവും whatsapp വഴി (Whatsapp No.: 9037930643) അയച്ചുതരികയും ചെയ്യാം. ഗൂഗിൾ പേ നമ്പർ :8547909152
Bank details Varghese Reji
Account number: 3892704420
IFSC code: CBIN0283996
Branch: TIFR Colaba

Poetry of Reality

എന്താണ് ശാസ്ത്രജ്ഞരുടെ, ശാസ്ത്ര വിദ്യാർത്ഥികളുടെ അല്ലെങ്കിൽ ശാസ്ത്രബോധം ഉള്ള ഒരു തലമുറയുടെ ധർമം? സമൂഹത്തിൽ കപടശാസ്ത്രങ്ങൾ ശക്തി പ്രാപിക്കുമ്പോൾ എന്താണ് സത്യം, എന്താണ് ശാസ്ത്രം എന്ന് വിളിച്ചുപറയുക, സാധാരണ ജനങ്ങളെ ശാസ്ത്ര പ്രബുദ്ധരാക്കുക, ആത്യന്തികമായി ശാസ്ത്രബോധം പൊതുബോധമാക്കുക.

ഈ ലക്ഷ്യത്തോടെ 2019 ജൂൺ 14ന് Poetry of Reality എന്ന ശാസ്ത്ര ബ്ലോഗ് തുടങ്ങി. കപടശാസ്ത്രങ്ങൾ തുറന്നുകാട്ടുക എന്നത് ആയിരുന്നു അപ്പോളത്തെ ലക്ഷ്യം. പിന്നീട് Resonance എന്ന സയൻസ് ഡിസ്കഷൻ പ്ലാറ്റ്ഫോം തുടങ്ങി. പിന്നീട് പ്രവർത്തനതലങ്ങൾ പലതിലോട്ടും വികസിപ്പിച്ചു. വെബിനാറുകൾ, വർക്ഷോപ്പുകൾ, യൂട്യൂബ് ചാനൽ, മത്സരങ്ങൾ, ക്രാഷ് കോഴ്സ്, ക്യാമ്പയിനുകൾ എന്നിവ സംഘടിപ്പിക്കുന്നു. “ലൂമിനറീസ്” എന്ന ഇ മാഗസിനും Poetry of Reality പ്രസിദ്ധീകരിക്കുന്നുണ്ട്.

റഫറൻസ് 

  1. ഡോ.സി.പി.രാജേന്ദ്രൻ എഴുതിയ മാതൃഭൂമി പത്രത്തിൽ വന്ന കുറിപ്പ് 20/01/2022
  2. https://scroll.in/article/1013976/iit-kharagpur-2022-calendar-on-ancient-india-is-an-exercise-in-propaganda-not-knowledge-production
  3. കിർലിയൻ ഫോട്ടോഗ്രാഫി https://ourpoetryofreality.wordpress.com/2019/06/14/68/
  4. https://en.wikipedia.org/wiki/Indus_River
  5. https://www.republicworld.com/india-news/education/iit-kharagpur-issues-2022-calendar-busting-aryan-invasion-theory-with-12-evidences.html
  6. https://thewire.in/education/with-iit-kharagpur-calendar-the-hindutva-right-takes-another-step-away-from-science


ലൂക്ക SCIENCE IN INDIA ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗാന്ധിപ്രതിമ
Next post ഫെബ്രുവരിയിലെ ആകാശം – 2022
Close