Read Time:10 Minute
[author title=”ശ്രീജിത്ത് കെ.എസ്‌” image=”https://luca.co.in/wp-content/uploads/2019/10/sreejith-ks2.png”][/author]
ഇന്ത്യയുടെ പുരാതന നാഗരികതയിലേക്കുള്ള ചരിത്രപരമായ പുതിയ കണ്ടെത്തൽ തമിഴ്നാട്ടിൽ നിന്ന് വരുന്നു. ശിവഗംഗയിലെ കീഴടിയിൽ നടന്ന പര്യവേക്ഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യയുടെ പഴയ ചരിത്രത്തെ തന്നെ മാറ്റി എഴുതാൻ പ്രേരിപ്പിക്കുന്നതാണ്. സിന്ധു നദീതട നാഗരികതയുമായി ദ്രാവിഡ സംസ്കാരത്തിനുള്ള ബന്ധം വ്യക്തമാകുന്ന തെളിവുകളാണ് കീഴടിയിൽ നിന്ന് ലഭിക്കുന്നത്. ഇന്ത്യയുടെ ആദിമ ചരിത്രത്തെപ്പറ്റിയുള്ള ധാരണയെത്തെന്നെ മാറ്റുന്ന നിഗമനങ്ങളാണിവ.


സിന്ധുവില്‍ നിന്ന് വൈഗയിലേക്ക്
[dropcap]ഭൂ[/dropcap]തകാലത്തില്‍ നാം നമ്മെ തിരയുന്നതാണ് ചരിത്രം. ആ അന്വേഷണത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് തമിഴ്നാട് ശിവഗംഗയിലെ കീലടിയില്‍ നടന്ന ഉദ്ഖനനത്തിലൂടെ ലഭ്യമായ വിവരങ്ങള്‍. ദക്ഷിണേന്ത്യയിലെ പ്രാചീന സംസ്കാരമായ സംഘകാല സംസ്കൃതിയുടെ ചിത്രം കൂടുതല്‍ തെളിച്ചെടുക്കാന്‍ ഇതു വഴി സാധിച്ചിരിക്കുന്നു. തമിഴ്നാട് , കേരളം, കര്‍ണാടകയുടെയും ആന്ധ്രയുടെയും ദക്ഷിണ ഭാഗങ്ങള്‍, ശ്രീലങ്കയുടെ വടക്ക് ഭാഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വിപുലമായ ഭൂപ്രദേശത്ത് സംഘസംസ്കൃതി പടര്‍ന്നു കിടന്നു. മധുര അതിന്റെ സാംസ്കാരിക തലസ്ഥാനമായി വര്‍ത്തിച്ചു.


സംഘകാല കാവ്യമായ പരിപാടലില്‍ വൈഗ നദിയുടെ തീരത്തെ മധുരാ നഗരം വര്‍ണ്ണിക്കുന്നുണ്ട്. 320 BCE ല്‍ മെഗസ്തനിസ് ദക്ഷിണ രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. 25 BCEയില്‍, സ്ട്രാബോ പാണ്ഡ്യന്‍ രാജാവ് റോമിലെ അഗസ്റ്റസിനടുത്തേക്ക് നയതന്ത്രജ്ഞരെ അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ടോളമി 130 CE യില്‍ മധുരാ നഗരത്തെക്കുറിച്ച് പരാമര്‍ശിച്ചതായും കാണാം. ഈ വിവരങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ പ്രാചീന ദക്ഷിണേന്ത്യയുടെ ചിത്രത്തെ മാറ്റി വരയ്ക്കുന്നതാണ്, 2017-18 ല്‍ കീലടിയില്‍ നടത്തിയ ഉദ്ഖനനം.

Keeladi-An Urban Settlement of Sangam Age on the Banks of River Vaigai “ എന്ന പേരില്‍ തമിഴ്നാട് പുരാവസ്തു വകുപ്പ് പ്രസിദ്ധീകരിച്ച പഠനത്തില്‍ Beta Analytic Lab, Miami, Florida, U.S ല്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ്ങിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • സംഘകാലത്തിന് BCE മൂന്നാം നൂറ്റാണ്ടുവരെയുള്ള പ്രാചീനതയാണ് ഇതു വരെ നിര്‍ണയിച്ചിരുന്നത്.എന്നാല്‍ 353 സെന്റിമീറ്റർ ആഴത്തില്‍ നിന്നും കണ്ടെടുത്ത പുരാവസ്തുക്കള്‍ക്ക് ആക്സിലറേറ്റര്‍ മാസ് സ്പെക്ടോമെട്രി പഠനത്തില്‍ ബി സി 600 ന്റെ പഴക്കം കാണിക്കുന്നു.
  • മാത്രമല്ല രണ്ടാം ഘട്ട നഗരവത്കരണം (second urbanisation) ദക്ഷിണേന്ത്യയില്‍ നടന്നിട്ടില്ല എന്ന പൂര്‍വ്വ ധാരണയും ഇവിടെ തിരുത്തപ്പെടുന്നു.ഗംഗാ നദീ തടങ്ങള്ല്‍ നടന്ന രണ്ടാം ഘട്ട നഗരവത്കരണത്തിന് സമാന്തരമായും അതേ സമയം സ്വതന്ത്രമായും ഈ പ്രക്രിയ മധുരയില്‍ നടന്നിട്ടുണ്ട്.
  • ഹാരപ്പന്‍ സംസ്കാരവുമായി സംഘകാലത്തെ കണ്ണിചേര്‍ക്കുന്ന നിരവധി തെളിവുകള്‍ ഉദ്ഖനനത്തിലൂടെ ലഭിച്ചിരിക്കുന്നു. സൈന്ധവ നാഗരികതയുടെ തുടര്‍ച്ചയാണ് വൈഗ നദീതട സംസ്കാരമെന്നോ , ‘ദ്രാവിഡരുടെ ‘ഉദ്ഭവം’ ഹാരപ്പന്‍ ജനതയില്‍ നിന്നാണെന്നോ അനുമാനത്തില്‍ എത്തിച്ചേരാം.


വൈഗയുടെ തീരത്തെ നാഗരികത
ഒരു കാര്‍ഷിക സമൂഹമായിരുന്നു പ്രാഥമികമായും മധുരയിലേത്. സസ്യങ്ങളുടെ പൂമ്പൊടിയടക്കം കിട്ടിയ നിരവധി തെളിവുകള്‍ ഇതിനെ സാധൂകരിക്കുന്നു.മൃഗപരിപാലനവും പ്രധാനമായിരുന്നു. കാര്‍ഷിക വൃത്തിക്കും ആഹാരത്തിനും ഇവയെ ഉപയോഗിച്ചിരുന്നു. അസ്ഥികളിലെ വെട്ടിന്റെ അടയാളങ്ങളില്‍ നിന്ന് ആടുകള്‍, കാട്ടുപന്നി, മാന്‍ എന്നിവയെ കൂടുതലായി കഴിച്ചിരുന്നു എന്ന് കാണാം.
ഉയര്‍ന്ന ജീവിത രീതിയാണ് ഈ ജനത നയിച്ചിരുന്നത്. ഇഷ്ടിക,മരം,ഓട് എന്നിവ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നു. വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലും നല്ല മികവ് പ്രകടിപ്പിച്ചിരുന്നു. നൂല്‍ നൂല്‍പ്പ്, നെയ്ത്, ചായം നല്‍കല്‍ (spinning, yarning,looming,weaving and dyining) തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പ് സൂചികള്‍, കൂര്‍ത്ത അസ്ഥി മുനകള്‍ എന്നിവ ഉദ്ഖനനത്തില്‍ ലഭിച്ചിട്ടുണ്ട്.


കളിമണ്‍ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും വ്യാപകമായി ഉപയോഗത്തില്‍ ഉണ്ടായിരുന്നു.1100 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് black ware pottery and red ware pottery എന്നിവ നിര്‍മ്മിച്ചിരുന്നത്. ലോകത്തിലെ വിവിധ പ്രദേശങ്ങളുമായി വിപുലമായ വ്യാപാര ബന്ധം ഈ സമൂഹം പുലര്‍ത്തിയിരുന്നു. പെരിയാറിന്റെ തീരത്ത് മുസിരിസ്, പട്ടണം തുടങ്ങിയ കച്ചവട തുറമുഖങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് പോലെ പൂംപുഹാര്‍, വാസവസമുദ്രം എന്നീ തുറമുഖങ്ങള്‍ പശ്ചിമ തീരത്തും ഉണ്ടായിരുന്നു.ചൈന,ഈജിപ്ത്,ഗ്രീസ്, റോം തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം ഉണ്ടായിരുന്നു.


ഹാരപ്പന്‍ സംസ്കാരവും സംഘകാലവും
ഹാരപ്പന്‍ സംസ്കാരത്തിന് ബി.സി 2500 ന്റെ പഴക്കമാണ് നിര്‍ണയിച്ചിട്ടുള്ളത്.പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ മുതല്‍ ഇന്ത്യയിലെ ഗംഗാ സമതലങ്ങള്‍ വരെ സൈന്ധവ നഗരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി 1800 മുതല്‍ ഹാരപ്പന്‍ നാഗരികത നാശോന്മുഖമായി. ആര്യന്‍ അധിനിവേശം മുതല്‍ പ്രകൃതി പ്രതിഭാസങ്ങള്‍ വരെ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ചരിത്രകാരന്‍മാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഹാരപ്പന്‍ സംസ്കാരത്തിന് സംഘകാലവുമായുള്ള അടുപ്പം തിരിച്ചറിഞ്ഞാല്‍ ഈ അവ്യക്തത ഒരു പരിധിവരെ നീങ്ങിക്കിട്ടും.


4500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന, ഇൻഡസ് സ്ക്രിപ്റ്റ് ഇപ്പോഴും വായിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ചിത്രയെഴുത്ത് (pictography) രൂപത്തില്‍ പ്രചരിച്ചിരുന്ന ലിപിയില്‍ 400 ഓളം അക്ഷരരൂപങ്ങള്‍ (Characters) ആണുള്ളത്. (മലയാളത്തില്‍ 51 അക്ഷരങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ഓര്‍ക്കുക) ഇന്‍ഡസ് സ്ക്രിപ്റ്റിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബ്രഹ്മി എഴുത്ത് ഉണ്ടാകുന്നത്. ഇന്നത്തെ ദേവനാഗിരി ലിപി ബ്രഹ്മിയില്‍ നിന്ന് രൂപപ്പെട്ടതാണ്. സൈന്ധവലിപി (indus script)ക്കും ബ്രഹ്മിക്കും മധ്യേ ഉള്ളത് എന്ന് കരുതുന്ന ചുവര്‍ചിത്ര അടയാളങ്ങള്‍ (graffity marks)കീലടിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് ഇതിനുശേഷമാണ് തമിഴ്‍- ബ്രഹ്മി രൂപപ്പെടുന്നത്. ചുവര്‍ചിത്ര അടയാളങ്ങള്‍ വായിക്കാനായാല്‍ സൈന്ധവലിപി (indus script) തുറക്കാനുള്ള താക്കോലായി അത് മാറും.

[box type=”info” align=”” class=”” width=””] ആക്സിലറേറ്റര്‍ മാസ് സ്പെക്ടോമെട്രി (Accelerator mass spectrometry)


ഉയര്‍ന്ന ഗതികോര്‍ജ്ജം ഉപയോഗിച്ച് ചാര്‍ജ്ജുള്ള കണങ്ങളെ ത്വരണം (accelerate) ചെയ്യിക്കുന്ന Mass spectroscopy സാങ്കേതികവിദ്യയാണിത്. 14C ഐസോടോപ്പിനെ 12C ല്‍ നിന്ന് വേര്‍തിരിക്കാനും മറ്റു ഐസോബാറുകളെ (14N) ഒഴിവാക്കാനും ഇതുവഴി അനായാസം സാധിക്കും. കാര്‍ബണ്‍ ഡേറ്റിങ്ങിനു പുറമെ ഭൂവിജ്ഞാനീയ മേഖലയിലും ബയോമെഡിക്കൽ രംഗത്തും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

[/box] കൂടുതല്‍ ചിത്രങ്ങള്‍


എല്ലാ ചിത്രങ്ങളും Keeladi-An Urban Settlement of Sangam Age on the Banks of River Vaigai എന്ന പഠനത്തിൽ നിന്ന്‌
അധിക വായനയ്ക്ക്

  1. തമിഴ്‌നാട് പുരാവസ്തു വകുപ്പ് പ്രസിദ്ധീകരിച്ച പഠനം – Keeladi-An Urban Settlement of Sangam Age on the Banks of River

ആരാണ് ഇന്ത്യക്കാർ ? – രണ്ടവതരണങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ക്രോമിയം – ഒരു ദിവസം ഒരു മൂലകം
Next post സയനൈഡ് കഴിച്ചാല്‍ മരിക്കുമോ ?
Close