ജെയിംസ് വെബ്ബ് പ്രപഞ്ചചിത്രങ്ങളിൽ കാണുന്നത് എന്തെല്ലാം ? – LUCA TALK

കഴിഞ്ഞ ദിവസം ജെയിസ് വെബ്ബ് ടെലസ്കോപ്പ് പുറത്തുവിട്ട പ്രപഞ്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ LUCA TALK സംഘടിപ്പിക്കുന്നു. 2022 ജൂലൈ 15 ന് രാത്രി 7.30 നടക്കുന്ന പരിപാടിയിൽ ഡോ.എൻ ഷാജി സംസാരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയക്കുന്നതാണ്.

ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ – കാണാം

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST) നിന്നുള്ള  -ൽ നിന്നുള്ള ആദ്യ സെറ്റ് ചിത്രങ്ങൾ ഇന്ന് ജൂലൈ 12 ചൊവ്വ 10.30 AM EDT ( ഇൻഡ്യൻ സമയം 8 PM) പ്രസിദ്ധപ്പെടുത്തും. തത്സമയം ലൂക്കയിൽ കാണാം

പ്രപഞ്ചശൈശവത്തിലേക്ക് എത്തിനോക്കാൻ…

പ്രപഞ്ച പഠനത്തിനുള്ള നാസയുടെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. മഹാ വിസ്ഫോടനത്തിനു ശേഷം ആദ്യം ഉണ്ടായ നക്ഷത്രങ്ങളെയും ഗ്യാലക്സികളെയും തിരയുക, ഗ്യാലക്സികളുടെ രൂപീകരവും ഉത്ഭവവും പഠിക്കുക, നക്ഷത്രങ്ങളുടെ രൂപീകരണവും ഗ്രഹങ്ങളുടെ രൂപീകരണവും പഠിക്കുക, ജീവന്റെ ഉല്പത്തി പഠിക്കുക എന്നിവയാണ് ഈ ടെലിസ്കോപ്പിന്റെ ഉദ്ദേശ്യം. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2021 ഡിസംബർ 22 ന് ഏരിയൻ 5 റോക്കറ്റിൽ കുതിച്ചുയരും

ഹബിളിനു മടക്കം, ജെയിംസ് വെബ്  സ്പേസ് ടെലിസ്കോപ്പിനു തുടക്കം

ഹബ്ബിൾ ടെലിസ്കോപ് ബഹിരാകാശ നിരീക്ഷണം അവസാനിപ്പിക്കുന്നു. പിൻഗാമിയായി ജയിംസ് വെബ് സ്പേസ് ടെലിസ്കോപ് 2018ഒക്ടോബറിൽ വിക്ഷേപിക്കപ്പെടും. ബഹിരാകാശത്തു പറക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പ് ആകും JWST.

Close