കാർബൺ നീക്കം ചെയ്യൽ

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു അന്തരീക്ഷത്തിൽ നിന്ന് CO2 അടിയന്തിരമായി നീക്കം ചെയ്യുക എന്നതു കൂടിയാണ് പരിഹാരം.

ഗ്ലാസ്ഗോ ഉച്ചകോടിയുടെ ശേഷിപ്പുകൾ

പി.കെ. ബാലകൃഷ്ണൻ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന യു.എൻ.എഫ്.സി.സി.സി യുടെ ആഭിമുഖ്യത്തിലുള്ള ഗ്ലാസ്ഗോ ഉച്ചകോടി സമാപിച്ചിരിക്കുന്നു. നവംബർ 12 ന് ഔദ്യോഗികമായി സമാപിക്കേണ്ടിയിരുന്ന ഉച്ചകോടി പൊതുസമ്മതിയുടെ അടിസ്ഥാനത്തിലുള്ള ഒരു കരട്...

ഗ്ലാസ്ഗോ ഉച്ചകോടി : മീഥെയിൻ കുറയ്ക്കുന്നതിന് പ്രാധാന്യം കൈവരുന്നു

മീഥെയിൻ ഉത്സർജനം കുറയ്ക്കാനുള്ള നടപടികൾക്കുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃതം നൽകിയത് അമേരിക്കയും യൂറോപ്യൻ യൂനിയനും ചേർന്നാണ്.

ഗ്ലാസ്ഗോ നമുക്കു തുണയാവുമോ?

2021 ഒക്ടോബർ31 മുതൽ നവംബർ 12 വരെ തിയ്യതികളിൽ സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോവിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലോകരാഷ്ട്രങ്ങളുടെ 26-ാമത് കാലാവസ്ഥാ ഉച്ചകോടി(COP-26) നടക്കുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഫ്രെയിംവർക്ക് കൺവെൻഷൻ(UNFCCC) എന്ന പേരിലാണ് ഈ ഉച്ചകോടി അറിയപ്പെടുന്നത്.

മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത – വെബിനാർ രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  പരിസര വിഷയസമിതിയുടെ നേതൃത്വത്തിൽ പുതിയ ഐ പി സി സി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത എന്ന പേരിൽ വെബിനാർ  സംഘടിപ്പിക്കുന്നു. 2021 സെപ്റ്റംബർ 28  വൈകുന്നേരം 6 .30 ന് ആരംഭിക്കുന്ന വെബിനാറിൽ മൂന്നു അവതരണങ്ങളാണ് ഉണ്ടായിരിക്കുക.

IPCC-യുടെ താക്കീതുകൾ ഭാഗം 2

തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.

IPCC-യുടെ താക്കീതുകൾ – ഭാഗം 1

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.

കോഡ് റെഡ് മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്

വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

Close