ഉഷ്ണ തരംഗം ഒരു താത്കാലിക പ്രതിഭാസമോ?
ഉഷ്ണ തരംഗം എന്നത് പൊതുവിൽ ഒരു ഭൗതിക തരംഗമല്ല, മറിച്ച് അന്തരീക്ഷ താപനിലയിൽ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ചൂടേറിയ ഒരു അവസ്ഥയാണ്. ചുരുക്കത്തിൽ താപനിലയിലെ ഉയർച്ച-താഴ്ചകളെ ആലങ്കാരികമായി ഒരു തരംഗത്തോട് ഉപമിച്ചിരിക്കുന്നു.
ആഗോളതാപനവും മഴവില്ലുകളും തമ്മിലെന്ത് ?
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മഴവില്ലുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നവയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
കാലാവസ്ഥാമാറ്റം – ശാസ്ത്രം നൽകുന്ന മുന്നറിയിപ്പുകൾ
ആഗോളതാപനവുമായി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ നിരവധി ശാസ്ത്രീയ അറിവുകളെ പങ്കുവയ്ക്കുകയാണ് ഡോ. ഗോവിന്ദൻ കുട്ടി.
താപനം : തീരങ്ങളെ കടൽ വിഴുങ്ങുമോ?
തീരദേശമേഖലകളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കടലേറ്റ ഭീഷണിയെ കണ്ണടച്ച് തള്ളരുത്. ലോകമെമ്പാടുമുള്ള തീരദേശങ്ങളും, ദ്വീപസമൂഹങ്ങളും ഒരു പോലെ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ആഗോളതാപനം വഴിയുണ്ടാകുന്ന കടലേറ്റം. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾ നേരിടുന്ന അതെ വെല്ലുവിളി തന്നെയാണ് കടലേറ്റ ഭീഷണിക്ക് മുന്നിൽ യൂറോപ്പിലെയും അമേരിക്കയിലെയും അതിവികസിതരാഷ്ട്രങ്ങളിലെ ജനങ്ങളും നേരിടേണ്ടി വരിക.
കോഡ് റെഡ് മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്
വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?
ഭൂമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെത്തുന്ന സൌരോർജ്ജത്തിന്റെ വ്യതിയാനം പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്താണ് ഈ പ്രകാശം മങ്ങലിന് കാരണം ?
കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും
കാലാവസ്ഥാവ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ ചിന്താധാരകളിൽ, ജീവിതരീതികളിൽ ഒക്കെ ദാർശനികമായ, പ്രായോഗികമായ ചില അടിയന്തിരമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സത്യത്തിൽ ആഗോളതലത്തിൽത്തന്നെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന, പരിഹാരങ്ങൾ നടപ്പിലാക്കേണ്ടുന്ന ഒരു വിഷയമാണിത്.
റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം
ആഗോളതാപനവും കാലാവസ്ഥാമാറ്റവും – ഗവേഷകരായ ഡോ. നതാഷ ജെറി , ഡോ. ഹംസക്കുഞ്ഞു (New York University , Abu Dhabi) എന്നിവർ അവതരിപ്പിക്കുന്നു. റേഡിയോ ലൂക്ക- പോഡ്കാസ്റ്റ് കേൾക്കാം