കാലാവസ്ഥാവ്യതിയാനം – അമേരിക്ക കോടതികയറുന്നു

കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കിയത് യു.എസ്. ഗവണ്മെന്റിന്റെ നടപടികളാണെന്നും അതുകാരണം പുതിയ തലമുറയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമ്പത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്നും അടിസ്ഥാനപരമായ പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയുമാണെന്ന്  വാദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ വാദിഭാഗത്തെ ഒരു പ്രധാന സാക്ഷിയായി വന്ന ജെയിംസ് ഗുസ്താവ് സ്പെത്ത് കോടതയിലവതരിപ്പിച്ച വാദമുഖങ്ങളെല്ലാം ഒരു പുസ്തകമായി ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. “അവര്‍ക്കറിയാമായിരുന്നു:  കാലാവസ്ഥാപ്രതിസന്ധി ഉണ്ടാകുന്നതില്‍  അമ്പതുകൊല്ലത്തെ യു.എസ്.ഫെഡറല്‍ ഗവണ്മെന്റിന്റെ  പങ്ക്” എന്നാണതിന്റെ പേര്.

കോഡ് റെഡ് മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്

വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ‍ ഉണ്ടാകുന്ന മാറ്റങ്ങൾ

കാലാവസ്ഥാ  വ്യതിയാനം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുടെയും ജല ക്ഷാമത്തിന്റെയും ഫലമായി ലോകത്താകമാനം 1997-ന് ശേഷം 10 ദശലക്ഷം ഹെക്ടര്‍ പ്രദേശത്തുള്ള വിവിധ തരത്തിലുള്ള വനങ്ങളിലെ നിരവധി മരങ്ങള്‍ നശിക്കുകയുണ്ടായി. തീവ്

സൈക്ലോണിന്റെ കണ്ണ്

ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തെയാണ് “eye” എന്ന് വിശേഷിപ്പിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മിക്കവാറും മേഘങ്ങളൊഴിഞ്ഞാണ് കാണപ്പെടുക. ഉദ്ദേശം 40-50 km വ്യാസം കാണും ഈ ഭാഗത്തിന്. ഇവിടം കാറ്റും കോളുമില്ലാതെ വളരെ ശാന്തമായിരിക്കും.

ചുഴലിക്കാറ്റും കാലാവസ്ഥ വ്യതിയാനവും

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഒട്ടേറെ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും, നമ്മുടെ സംസ്ഥാനത്ത് ഈ കഴിഞ്ഞ വർഷങ്ങളുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവങ്ങളാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഭാവങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ. ചുഴലിക്കാറ്റുകൾ എങ്ങനെ ഉണ്ടാവുന്നു എന്നും, അത് ഇന്ത്യയുടെ കാലാവസ്ഥയെ ഏതു രീതിയിൽ  ബാധിക്കുന്നുവെന്നുമാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം: കേരളത്തിന്റെ അനുഭവങ്ങൾ – റേഡിയോ ലൂക്ക കേൾക്കാം

കാലാവസ്ഥാവ്യതിയാനം – കേരളത്തിന്റെ അനുഭവങ്ങൾ – സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു. റേഡിയോ ലൂക്ക – പോഡ്കാസ്റ്റ് കേൾക്കാം

കാലാവസ്ഥാമാറ്റവും ഭക്ഷ്യസുരക്ഷയും

ആഗോളസാഹചര്യങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞ് നമുക്ക് കയ്യും കെട്ടിയിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിനും, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യോജിച്ച തരത്തില്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.  കാര്‍ഷിക ഗവേഷണ മേഖലയില്‍ വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്ന രംഗം കൂടിയാണിത്. 

കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും

കാലാവസ്ഥാവ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ ചിന്താധാരകളിൽ, ജീവിതരീതികളിൽ ഒക്കെ ദാർശനികമായ, പ്രായോഗികമായ ചില അടിയന്തിരമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സത്യത്തിൽ ആഗോളതലത്തിൽത്തന്നെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന,  പരിഹാരങ്ങൾ നടപ്പിലാക്കേണ്ടുന്ന ഒരു വിഷയമാണിത്.

Close