Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
striated രേഖിതം. ഉദാ: striated muscle (രേഖിത പേശി)
striations രേഖാവിന്യാസം
stridulation ഘര്‍ഷണ ധ്വനി. ഉരസി ശബ്‌ദമുണ്ടാക്കല്‍. ഉദാ: ചീവീടിന്റെ ശബ്‌ദം.
string theory സ്‌ട്രിംഗ്‌ തിയറി. മൗലിക കണങ്ങളെ ബിന്ദുസമാന വസ്‌തുക്കളായി പരിഗണിക്കുന്നതിനു പകരം ഏകമാനമുള്ള സ്‌ട്രിംഗിലെ (അത്‌ നേര്‍രേഖാഖണ്ഡമോ വലയമോ ആകാം) നിശ്ചലതരംഗങ്ങള്‍ ആയി പരിഗണിക്കുന്ന സിദ്ധാന്തം. നിശ്ചല തരംഗത്തിന്റെ മോഡ്‌ ( mode) ആണ്‌ കണത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്‌. സ്‌ട്രിംഗ്‌ സിദ്ധാന്തവും സൂപ്പര്‍സിമട്രി സിദ്ധാന്തവും ചേര്‍ന്ന സൂപ്പര്‍ സ്‌ട്രിംഗ്‌ സിദ്ധാന്തം കണഭൗതികത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. ഗുരുത്വബലത്തെ കൂടി ബല ഏകീകരണത്തില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ്‌ പ്രതീക്ഷ.
strobilus സ്‌ട്രാബൈലസ്‌. ടെറിഡോഫൈറ്റുകളുടെയും അനാവൃത ബീജികളുടെയും പ്രത്യുല്‌പാദന അവയവങ്ങളായ സ്‌പോറോഫിലുകള്‍ ഒരു അക്ഷത്തിനുചുറ്റും വിന്യസിച്ചു കാണുന്ന ഘടന. cone എന്നും പറയാറുണ്ട്‌.
stroke (med)പക്ഷാഘാതംപക്ഷവാതം. മസ്‌തിഷ്‌ക രക്തസ്രാവം മൂലം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകുന്ന അവസ്ഥ.
stroma സ്‌ട്രാമ. ക്ലോറോപ്ലാസ്റ്റിനുളളിലെ നിറമില്ലാത്ത മാട്രിക്‌സ്‌. പ്രകാശസംശ്ലേഷണത്തില്‍ പ്രകാശ സാന്നിദ്ധ്യത്തിലല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ്‌ നടക്കുന്നത്‌. 2. ചില ഫംഗസുകളില്‍ ഹൈഫകള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു ഘടന.
strong acid വീര്യം കൂടിയ അമ്ലം. വീര്യം കൂടിയ അമ്ലം ജലലായനിയില്‍ ശക്തിയേറിയ ഇലക്‌ട്രാലൈറ്റായിരിക്കും. അത്‌ പരിപൂര്‍ണ്ണമായി അയോണീകരിക്കപ്പെട്ട്‌ ധാരാളം ഹൈഡ്രജന്‍ അയോണുകള്‍ ജലത്തില്‍ ഉണ്ടാകുന്നു. ഉദാ: ഹൈഡ്രാക്ലോറിക്‌ അമ്ലം (HCl)
strong base വീര്യം കൂടിയ ക്ഷാരം. പ്രാട്ടോണിനെ സ്വീകരിക്കുവാനുള്ള കഴിവിനെ ആധാരമാക്കിയാണ്‌ ക്ഷാരങ്ങളുടെ വീര്യം നിര്‍ണ്ണയിക്കുന്നത്‌. ഇത്‌ ലായകത്തെയും ആശ്രയിച്ചിരിക്കും. സാധാരണ ജലലായകത്തെ ആധാരമാക്കിയാണ്‌ ക്ഷാരത്തിന്റെ വീര്യം സൂചിപ്പിക്കുന്നത്‌. ജലലായനിയില്‍ പരിപൂര്‍ണമായി അയണീകരിക്കുന്ന ക്ഷാരം വീര്യം കൂടിയതായിരിക്കും. ഉദാ: സോഡിയം ഹൈഡ്രാക്‌സൈഡ്‌ (NaOH).
strong interaction പ്രബല പ്രതിപ്രവര്‍ത്തനം. പ്രകൃതിയിലെ നാല്‌ അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ശക്തമായത്‌. ന്യൂക്ലിയോണുകള്‍, മെസോണുകള്‍ മുതലായവ പ്രതിപ്രവര്‍ത്തിക്കുന്നത്‌ ഈ ബലം വഴിയാണ്‌. കണങ്ങള്‍ തമ്മിലുള്ള അകലം ചെറുതായിരിക്കുമ്പോള്‍ ( ∼1 fm) മാത്രമേ ഇവ പ്രകടമാകുന്നുള്ളൂ.
structural formula ഘടനാ സൂത്രം. തന്മാത്രയുടെ ഘടനകൂടി സൂചിപ്പിക്കുന്ന രാസസൂത്രം. ഉദാ: എഥനോള്‍.
structural gene ഘടനാപരജീന്‍. പോളിപെപ്‌റ്റൈഡുകളുടെ ഉത്‌പാദനത്തിനുള്ള വിവരങ്ങള്‍ അടങ്ങിയ ജീനുകള്‍.
style വര്‍ത്തിക. അണ്‌ഡാശയത്തിനും വര്‍ത്തികാഗ്രത്തിനും ഇടയ്‌ക്ക്‌ കാണുന്ന ഭാഗം.
sub atomic ഉപആണവ. ഉദാ: ഉപ ആണവ കണം ( sub atomic particle) പ്രാട്ടോണ്‍, ന്യൂട്രാണ്‍ മുതലായവ.
subduction സബ്‌ഡക്‌ഷന്‍. പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സ്ഥലങ്ങളില്‍, ഒന്ന്‌ മറ്റൊന്നിനടിയിലേക്ക്‌ ഇറങ്ങുന്ന പ്രക്രിയ. ഇത്തരം മേഖലകളില്‍ സമുദ്ര പ്ലേറ്റ്‌ നശിപ്പിക്കപ്പെടുന്നു. സമുദ്രകിടങ്ങുകള്‍ ഇവിടെയാണ്‌ കാണപ്പെടുന്നത്‌.
suberin സ്യൂബറിന്‍. പലതരം മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കോശഭിത്തികളില്‍ കാണുന്ന മെഴുകുപോലുള്ള വസ്‌തുക്കളുടെ മിശ്രിതരൂപം. ജലം കടക്കാത്ത സംരക്ഷണപാളികള്‍ രൂപപ്പെടുത്താന്‍ ഈ വസ്‌തു സഹായകമാണ്‌.
subglacial drainage അധോഹിമാനി അപവാഹം. ഹിമാനികളുടെയോ ഹിമപ്പാടങ്ങളുടെയോ അടിയിലൂടെയുള്ള നീരൊഴുക്ക്‌ വ്യവസ്ഥ. മഞ്ഞുരുകിയുണ്ടാകുന്ന ജലമാണ്‌ മുഖ്യമായും ഇതിന്റെ ആധാരം.
sublimation ഉല്‍പതനം. ഖരാവസ്ഥയില്‍ നിന്ന്‌ ദ്രാവകാവസ്ഥയിലേക്ക്‌ കടക്കാതെ നേരിട്ട്‌ ബാഷ്‌പീകരിക്കുന്ന പ്രക്രിയ.
sublimation energyഉത്‌പതന ഊര്‍ജം. ഒരു മോള്‍ ഖരം സ്ഥിരം താപനിലയിലും മര്‍ദ്ദത്തിലും വാതകമായി പരിണമിക്കുമ്പോള്‍ ആന്തരിക ഊര്‍ജത്തിലുണ്ടാകുന്ന വര്‍ദ്ധന.
submarine canyons സമുദ്രാന്തര്‍ കിടങ്ങുകള്‍. സമുദ്രത്തിനടിയില്‍ വന്‍കരത്തിട്ടില്‍ കാണപ്പെടുന്ന കിടങ്ങുകള്‍.
Page 266 of 301 1 264 265 266 267 268 301
Close