Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
step up transformer സ്റ്റെപ്‌ അപ്‌ ട്രാന്‍സ്‌ ഫോര്‍മര്‍.-
steradian സ്റ്റെറേഡിയന്‍. ഘനകോണിന്റെ ഏകകം. ഒരു ഗോളത്തിന്റെ കേന്ദ്രത്തില്‍ അതിന്റെ വ്യാസാര്‍ധത്തിന്റെ വര്‍ഗത്തിനു തുല്യമായ ഉപരിതല വിസ്‌തീര്‍ണ്ണം സൃഷ്‌ടിക്കുന്ന ഘനകോണ്‍. solid angle നോക്കുക.
stereo isomerism സ്റ്റീരിയോ ഐസോമെറിസം. stereo isomerism
stereo phonic സ്റ്റീരിയോ ഫോണിക്‌. വ്യത്യസ്‌ത ശബ്‌ദസ്രാതസ്സുകളെ ദൂരത്തിലും സ്ഥാനത്തിലും ഇരുചെവികള്‍ കൊണ്ടു കേള്‍ക്കുമ്പോഴുണ്ടാകുന്ന അതേ പ്രഭാവം, അതേ അനുഭവം സൃഷ്‌ടിക്കുന്ന വിധത്തില്‍ ആലേഖനം ചെയ്യപ്പെട്ട ശബ്‌ദം.
stereochemistry ത്രിമാന രസതന്ത്രം. തന്മാത്രകളുടെ ഘടനയും ആറ്റങ്ങളുടെയും ഗ്രൂപ്പുകളുടെയും വ്യത്യാസവും രാസസ്വഭാവങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്‌ പഠിക്കുന്ന രസതന്ത്രശാഖ.
stereogram ത്രിമാന ചിത്രം
sterile വന്ധ്യം. പ്രത്യുത്‌പാദന ശേഷിയില്ലാത്ത ജീവികളെ പരാമര്‍ശിക്കാനുപയോഗിക്കുന്ന പദം.
sterio hindrance (chem) ത്രിമാന തടസ്സം. ഒരു അഭികാരക തന്മാത്രയില്‍ വലിയ ഗ്രൂപ്പുകളുടെ സാന്നിധ്യം മൂലം മറ്റൊരു അഭികാരകത്തിന്റെ തന്മാത്രയ്‌ക്ക്‌, അതിനെ സമീപിക്കുവാനുള്ള തടസ്സമുണ്ടാകും. ഇതു മൂലം ഇവ തമ്മിലുള്ള രാസപ്രതിപ്രവര്‍ത്തനം മന്ദഗതിയിലാകുന്ന അവസ്ഥ.
sternum നെഞ്ചെല്ല്‌. ചതുര്‍പാദ കശേരുകികളുടെ നെഞ്ചിന്റെ മധ്യത്തിലുള്ള അസ്ഥി. വാരിയെല്ലുകള്‍ മിക്കതും ഇതോട്‌ ചേരുന്നു.
stigma വര്‍ത്തികാഗ്രം. 1. വര്‍ത്തികയുടെ അഗ്രഭാഗം. ഇവിടെ പരാഗങ്ങള്‍ പതിക്കുമ്പോഴാണ്‌ പരാഗണം നടക്കുന്നത്‌. 2. ചില ആല്‍ഗകളുടെ ഗതി നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്ന ശരീരഭാഗത്തെയും (ദിക്‌ബിന്ദു) സ്റ്റിഗ്‌മ എന്നു പറയുന്നു.
stimulant ഉത്തേജകം.
stimulated emission of radiation ഉദ്ദീപ്‌ത വികിരണ ഉത്സര്‍ജനം. ഒരു ആറ്റം/തന്മാത്ര En എന്ന ഉത്തേജിതാവസ്ഥയില്‍ ആണെന്നും അതിന്‌ താഴെയുള്ള Em എന്ന ഊര്‍ജാവസ്ഥയുമായുള്ള അതിന്റെ ഊര്‍ജ വ്യത്യാസം En - Em = hνആണെന്നും ഇരിക്കട്ടെ. പ്രസ്‌തുത ആറ്റത്തിലേയ്‌ക്ക്‌/തന്മാത്രയിലേക്ക്‌ hν ഊര്‍ജമുള്ള ഒരു ഫോട്ടോണ്‍ വന്ന്‌ പതിച്ചാല്‍ അത്‌ തല്‍ക്ഷണം അതേ ഊര്‍ജമുള്ള ഒരു ഫോട്ടോണ്‍ ഉത്സര്‍ജിച്ചുകൊണ്ട്‌ Em എന്ന അവസ്ഥയിലേയ്‌ക്ക്‌ പതിക്കുന്നു. ഇതാണ്‌ ഉദ്ദീപ്‌ത ഉത്സര്‍ജനം. അങ്ങനെ ഒരേ ആവൃത്തിയും ഫേസും ഉള്ള രണ്ട്‌ ഫോട്ടോണുകള്‍ ലഭ്യമാവുന്നു. ഇതാണ്‌ ലേസര്‍ സൃഷ്‌ടിയുടെ തത്ത്വം
stipe സ്റ്റൈപ്‌. 1. ചിലയിനം ഫംഗസുകളുടെ ഫലനങ്ങളുടെ വൃന്തം. ഉദാ: കൂണ്‌. 2. ചില ബ്രണ്‍ൗ ആല്‍ഗകളിലെ താലസിന്റെ ഒരു ഭാഗം.
stipule അനുപര്‍ണം. ഇലത്തണ്ടിന്‌ അടിയിലായി രണ്ടു ഭാഗത്തും കാണുന്ന ചെറിയ ഇലപോലുള്ള ഘടനകള്‍. കക്ഷ്യമുകുളങ്ങള്‍ക്ക്‌ രക്ഷ നല്‌കുകയും പ്രകാശസംശ്ലേഷണം നടത്തുകയും ചെയ്യുന്നു.
stochastic process സ്റ്റൊക്കാസ്റ്റിക്‌ പ്രക്രിയ. സംഭാവ്യതാ സിദ്ധാന്തത്തിന്റെ ഒരു ശാഖ. ഒരു വ്യവസ്ഥയുടെ റാന്‍ഡം ചരങ്ങള്‍ക്ക്‌ സമയത്തിനൊത്ത്‌ ഉണ്ടാകുന്ന വ്യതിയാനങ്ങളെ പട്ടികപ്പെടുത്തുന്ന പ്രക്രിയ.
stock സ്റ്റോക്ക്‌. ഒരു സസ്യത്തിന്റെ വേരോടുകൂടിയ ഭാഗം. ഗ്രാഫ്‌റ്റിങ്ങില്‍ ഇതിലേക്കാണ്‌ മറ്റൊരു സസ്യഭാഗം ഒട്ടിക്കുന്നത്‌.
stoichiometric compound സ്റ്റോഖ്യോമെട്രിക്‌ സംയുക്തം. രാസസംയോജനിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചുണ്ടാകുന്ന സംയുക്തം.
stoke സ്റ്റോക്‌. ഗതികശ്യാനതയുടെ സി ജി എസ്‌ ഏകകം. 10 -4 മീറ്റര്‍ 2 / സെക്കന്റ്‌.
stokes lines സ്റ്റോക്ക്‌ രേഖകള്‍.stokes lines
stolon സ്റ്റോളന്‍. ഭൂമിക്ക്‌ സമാന്തരമായി വളരുന്നതും മുട്ടുകളില്‍ നിന്ന്‌ വേരുകള്‍ ഉണ്ടാവുന്നതുമായ ഒരിനം സസ്യകാണ്‌ഡം.
Page 264 of 301 1 262 263 264 265 266 301
Close