ഉദ്ദീപ്‌ത വികിരണ ഉത്സര്‍ജനം.
ഒരു ആറ്റം/തന്മാത്ര En എന്ന ഉത്തേജിതാവസ്ഥയില്‍ ആണെന്നും അതിന് താഴെയുള്ള Em എന്ന ഊര്‍ജാവസ്ഥയുമായുള്ള അതിന്റെ ഊര്‍ജ വ്യത്യാസം En - Em = hνആണെന്നും ഇരിക്കട്ടെ. പ്രസ്‌തുത ആറ്റത്തിലേയ്‌ക്ക്/തന്മാത്രയിലേക്ക് hν ഊര്‍ജമുള്ള ഒരു ഫോട്ടോണ്‍ വന്ന് പതിച്ചാല്‍ അത് തല്‍ക്ഷണം അതേ ഊര്‍ജമുള്ള ഒരു ഫോട്ടോണ്‍ ഉത്സര്‍ജിച്ചുകൊണ്ട് Em എന്ന അവസ്ഥയിലേയ്‌ക്ക് പതിക്കുന്നു. ഇതാണ് ഉദ്ദീപ്‌ത ഉത്സര്‍ജനം. അങ്ങനെ ഒരേ ആവൃത്തിയും ഫേസും ഉള്ള രണ്ട് ഫോട്ടോണുകള്‍ ലഭ്യമാവുന്നു. ഇതാണ് ലേസര്‍ സൃഷ്‌ടിയുടെ തത്ത്വം