Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
stark effect സ്റ്റാര്‍ക്ക്‌ പ്രഭാവം. ഒരു ബാഹ്യവൈദ്യുതക്ഷേത്രത്തിന്റെ സാന്നിധ്യത്തില്‍ ആറ്റമിക/തന്മാത്രാ സ്‌പെക്‌ട്രരേഖകള്‍ക്കു സംഭവിക്കുന്ന വിഭജനം.
stat സ്റ്റാറ്റ്‌. വിദ്യുത്‌സ്ഥിതിക സി ജി എസ്‌ യൂണിറ്റ്‌ വ്യവസ്ഥയിലെ യൂണിറ്റുകളെ കുറിക്കുന്ന മുന്‍കുറി. ഒരു രാശിയുടെ SI യൂണിറ്റ്‌ നാമത്തിന്‌ മുന്‍കുറിയായി സ്റ്റാറ്റ്‌ എന്ന്‌ ചേര്‍ത്താല്‍ വിദ്യുത്‌ സ്ഥിതിക സി ജി എസ്‌ യൂണിറ്റ്‌ കിട്ടുന്നു. ഉദാ: സ്റ്റാറ്റ്‌ കൂളംബ്‌
states of matter ദ്രവ്യ അവസ്ഥകള്‍. ദ്രവ്യത്തിന്‌ പ്രധാനമായി മൂന്ന്‌ അവസ്ഥകളാണ്‌ ഉള്ളത്‌. ഖരം, ദ്രാവകം, വാതകം എന്നിവയാണ്‌ അവ. താപനില, മര്‍ദ്ദം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഘടകങ്ങള്‍ നിര്‍വ്വചിക്കപ്പെടുന്നത്‌. ഖരവസ്‌തുവില്‍ തന്മാത്രകള്‍ക്കിടയിലുള്ള ബലം ഏറ്റവും അധികമായിരിക്കും. വാതകത്തില്‍ ഏറ്റവും കുറവും. പ്ലാസ്‌മ ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയായാണ്‌ ഗണിക്കപ്പെടുന്നത്‌. ആപേക്ഷികതാ സിദ്ധാന്തപ്രകാരം ഊര്‍ജവും ദ്രവ്യത്തിന്റെ ഒരു അവസ്ഥയായി കണക്കാക്കാം.
static electricity സ്ഥിരവൈദ്യുതി. ചലിക്കാത്ത ചാര്‍ജുകളോ ചാര്‍ജിത വസ്‌തുക്കളോ സൃഷ്‌ടിക്കുന്ന വൈദ്യുത പ്രഭാവം.
static equilibrium സ്ഥിതിക സന്തുലിതാവസ്ഥ. ചലനത്തിലല്ലാത്ത വസ്‌തുക്കളുടെ അഥവാ വ്യൂഹങ്ങളുടെ സന്തുലിതാവസ്ഥ.
staticsസ്ഥിതിവിജ്ഞാനംസ്ഥൈതികം. സ്ഥിരസന്തുലനത്തിലുള്ള ഒരു വ്യവസ്ഥയില്‍ പ്രയോഗിക്കപ്പെടുന്ന ബലങ്ങളെയും ബലാഘൂര്‍ണങ്ങളെയും പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ.
stationary wave അപ്രഗാമിതരംഗം. ഒരേ ആവൃത്തിയും ആയതിയും ഉള്ള രണ്ടു തരംഗങ്ങള്‍ വിപരീതദിശയില്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ വ്യതികരണം വഴി സൃഷ്‌ടിക്കപ്പെടുന്ന സുസ്ഥിരതയുള്ള തരംഗ പാറ്റേണ്‍. standing wave നോക്കുക.
statistics സാംഖ്യികം. പരീക്ഷണ-നിരീക്ഷണ ദത്തങ്ങളെ ശേഖരിക്കുകയും സമാഹരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഗണിതശാഖ.
statocyst സ്റ്റാറ്റോസിസ്റ്റ്‌. അകശേരുകികളില്‍ ശരീരത്തിന്റെ തുലനാവസ്ഥ അറിയുവാനായി ഉപയോഗിക്കുന്ന സംവേദക അവയവം.
stator സ്റ്റാറ്റര്‍. വൈദ്യുത മോട്ടോറുകള്‍, ജനറേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ കറങ്ങാത്ത ഘടകം. കറങ്ങുന്ന ഘടകത്തെ റോട്ടര്‍ ( rotor) എന്നു പറയുന്നു. സ്റ്റാറ്റര്‍ കാന്തമോ കമ്പിച്ചുരുളോ ആകാം.
steam distillation നീരാവിസ്വേദനം. നീരാവി ഉപയോഗിച്ച്‌ നടത്തുന്ന സ്വേദനം. ജലത്തില്‍ അലേയവും നീരാവിയില്‍ ബാഷ്‌പവുമാകുന്ന, പദാര്‍ഥങ്ങളെ വേര്‍തിരിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്നു.
steam point നീരാവി നില. വെള്ളത്തിന്റെ ഏറ്റവും കൂടിയ ബാഷ്‌പമര്‍ദ്ദം പ്രമാണ അന്തരീക്ഷ മര്‍ദത്തിനു തുല്യമാകുന്ന താപനില. അതായത്‌ പ്രമാണ അന്തരീക്ഷ മര്‍ദ്ദത്തിലെ വെള്ളത്തിന്റെ തിളനില.
Stefan-Boltzman Constant സ്റ്റീഫന്‍-ബോള്‍ട്‌സ്‌ മാന്‍ സ്ഥിരാങ്കം. ഒരു ശ്യാമവസ്‌തുവിന്റെ ( blackbody) പ്രതലത്തിന്റെ യൂണിറ്റ്‌ വിസ്‌തൃതിയില്‍ നിന്ന്‌ ഒരു സെക്കന്റില്‍ ഉത്സര്‍ജിക്കപ്പെടുന്ന വികിരണോര്‍ജം ( E) അതിന്റെ കേവലതാപനിലയുടെ ( T) നാലാം വര്‍ഗത്തിന്‌ ആനുപാതികമായിരിക്കും എന്നതാണ്‌ സ്റ്റീഫന്‍-ബോള്‍ട്‌സ്‌മാന്‍ നിയമം. E = σT4.ഇതിലെ അനുപാതസ്ഥിരാങ്കം ( σ) ആണ്‌ സ്റ്റീഫന്‍ - ബോള്‍ട്‌സ്‌മാന്‍ സ്ഥിരാങ്കം. സ്റ്റീഫന്‍ സ്ഥിരാങ്കം എന്നും പറയും. σ = 5.6697 x 10-8 JS-1m-2 K-4
stele സ്റ്റീലി. സംവഹനവ്യൂഹവും മജ്ജയും മജ്ജാരശ്‌മികളും പെരിസൈക്കിളും ചേര്‍ന്ന സസ്യത്തിന്റെ ആന്തരസിലിണ്ടര്‍.
stellar population നക്ഷത്രസമഷ്ടി. നക്ഷത്രങ്ങളെ അവയുടെ രാസഘടനയും പ്രായവും അനുസരിച്ച്‌ സമഷ്ടി I, (Populatin I), സമഷ്ടി II (Population II) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. സമഷ്ടി I താരതമ്യേന പ്രായം കുറഞ്ഞ, ഭാരമേറിയ മൂലകങ്ങള്‍ കൂടുതലുള്ളവയാണ്‌. ഇവ ഏറെയും കാണപ്പെടുക ഗാലക്‌സികളുടെ സര്‍പ്പിളഭുജങ്ങളിലാണ്‌. മാനത്ത്‌ നമ്മള്‍ നഗ്നദൃഷ്ടികൊണ്ടു കാണുന്ന മിക്ക നക്ഷത്രങ്ങളും (സൂര്യന്‍ ഉള്‍പ്പെടെ) ഈ വിഭാഗത്തില്‍പ്പെട്ടവയാണ്‌. സമഷ്ടി II, പ്രായമേറിയ, ഘനമൂലകങ്ങള്‍ കുറഞ്ഞ താരങ്ങളാണ്‌. ഗാലക്‌സിത്തളികയിലും പരിവേഷഭാഗത്തും അതിനു പുറത്തുള്ള ഗ്ലോബുലര്‍ ക്ലസ്റ്ററുകളിലും കാണപ്പെടുന്നു. വന്‍ വാതക പടലം ഗാലക്‌സികളായി സങ്കോചിച്ച ഘട്ടത്തില്‍ രൂപംകൊണ്ടവയാണിവ എന്നു കരുതപ്പെടുന്നു. സൂപ്പര്‍ നോവകളായി പൊട്ടിത്തെറിച്ച അതിഭീമന്‍ നക്ഷത്രങ്ങളെ ഉള്‍പ്പെടുത്തി സമഷ്ടി III എന്ന ഒരു വിഭാഗത്തെക്കൂടി നിര്‍വചിക്കാറുണ്ട്‌. ഇങ്ങനെ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളില്‍ നിന്നുള്ള ഘനമൂലകങ്ങള്‍കൂടി ഉള്‍പ്പെട്ട നെബുലകള്‍ പില്‍ക്കാലത്ത്‌ സങ്കോചിച്ച്‌ രൂപംകൊണ്ടവയാണ്‌ സമഷ്ടി I നക്ഷത്രങ്ങള്‍ എന്നു കരുതപ്പെടുന്നു.
stem കാണ്‌ഡം. സസ്യത്തിന്റെ വേരുകളും ഇലകളും ഒഴികെയുള്ള ഭാഗം.
stem cell മൂലകോശം. വിഭേദനം ( differentiation) നടക്കാത്ത കോശം. ഏത്‌ തരം കോശവുമായി മാറാനുള്ള ശേഷി മൂലകോശങ്ങള്‍ക്കുണ്ട്‌.
stenohaline തനുലവണശീല. ചെറിയ ലവണവ്യത്യാസം മാത്രം സഹിക്കാന്‍ കഴിവുള്ള ജീവികള്‍.
stenothermic തനുതാപശീലം. താപനിലയില്‍ വലിയ വ്യത്യാസം സഹിക്കാന്‍ പറ്റാത്ത ജീവികള്‍
step down transformer സ്റ്റെപ്‌ ഡണ്‍ൗ ട്രാന്‍സ്‌ഫോര്‍മര്‍.step down transformer
Page 263 of 301 1 261 262 263 264 265 301
Close