spherical triangle

ഗോളീയ ത്രികോണം.

ഗോളതലത്തിന്മേല്‍ വരച്ചതും മൂന്ന്‌ വന്‍ വൃത്തങ്ങളുടെ ഖണ്‌ഡങ്ങള്‍ ഭുജങ്ങളായുള്ളതുമായ ത്രികോണം. ഇതിന്റെ കോണുകളുടെ തുക 180 0 യില്‍ കൂടുതലാണ്‌. ഒരു കോണ്‍ 90 0 ആയാല്‍ അതിന്‌ സമകോണീയ ഗോളീയ ത്രികോണം എന്നാണ്‌ പേര്‌. രണ്ട്‌ കോണുകള്‍ 90 0 വീതമായാല്‍, ദ്വിസമകോണീയ ഗോളീയ ത്രികോണം എന്നു പറയുന്നു. ഒരു ഭുജം ഗോളകേന്ദ്രത്തില്‍ 90 0 കോണ്‍ അന്തരിതമാക്കിയാല്‍ അതിന്‌ ചതുര്‍ഥാംശക ഗോളീയ ത്രികോണം എന്നാണ്‌ പേര്‌.

More at English Wikipedia

Close