spherical co-ordinates

ഗോളീയ നിര്‍ദേശാങ്കങ്ങള്‍.

രണ്ടു കോണുകളും ഒരു ദൈര്‍ഘ്യവും (ദൂരം) ഉപയോഗിച്ച്‌ ഒരു ബിന്ദുവിന്റെ സ്ഥാനം പറയുന്ന വ്യവസ്ഥ. പ്രസ്‌തുത മൂന്ന്‌ നിര്‍ദ്ദേശാങ്കങ്ങള്‍: 1. ഒരു ആധാര ബിന്ദു (ധ്രുവം, ചിത്രത്തില്‍ O) വില്‍ നിന്നുള്ള ദൂരം. ഇതിന്‌ ധ്രുവാന്തര രേഖ എന്നു പറയുന്നു (ചിത്രത്തില്‍ OP). 2. കുത്തനെ ദിശയിലുള്ള ഒരു അക്ഷവും (ധ്രുവീയാക്ഷം) ധ്രുവാന്തര രേഖയും തമ്മിലുള്ള കോണ്‍ അഥവാ സഹഅക്ഷാംശം. (ചിത്രത്തില്‍ φ). 3. മൂലബിന്ദുവിലൂടെയുള്ള ഒരു ആധാരമെറിഡിയന്‍ തലവും ധ്രുവാന്തര രേഖയും തമ്മിലുള്ള കോണ്‍. ഇതിന്‌ ധ്രുവീയ കോണ്‍ എന്നോ രേഖാംശം എന്നോ പറയുന്നു (ചിത്രത്തില്‍ θ). spherical polar coordinates എന്നും പറയാറുണ്ട്‌.

More at English Wikipedia

Close