വിഷുവപുരസ്സരണം.
ഭൂഅക്ഷം 72 വര്‍ഷത്തില്‍ ഒരു ഡിഗ്രി എന്ന തോതില്‍ പുരസ്സരണം നടത്തുന്നതുകൊണ്ട് വിഷുവസ്ഥാനങ്ങളും ഇതേ വേഗത്തില്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീങ്ങിപ്പോകുന്നു. ഭൂമിയുടെ മധ്യഭാഗത്തെ വീര്‍പ്പില്‍ സൂര്യചന്ദ്രന്മാരുടെ ഗുരുത്വബലം സൃഷ്ടിക്കുന്ന ബല ആഘൂര്‍ണം ആണ് പുരസ്സരണത്തിനു കാരണം.