Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
plastidജൈവകണം. സസ്യകോശങ്ങളിലെ ഒരു കോശാംഗം. മൂന്ന്‌ തരം ജൈവകണങ്ങളുണ്ട്‌. ഹരിതകണങ്ങള്‍, മറ്റു നിറമുള്ള വര്‍ണകങ്ങള്‍, ശ്വേത കണങ്ങള്‍.
plateപ്ലേറ്റ്‌. ദൃഢവും വിശാലവുമായ ശിലാപാളി. ഇതുചേര്‍ന്നാണ്‌ ലിതോസ്‌ഫിയര്‍ ഉണ്ടാകുന്നത്‌. ഈ പ്ലേറ്റുകള്‍ക്കിടയിലെ ആപേക്ഷിക ചലനമാണ്‌ പ്ലേറ്റ്‌ ടെക്‌റ്റോണിക്‌സിന്‌ കാരണം. 8 വലിയ പ്ലേറ്റുകളും നിരവധി ചെറിയ പ്ലേറ്റുകളുമാണ്‌ ലിതോസ്‌ഫിയറിലുള്ളത്‌.
plate tectonicsഫലക വിവര്‍ത്തനികം(1) ഫലക വിവര്‍ത്തനികം. ഭമൗഘടനയെയും ഭമൗപ്രതിഭാസങ്ങളെയും ലിഥോസ്‌ഫിയര്‍ ഫലകങ്ങളുടെ ചലനവുമായി ബന്ധപ്പെട്ടു വ്യാഖ്യാനിക്കുന്ന സിദ്ധാന്തം. (2) ഫലകവിവര്‍ത്തനികത. മാന്റിലിലെ ദ്രവശിലാപാളിക്കുമേല്‍ ലിഥോസ്‌ഫിയര്‍ ഫലകങ്ങള്‍ നീങ്ങുന്നതും പ്രസ്‌തുത ചലനം ഭൂവല്‌ക്കത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതുമായ പ്രക്രിയ. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വതങ്ങള്‍, പര്‍വത രൂപീകരണം, ഭ്രംശനം, സമുദ്രക്കിടങ്ങുകള്‍, സമുദ്രാന്തര്‍പര്‍വതനിരകള്‍ എന്നിവയെല്ലാം ഈ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.
plateauപീഠഭൂമി. സമുദ്രവിതാനത്തില്‍ നിന്ന്‌ വളരെ ഉയര്‍ന്ന സമനിരപ്പായ പ്രദേശം.
plateletsപ്ലേറ്റ്‌ലെറ്റുകള്‍. സസ്‌തനികളുടെ രക്തത്തില്‍ കാണുന്ന പരന്ന ചെറുകോശദ്രവ്യങ്ങള്‍. അസ്ഥിമജ്ജയിലെ മെഗാകാരിയോസൈറ്റുകളെന്ന കോശങ്ങളില്‍ നിന്നാണവ ഉണ്ടാകുന്നത്‌. രക്തം കട്ടപിടിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്‌.
pleiades clusterകാര്‍ത്തികക്കൂട്ടം. ഇടവം രാശിയില്‍ ഉള്ള ഒരു ഓപ്പണ്‍ ക്ലസ്റ്ററാണ്‌ കാര്‍ത്തികക്കൂട്ടം. ജന്മനക്ഷത്രങ്ങളില്‍ മൂന്നാമത്തേത്‌. നിരവധി നക്ഷത്രങ്ങളടങ്ങുന്ന ഈ നക്ഷത്രക്കൂട്ടമത്തില്‍ 7 എണ്ണമേ നഗ്ന ദൃഷ്‌ടികൊണ്ട്‌ കാണാന്‍ കഴിയൂ. "ഏഴ്‌ സഹോദരിമാര്‍' എന്നും അറിയപ്പെടുന്നു. എങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട്‌ ആറ്‌ നക്ഷത്രങ്ങളെയാണ്‌ കാണാനാവുക.
pleiotropyബഹുലക്ഷണക്ഷമത. ഒരു ജീനിന്‌ അനേകം ലക്ഷണങ്ങളെ, അതായത്‌ പ്രകട രൂപത്തിന്റെ അനേകം ഭാവങ്ങളെ സ്വാധീനിക്കാനുള്ള ക്ഷമത.
pleistoceneപ്ലീസ്റ്റോസീന്‍. ക്വാര്‍ട്ടര്‍നറി മഹായുഗത്തിലെ ഒരു യുഗം. 20 ലക്ഷം വര്‍ഷം മുമ്പു മുതല്‍ 10,000 വര്‍ഷം മുമ്പു വരെയുള്ള കാലം. പ്രധാനപ്പെട്ട ഹിമയുഗങ്ങള്‍ ഇക്കാലത്തായിരുന്നു. ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചതും ഈ സമയത്തുതന്നെയാണ്‌.
pleochroicപ്ലിയോക്രായിക്‌. നിരീക്ഷിക്കുന്ന ദിശയ്‌ക്കനുസരിച്ച്‌ വ്യത്യസ്‌ത നിറങ്ങളില്‍ കാണുന്ന ക്രിസ്റ്റലുകള്‍.
pleuraപ്ല്യൂറാ. സസ്‌തനങ്ങളുടെ ശ്വാസകോശങ്ങളെ ആവരണം ചെയ്യുന്ന ഇരട്ട സ്‌തരം. രണ്ട്‌ സ്‌തരങ്ങള്‍ക്കുമിടയിലുള്ള ഇടുങ്ങിയ ഭാഗത്ത്‌ ദ്രാവകം നിറഞ്ഞിരിക്കുന്നു. ശ്വസന ചലനങ്ങളുടെ ഫലമായുണ്ടാകുന്ന ഘര്‍ഷണം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കുന്നു.
plexusപ്ലെക്‌സസ്‌. നാഡികളോ രക്തക്കുഴലുകളോ പരസ്‌പരം കൂടിച്ചേര്‍ന്നുണ്ടാകുന്ന ജടില വ്യൂഹം.
plioceneപ്ലീയോസീന്‍. ഈ കാലഘട്ടത്തിലാണ്‌ മനുഷ്യ കുടുംബത്തിലെ ഏറ്റവും പുരാതന അംഗങ്ങളായ ആസ്‌ത്രലോപിത്തെസീനുകള്‍ ഉത്ഭവിച്ചത്‌. കിഴക്കേ ആഫ്രിക്കയിലെ പിളര്‍പ്പു താഴ്‌വരയില്‍ നിന്ന്‌ ഇവയുടെ ഫോസിലുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌.
plug inപ്ലഗ്‌ ഇന്‍. ഒരു സോഫ്‌റ്റ്‌വെയറിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഉപ പ്രാഗ്രാമുകള്‍. ഇവ ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെടുന്നവയായിരിക്കും. ഉദാ: " mp3 പ്ലഗ്‌ ഇന്‍' mp3 ഫയലുകളെ റീഡു ചെയ്യാന്‍ ഉപയോഗിക്കുന്നു.
plumeപ്ല്യൂം. മാന്റിലില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്ന, ഭാഗികമായി ഉരുകിയ പദാര്‍ഥങ്ങള്‍. ഫലകാതിരുകളില്‍ നിന്നകന്നുള്ള അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇതാണ്‌ കാരണമെന്ന്‌ കരുതപ്പെടുന്നു.
plumuleഭ്രൂണശീര്‍ഷം. വളര്‍ന്നുകൊണ്ടിരിക്കുന്ന സസ്യഭ്രൂണത്തിന്റെ മുകളറ്റം.
plutoപ്ലൂട്ടോ. സൗരയൂഥത്തില്‍ ഒന്‍പതാമത്തെ ഗ്രഹമായി കണക്കാക്കപ്പെട്ടിരുന്ന വാനവസ്‌തു. "ഗ്രഹം' എന്ന പദത്തെ പുനര്‍ നിര്‍വചിച്ചപ്പോള്‍ (2006 ഓഗസ്റ്റ്‌ 24) കുള്ളന്‍ ഗ്രഹങ്ങളുടെ ( dwarf planets) പട്ടികയിലായി. കുള്ളന്‍ ഗ്രഹമെന്ന്‌ പൊതുവില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും "പ്ലൂട്ടോയ്‌ഡ്‌' എന്ന പ്രത്യേക വിഭാഗത്തിലാണ്‌ പ്ലൂട്ടോയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. സൂര്യനെ ഒരുതവണ വലംവയ്‌ക്കാന്‍ ഇതിന്‌ 248 വര്‍ഷം വേണം.
plutonic rockപ്ലൂട്ടോണിക ശില. ഭൂവല്‍ക്കത്തിന്റെ ആഴത്തില്‍ അന്തര്‍ജാതമായ മാഗ്മ ക്രിസ്റ്റലീകരിച്ചുണ്ടാകുന്ന ആഗ്നേയശില.
podzoleപോഡ്‌സോള്‍. ശൈത്യആര്‍ദ്ര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരിനം മണ്ണ്‌. ധാതുക്കളുടെ അഭാവം നിമിത്തം ഫലപുഷ്‌ടി കുറഞ്ഞതാണ്‌. ചാരനിറമായിരിക്കും.
poikilothermപോയ്‌ക്കിലോതേം. പരിസരത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ശരീര താപനിലയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്ന ജന്തുക്കള്‍. പരിസരത്തിലെ താപനില ഉയര്‍ന്നിരിക്കുമ്പോള്‍ ഇത്തരം ജന്തുക്കളുടെ ശരീരതാപനിലയും ഉയരും എന്നതിനാല്‍ ശീതരക്തജന്തുക്കള്‍ എന്ന്‌ ഇവയെ വിളിക്കാറുളളത്‌ അത്ര ശരിയല്ല. സസ്‌തനികളും പക്ഷികളും ഒഴികെയുള്ള ജന്തുക്കളെല്ലാം പോയ്‌ക്കിലോതേമുകളാണ്‌.
pointബിന്ദു. സ്ഥലത്തിലെ, പ്രതലത്തിലെ അഥവാ നിര്‍ദ്ദേശാങ്ക വ്യവസ്ഥയിലെ സ്ഥാനം. ബിന്ദുവിന്‌ വലിപ്പമില്ല. സ്ഥാനംകൊണ്ടുമാത്രമാണ്‌ ബിന്ദു നിര്‍വചിക്കപ്പെടുന്നത്‌.
Page 216 of 301 1 214 215 216 217 218 301
Close