Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
addition reactionസംയോജന പ്രവര്‍ത്തനംഒരു രാസപ്രവര്‍ത്തനത്തില്‍ രണ്ടു തന്മാത്രകള്‍ കൂടിച്ചേര്‍ന്ന്‌ മറ്റൊരു തന്മാത്ര ഉണ്ടാവുന്ന പ്രക്രിയ.
adductആഡക്‌റ്റ്‌സംയോജകതയില്‍ മാറ്റമൊന്നുമില്ലാതെ നടക്കുന്ന അഭിക്രിയ വഴി ഉണ്ടാകുന്ന രാസ സംയുക്തം.
adelphousഅഭാണ്ഡകംകേസരത്തിന്റെ തണ്ടുകള്‍ എല്ലാം ഒന്നുചേര്‍ന്നും അതേ സമയം പരാഗ കോശങ്ങള്‍ തമ്മില്‍ ചേരാതെയും ഇരിക്കുന്ന അവസ്ഥ.
adenineഅഡിനിന്‍6 അമിനോ പൂരിന്‍. പൂരിന്‍ എന്ന നൈട്രജന്‍ ബേസിന്റെ അമിനോഡെറിവേറ്റീവ്. ന്യൂക്ലിക്‌ അമ്ലത്തിന്റെ ഒരു ഘടകം. നിറമില്ലാത്ത, അമ്ലത്തിലും ക്ഷാരത്തിലും ലയിക്കുന്ന സംയുക്തം. ഈഥറിലും ക്ലോറോഫോമിലും ലയിക്കുന്നില്ല. ന്യൂക്ലിക്‌ അമ്ലത്തിന്റെ അമ്ലീയ ജല വിശ്ലേഷണം വഴി നിര്‍മ്മിക്കാം.
adenohypophysisഅഡിനോഹൈപ്പോഫൈസിസ്‌പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ഒരു ഭാഗം. ഇവിടെ നിന്നാണ്‌ തൈറോയ്‌ഡ്‌, അഡ്രീനല്‍, പ്രജനനവുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്ന കോശങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. TSHþ തൈറോയ്‌ഡ്‌ സ്റ്റിമുലേറ്റിങ്ങ്‌ ഹോര്‍മോണ്‍ തൈറോയ്‌ഡ്‌ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു. LH ലൂട്ടിനൈസിങ്ങ്‌ ഹോര്‍മോണ്‍ സ്‌ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ മുഖ്യമായ പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. FSH ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ്ങ്‌ ഹോര്‍മോണ്‍. ഇതും ആര്‍ത്തവ ചക്രത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ബീജോത്‌പാദനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ സ്രവത്തെ നിയന്ത്രിക്കുന്നു. GH ഗ്രാത്ത്‌ ഹോര്‍മോണ്‍. സൊമാറ്റൊ ട്രാഫിന്‍ അഥവാ വളര്‍ച്ചാ ഹോര്‍മോണ്‍. പ്രാലാക്‌റ്റിന്‍- സസ്‌തനികളില്‍ മുലപ്പാലിന്റെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്നു. MSH മെലാനോസൈറ്റ്‌- സ്റ്റിമുലേറ്റിങ്ങ്‌ ഹോര്‍മോണ്‍. ഉഭയ ജീവികളിലും ഉരഗങ്ങളിലും ശരീരത്തിന്റെ നിറം മാറ്റത്തെ നിയന്ത്രിക്കുന്നു.
adenosine triphosphate (ATP)അഡിനോസിന്‍ ട്ര ഫോസ്‌ഫേറ്റ്‌ജീവജാലങ്ങളിലെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വതന്ത്ര ഊര്‍ജം നല്‍കുന്ന തന്മാത്ര. ഇതിനെ ജീവജാലങ്ങളിലെ ഊര്‍ജ വിനിമയ നാണയം ( energy currency) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ജീവികളുടെ നിലനില്‍പ്പിനാധാരമായ പ്രവൃത്തി, തന്മാത്രകളുടെയും അയോണുകളുടെയും ക്രിയാശീല പരിവഹനം, പുതിയ തന്മാത്രകളുടെയും കോശങ്ങളുടെയും നിര്‍മ്മിതി എന്നീ അഭിക്രിയകള്‍ക്ക്‌ തുടര്‍ച്ചയായി സ്വതന്ത്ര ഊര്‍ജം ആവശ്യമാണ്‌. അതിനെല്ലാം ഊര്‍ജം നല്‍കുന്നത്‌ ATP തന്മാത്രയാണ്‌. ഇതിലുള്ള ഫോസ്‌ഫേറ്റ്‌ രാസബന്ധങ്ങളുടെ വിടുതലും കൂടിച്ചേരലുകളും വഴിയാണ്‌ ഇതു സാധിക്കുന്നത്‌. ATP യില്‍ നിന്ന്‌ ഒരു ഫോസ്‌ഫേറ്റ്‌ മാറുമ്പോള്‍ ADPയും രണ്ടു ഫോസ്‌ഫേറ്റു മാറിയാല്‍ AMP യും ഉണ്ടാകും. ഇത്‌ തിരിച്ചും സാധ്യമാണ്‌.
adhesionഒട്ടിച്ചേരല്‍ആസഞ്‌ജനം. 1. വിഭിന്നതരം തന്മാത്രകള്‍ തമ്മിലുള്ള ഒട്ടിച്ചേരല്‍. 2. വിഭിന്നതരം തന്മാത്രകളുടെ ആകര്‍ഷണഫലമായി പദാര്‍ഥങ്ങള്‍ ഒട്ടിച്ചേരുന്നത്‌.
adhesiveഅഡ്‌ഹെസീവ്‌ആസഞ്‌ജകം. രണ്ട്‌ പ്രതലങ്ങളെ തമ്മില്‍ ഒട്ടിക്കുന്ന വസ്‌തു. ഉദാ: ഫെവിക്കോള്‍.
adiabatic processഅഡയബാറ്റിക്‌ പ്രക്രിയഒരു വ്യവസ്ഥയില്‍ നിന്ന്‌ പുറത്തേക്കോ, പുറത്തുനിന്ന്‌ വ്യവസ്ഥയിലേക്കോ താപ കൈമാറ്റം ഇല്ലാതെ നടക്കുന്ന പ്രക്രിയ.
adipic acidഅഡിപ്പിക്‌ അമ്ലംHOOC−(CH2)4 −COOH. ഡൈ കാര്‍ബോക്‌സിലിക്‌ അമ്ലം. ക്രിസ്റ്റലീയ രൂപമുള്ള വെളുത്ത വസ്‌തു. ഉരുകല്‍ നില 152 0 C. പോളി അമൈഡുകളുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നു. ഉദാ: നൈലോണ്‍ 66 ന്റെ നിര്‍മ്മാണത്തിന്റെ മുഖ്യ ഘടകം.
adiposeകൊഴുപ്പുള്ളഉദാ: ആഡിപ്പോസ്‌ കോശങ്ങള്‍.
Adipose tissueഅഡിപ്പോസ്‌ കലലിപ്പിഡുകള്‍ ശേഖരിച്ചുവെക്കുന്ന വിശേഷവല്‍ക്കരിച്ച സംയോജക കല.
adjacent anglesസമീപസ്ഥ കോണുകള്‍രണ്ടു കോണുകള്‍ക്ക്‌ പൊതുവായ ഒരു ഭുജവും ശീര്‍ഷവും ഉണ്ടെങ്കില്‍ അവയെ സമീപസ്ഥ കോണുകള്‍ എന്നു പറയുന്നു.
adjuvantഅഡ്‌ജുവന്റ്‌ഔഷധങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ചേര്‍ക്കുന്ന പദാര്‍ഥം.
admittanceഅഡ്‌മിറ്റന്‍സ്‌പ്രവേശ്യത. ഒരു പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ( ac) എത്ര കുറഞ്ഞ തടസ്സത്തോടെ കടന്നുപോകുന്നു എന്ന്‌ സൂചിപ്പിക്കുന്ന പദം. കര്‍ണരോധത്തിന്റെ വ്യുല്‍ക്രമത്തിനു തുല്യം.
adnateലഗ്നംമറ്റൊരുതരം അവയവവുമായി കൂടിച്ചേര്‍ന്ന അവസ്ഥ. ഉദാ: ദളങ്ങളും കേസരങ്ങളും തമ്മില്‍.
adoralഅഭിമുഖീയംമുഖത്തിനോട്‌ അടുത്തുള്ള.
adrenal glandഅഡ്രീനല്‍ ഗ്രന്ഥികശേരുകികളില്‍ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്ന ഒരു ഗ്രന്ഥി. മനുഷ്യനിലും സസ്‌തനികളിലും വൃക്കയോടു ചേര്‍ന്ന്‌ ജോടിയായി കാണാം. മെഡുല്ല, കോര്‍ട്ടെക്‌സ്‌ എന്നിങ്ങനെ രണ്ട്‌ ഭാഗങ്ങളുണ്ട്‌. കോര്‍ട്ടെക്‌സില്‍ നിന്ന്‌ ആല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോണ്‍, കോര്‍ട്ടിക്കൊസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. മെഡുല്ലയില്‍ നിന്ന്‌ സ്രവിക്കപ്പെടുന്ന ഹോര്‍മോണുകള്‍ എപ്പിനെഫ്‌റൈന്‍, നോര്‍ എപ്പിനെഫ്‌റൈന്‍ എന്നിവയാണ്‌.
adrenalineഅഡ്രിനാലിന്‍അഡ്രീനല്‍ ഗ്രന്ഥിയുടെ മെഡുല്ലയില്‍ ഉത്‌പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍.
adsorbateഅധിശോഷിതം-
Page 8 of 301 1 6 7 8 9 10 301
Close