Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
activated state | ഉത്തേജിതാവസ്ഥ | ഒരു രാസ അഭിക്രിയയുടെ മാധ്യമിക അവസ്ഥ. |
activation energy | ആക്‌ടിവേഷന്‍ ഊര്‍ജം | - |
activator | ഉത്തേജകം | ക്രിയാകാരകം, ഒരു രാസപ്രവര്‍ത്തനത്തിലെ ഉല്‍പ്രരകത്തിന്റെ ശേഷി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്ന പദാര്‍ഥം. ഉദാ: ഹേബര്‍ പ്രക്രിയ അനുസരിച്ചുള്ള അമോണിയാ നിര്‍മ്മാണത്തില്‍ ഉല്‍പ്രരകമായ ഇരുമ്പിന്റെ ഉല്‍പ്രരക ശക്തി വര്‍ധിപ്പിക്കാനായി മോളിബ്‌ഡിനമോ പൊട്ടാസ്യത്തിന്റെ ഓക്‌സൈഡോ ഉപയോഗിക്കുന്നു. |
active centre | ഉത്തേജിത കേന്ദ്രം | രാസ അഭിക്രിയകള്‍ ആരംഭിക്കുന്ന ഉല്‍പ്രരകത്തിന്റെ ഉപരിതലത്തിലെ ബിന്ദുക്കള്‍. |
active margin | സജീവ മേഖല | ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍, പര്‍വതനം തുടങ്ങിയ പ്രക്രിയകള്‍ സര്‍വസാധാരണമായ വന്‍കര ഫലക സന്ധികള്‍. സന്ധിക്കുന്നതോ ഉരസി നീങ്ങുന്നതോ ആയ ഫലകാതിരുകളായിരിക്കുമിവ. |
active mass | ആക്‌ടീവ് മാസ് | അഭികാരകത്തിന്റെ പ്രഭാവിത ഗാഢത അല്ലെങ്കില്‍ അതിന്റെ ആക്‌റ്റീവത. ആക്‌റ്റീവത " a' =γc ഇവിടെ " c' ഗാഢതയും " γ' ആക്‌റ്റിവിറ്റിയും ആണ്. മിക്കപ്പോഴും γ=1 ആകയാല്‍ ആക്‌റ്റീവതയും ഗാഢതയും തുല്യമായിരിക്കും. ഉദാ:- [HI] ഹൈഡ്രജന്‍ അയൊഡൈഡിന്റെ ആക്‌റ്റീവ് മാസിനെ സൂചിപ്പിക്കുന്നു. |
active site | ആക്‌റ്റീവ് സൈറ്റ് | ഒരു എന്‍സൈം അഭിക്രിയ നടത്തേണ്ടുന്ന തന്മാത്രയുമായി ബന്ധം സ്ഥാപിക്കുകയും അഭിക്രിയ നടത്തി സബ്‌സ്‌ട്രറ്റിനെ (തന്മാത്രയെ) രാസപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കേന്ദ്രം. എന്‍സൈമിന്റെ ആകെ വ്യാപ്‌തത്തിലെ ചെറിയ ഒരു ഭാഗം മാത്രമാണിത്. എന്‍സൈം ഘടനയിലെ അമിനോ അമ്ലങ്ങളുടെ പ്രത്യേക വിന്യാസ ക്രമീകരണത്താല്‍ രൂപീകരിക്കപ്പെട്ട ത്രിമാന ഘടനയുള്ള പ്രത്യേക ഭാഗമാണിത്. |
active transport | സക്രിയ പരിവഹനം | കോശസ്തരത്തിലൂടെ സാന്ദ്രത കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്ക് അയോണുകളും മറ്റും വ്യാപിക്കുന്നത്. ചില വാഹക പ്രാട്ടീനുകള്‍ ഇതിന് സഹായിക്കുന്നു. ATP യുടെ ഊര്‍ജം ഉപയോഗിച്ചാണ് ഇത്തരം പരിവഹനം നടക്കുക. |
activity | ആക്‌റ്റീവത | റേഡിയോ ആക്‌റ്റീവതയുടെ അളവ്. ഒരു സെക്കന്റില്‍ നടക്കുന്ന വിഘടനങ്ങളുടെ എണ്ണം ആണിത്. Becquerel, Curie നോക്കുക. |
activity coefficient | സക്രിയതാ ഗുണാങ്കം | ഒരു രാസവ്യൂഹത്തിലെ താപഗതിക ആക്‌റ്റിവിറ്റിക്ക് തുല്യമാകാന്‍ വേണ്ടി ഒരു പദാര്‍ഥത്തിന്റെ മോളാര്‍ ഗാഢതയെ ഏത് ഘടകം കൊണ്ട് ഗുണിക്കാമോ അതിനെയാണ് ആക്‌റ്റീവതാഗുണാങ്കം എന്നു പറയുന്നത്. പ്രതീകം γ |
activity series | ആക്‌റ്റീവതാശ്രണി | - |
acupuncture | അക്യുപങ്ചര്‍ | ചൈനയില്‍ കണ്ടുപിടിക്കപ്പെട്ട ചികിത്സാരീതി. ചില പ്രത്യേക രോഗങ്ങളുടെ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയില്‍ ശരീരഭാഗങ്ങള്‍ മരവിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. വളരെ ചെറിയ സൂചികള്‍ ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ കുത്തിയിറക്കുന്നതാണ് ചികിത്സാ രീതി. |
acute angle | ന്യൂനകോണ്‍ | 90 ഡിഗ്രിയില്‍ കുറവായ കോണ്‍ |
acute angled triangle | ന്യൂനത്രികോണം | എല്ലാ കോണുകളും ന്യൂനകോണുകളായ ത്രികോണം. |
acyl | അസൈല്‍ | കാര്‍ബോക്സിലിക് അമ്ലത്തിന്റെ ക്രിയാത്മക ഗ്രൂപ്പില്‍ നിന്ന് ഹൈഡ്രാക്‌സില്‍ (- OH) ഗ്രൂപ്പ് നീക്കിയാല്‍ ലഭിക്കുന്ന കാര്‍ബണിക റാഡിക്കല്‍. പൊതുരാസസൂത്രം |
acylation | അസൈലേഷന്‍ | OH−NH2 എന്നീ ക്രിയാത്മക ഗ്രൂപ്പില്‍ നിന്ന് ഹൈഡ്രജനെ മാറ്റി അസൈല്‍ ഗ്രൂപ്പ് ചേര്‍ക്കുന്ന പ്രക്രിയ |
adaptation | അനുകൂലനം | 1. (പരിണാമപരം) ജീവികളുടെ അതിജീവന ക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന ലക്ഷണങ്ങള്‍. ഉദാ: താറാവിന്റെ കാല്‍വിരലുകള്‍ക്കിടയിലുള്ള ചര്‍മ്മം വെള്ളത്തില്‍ സഞ്ചരിക്കുവാനുള്ള ഒരു അനുവര്‍ത്തനമാണ്. 2. (ഫിസിയോളജീയം) acclimation നോക്കുക. 3. (ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനപരം). പാരിസ്ഥിതിക ഘടകങ്ങള്‍ക്കനുസരിച്ച് ഉത്തേജിപ്പിക്കപ്പെടുവാനുള്ള കഴിവില്‍ വരുന്ന മാറ്റം. ഉദാ: പഞ്ചസാര തിന്ന ഉടനെ പഞ്ചസാരയിട്ട കാപ്പിക്ക് മധുരം പോരെന്ന് തോന്നുന്നത്. |
adaptive radiation | അനുകൂലന വികിരണം | പരിണാമ പ്രക്രിയയില്‍, ഒരു പ്രാകൃത ജന്തുരൂപത്തില്‍ നിന്ന് പലതരം ജന്തുക്കള്‍ പരിണമിച്ചുണ്ടാകുന്ന പ്രക്രിയ. അവ വ്യത്യസ്‌ത പാരിസ്ഥിതിക ഘടകങ്ങള്‍ക്കായി അനുവര്‍ത്തനം ചെയ്യപ്പെട്ടവയായിരിക്കും. അതായത് അവയുടെ ജീവിതരീതികള്‍ വ്യത്യസ്‌തമായിരിക്കും. |
adaxial | അഭ്യക്ഷം | അക്ഷത്തോട് അടുത്തുള്ളത്. ഉദാ: ഇലയുടെ മുകള്‍ ഭാഗം. |
addition | സങ്കലനം | ഒരു ഗണിത ക്രിയ. രണ്ടോ അതിലധികമോ സംഖ്യകളുടെ തുക കാണുവാന്‍ ഉപയോഗിക്കുന്നത്. + ആണ് പ്രതീകം. |