Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
disk | വൃത്തവലയം. | 1. (maths) പൊതുകേന്ദ്രമുള്ളതും വ്യത്യസ്ത ആരമുള്ളതുമായ രണ്ടു വൃത്തങ്ങളില്‍, വലിയ വൃത്തത്തില്‍ നിന്നും ചെറിയ വൃത്തം മുറിച്ചുമാറ്റുമ്പോള്‍ കിട്ടുന്നതാണ് വൃത്തവലയം. |
disk | ചക്രിക. | ഒരു പ്രതലത്തിലെ വൃത്തത്തിനുള്ളില്‍ വരുന്ന സ്ഥലം. ഉദാ: സോളാര്‍ ഡിസ്ക്. |
dislocation | സ്ഥാനഭ്രംശം. | സ്ഥാനഭ്രംശം. |
dispermy | ദ്വിബീജാധാനം. | ബീജസങ്കലന വേളയില്‍ ഒരു അണ്ഡത്തിലേക്ക് രണ്ട് ബീജങ്ങള്‍ പ്രവേശിക്കല്‍. |
disperse dyes | പ്രകീര്‍ണന ചായങ്ങള്‍. | ജലത്തില്‍ അലേയമായ ഈ ചായങ്ങള്‍ അസറ്റേറ്റ്റയോണ് തുണികളില്‍ ഉപയോഗിക്കുന്നു. ചായങ്ങളുടെ നിലംബനത്തില്‍ തുണി മുക്കിയെടുക്കുകയാണ് പതിവ്. |
dispersion | പ്രകീര്‍ണനം. | ധവള പ്രകാശം ഘടകങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം. ധവള പ്രകാശത്തെ ഗ്ലാസ് പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ പ്രകീര്‍ണനം നടക്കും. ജലകണങ്ങള്‍, നേരിയ സുതാര്യ പടലം എന്നിവയും പ്രകീര്‍ണനം സൃഷ്ടിക്കുന്നു. തരംഗദൈര്‍ഘ്യമനുസരിച്ച് അപവര്‍ത്തനാങ്കം വ്യത്യാസപ്പെടുന്നതാണ് പ്രകീര്‍ണനത്തിനു കാരണം. |
displaced terrains | വിസ്ഥാപിത തലം. | പര്‍വത മേഖലകളിലെ സ്ഥിരതയാര്‍ന്ന ശിലാപിണ്ഡങ്ങള്‍ ചുറ്റുപാടില്‍ നിന്ന് വിച്ഛിന്നമായി കാണപ്പെടുന്നത്. |
displacement | സ്ഥാനാന്തരം. | ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റത്തിന്റെ അളവ് വസ്തു യഥാര്‍ത്ഥത്തില്‍ സഞ്ചരിച്ച ദൂരം ആവണമെന്നില്ല. ആദ്യസ്ഥാനത്തിന്റെയും അവസാന സ്ഥാനത്തിന്റെയും ഇടയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് സ്ഥാനാന്തരം. ചിത്രത്തില്‍ സ്ഥാനാന്തരം AB ആണ്, ACB അല്ല. ഇതൊരു സദിശമാണ്.. |
disproportionation | ഡിസ്പ്രാപോര്ഷനേഷന്. | ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം ഒരു സംയുക്തത്തില്‍ നടക്കുന്ന അഭിക്രിയ. |
distillation | സ്വേദനം. | ഒരു ദ്രാവകത്തെ തിളപ്പിച്ചു കിട്ടുന്ന ബാഷ്പത്തെ തണുപ്പിച്ച് ശേഖരിക്കുന്ന പ്രക്രിയ. നിര്‍ദിഷ്ട ദ്രാവകത്തിന് ഒരു നിശ്ചിത തിളനിലയുള്ളതിനാല് ആ താപനിലയില്‍ ദ്രാവകം ബാഷ്പമാകുന്നു. ഈ ബാഷ്പത്തെ തണുപ്പിച്ചാല്‍ ദ്രാവകം ശുദ്ധരൂപത്തില്‍ ലഭ്യമാകുന്നു. തിളനിലയിലുള്ള വ്യത്യാസം ആസ്പദമാക്കി ഒരു മിശ്രിതത്തിലെ വിവിധ ദ്രാവകങ്ങളെ വേര്‍തിരിക്കുന്നത് ആംശിക സ്വേദനം. |
distortion | വിരൂപണം. | 1. വസ്തുവും അതിന്റെ പ്രതിബിംബവും തമ്മില്‍ സമാനത ഇല്ലാതിരിക്കല്‍. വിപഥനം ആണ് കാരണം. 2. ഒരു ഇലക്ട്രാണിക് ഉപാധിയിലേക്കു പ്രവേശിക്കുന്ന സിഗ്നലും പ്രവര്ധനത്തിനോ മറ്റോ ശേഷം പുറത്തുവരുന്ന സിഗ്നലും തമ്മില്‍ ഒന്നിനൊന്ന് പൊരുത്തം ഉണ്ടാവാതെയിരിക്കല്. |
distributary | കൈവഴി. | പ്രധാന നദിയില്‍ നിന്ന് ഉദ്ഭവിച്ച് മറ്റ് നദികളില്‍ ചേരാതെ കടലില്‍ പതിക്കുന്ന നദി. tributary നോക്കുക. |
distribution function | വിതരണ ഏകദം. | ഒരു യാദൃച്ഛിക ചരത്തിന്റെ ( x) ഓരോ മൂല്യത്തിനുമുള്ള സംഭാവ്യത കാണിക്കുന്ന ഏകദം P(x) ആണെങ്കില്‍ ΣP(x) നെ x ന്റെ വിതരണ ഏകദം എന്നു പറയുന്നു. |
distribution law | വിതരണ നിയമം. | 1. (chem) രണ്ട് അമിശ്രദ്രാവകങ്ങളില് ഒരു പദാര്‍ഥം ലയിപ്പിക്കുമ്പോള്‍ രണ്ട് ദ്രാവകങ്ങളിലും ലേയത്തിന്റെ സാന്ദ്രതകള്‍ തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും. (നെണ്‍സ്റ്റിന്റെ വിതരണ നിയമം). |
distribution law | വിതരണ നിയമം. | 2. (maths) ഗണിത ക്രിയകളെ സംബന്ധിക്കുന്ന ഒരു നിയമം. |
disturbance | വിക്ഷോഭം. | വിക്ഷോഭം. |
disulphuric acid | ഡൈസള്‍ഫ്യൂറിക് അമ്ലം | H2S2O7. സള്‍ഫര്‍ ട്രഓക്സൈഡ് സാന്ദ്രസള്‍ഫ്യൂറിക് അമ്ലത്തില്‍ ലയിപ്പിക്കുമ്പോള്‍ ലഭിക്കുന്ന അമ്ലം. |
dithionate ഡൈതയോനേറ്റ്. | ഡൈതയോനിക് അമ്ലത്തിന്റെ ലവണം. | ഉദാ: Na2S2O6 |
dithionic acid | ഡൈതയോനിക് അമ്ലം | H2S2O6. ലവണ രൂപത്തിനാണ് സ്ഥിരതയുള്ളത്. |
diuresis | മൂത്രവര്ധനം. | വൃക്കകള്‍ കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുന്നത്. |