Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
density സാന്ദ്രത.ഘനത്വം, 1 യൂണിറ്റ്‌ വ്യാപ്‌തം പദാര്‍ഥത്തിന്റെ ദ്രവ്യമാനം. 2. യൂണിറ്റ്‌ അളവില്‍ (ഉദാ: വിസ്‌തീര്‍ണം, വ്യാപ്‌തം) ഉള്ള രാശിയുടെ അളവിനെ സൂചിപ്പിക്കുന്ന പദം. ഉദാ: ജനസാന്ദ്രത, ഇലക്‌ട്രാണ്‍ സാന്ദ്രത. 3. ഒരു ഡിസ്‌കില്‍ ശേഖരിച്ചിരിക്കുന്ന ഡാറ്റയുടെ അളവിനെ സൂചിപ്പിക്കുന്ന പദം. ഉദാ: ഹൈ ഡെന്‍സിറ്റി സി ഡി.
dental formulaദന്തവിന്യാസ സൂത്രം.സസ്‌തനികളില്‍ ഓരോ തരം പല്ലുകളും എത്രയെണ്ണം വീതമുണ്ടെന്ന്‌ സൂചിപ്പിക്കുന്ന സൂത്രവാക്യം. മനുഷ്യന്റെ ദന്തവിന്യാസ സൂത്രം. അതായത്‌ താടിയെല്ലിന്റെ ഒരു പകുതിയില്‍ 2 ഉളിപ്പല്ലുകളും ( incisors) 1 ദംഷ്‌ട്രവും ( canine) 2 പൂര്‍വചര്‍വണികളും ( premolars) 3 ചര്‍വണികളും ( molars) ഉണ്ടായിരിക്കും.
dentaryദന്തികാസ്ഥി.സസ്‌തനികളുടെ കീഴ്‌ത്താടിയിലെ എല്ല്‌. താടിയുടെ ഓരോ പകുതിയിലും ഓരോ ദന്തികാസ്ഥി വീതമുണ്ട്‌. മറ്റു കശേരുകികളില്‍ കീഴ്‌ത്താടിയില്‍ ഇതു കൂടാതെ വേറെയും അസ്ഥികളുണ്ട്‌.
dentineഡെന്റീന്‍.പല്ലിന്റെ മുഖ്യ രാസഘടകം.
denudationഅനാച്ഛാദനം.കാറ്റ്‌, ജലം, ഹിമം തുടങ്ങിയ ബാഹ്യ കാരണങ്ങളാല്‍ ഭമോപരിതലത്തിലെ മേല്‍മണ്ണ്‌ ഒലിച്ചുപോകുന്ന പ്രക്രിയ. നഗ്നമാക്കല്‍ പ്രക്രിയ എന്നും പറയാറുണ്ട്‌.
denumerable setഗണനീയ ഗണം.പൂര്‍ണസംഖ്യകളുള്ള ഗണത്തിലെ അംഗങ്ങളുമായി ഒന്നിനൊന്നു പൊരുത്തമുള്ള അംഗങ്ങളുടെ ഗണം. countable set, enumerable set, numerable set എന്നീ പേരുകളുണ്ട്‌.
deoxidationനിരോക്‌സീകരണം.ഓക്‌സിജന്‍ നീക്കം ചെയ്യുന്ന പ്രക്രിയ. ഓക്‌സീകരണാവസ്ഥയില്‍ കുറവുണ്ടാകുന്ന പ്രക്രിയയെയും ഇലക്‌ട്രാണുകള്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തെയും ഈ പദം കൊണ്ടുദ്ദേശിക്കുന്നു. reduction എന്നും പറയുന്നു.
dependent functionആശ്രിത ഏകദം.ഒരു സംഘം ഏകദങ്ങളില്‍ ഒന്നിനെ മറ്റുള്ളവയുടെ ഏകദ രൂപേണ പ്രകാശിപ്പിക്കുവാന്‍ കഴിയുമെങ്കില്‍ അത്‌ ആശ്രിത ഏകദമാണ്‌. ഉദാ: f(x)=x, g(x)=x2 h(x)=f(x)+g(x) എന്ന്‌ എഴുതാന്‍ കഴിയും. അതിനാല്‍ h(x) ആശ്രിത ഏകദമാണ്‌.
dependent variableആശ്രിത ചരം." x' ന്റെ ഏകദമാണ്‌ " y' എങ്കില്‍ അതായത്‌ " x' ന്റെ ഓരോ മൂല്യത്തിനും " y'യ്‌ക്ക്‌ ഒരു മൂല്യം ലഭ്യമാകുന്നു എങ്കില്‍, x ന്റെ ആശ്രിതചരമാണ്‌ y.
depletion layerഡിപ്ലീഷന്‍ പാളി. -
depolarizerഡിപോളറൈസര്‍.പോളറൈസേഷന്‍ തടുക്കാനായി വോള്‍ട്ടാസെല്ലില്‍ ഉപയോഗിക്കുന്ന പദാര്‍ഥം.
depositionനിക്ഷേപം.കാറ്റ്‌, നദി, ഹിമാനികള്‍ എന്നിവ ഒഴുക്കിക്കൊണ്ടുവരുന്ന ശിലാംശം അടിഞ്ഞുകൂടുന്നത്‌.
depression നിമ്‌ന മര്‍ദം.അന്തരീക്ഷത്തില്‍ വായുമര്‍ദം കുറഞ്ഞ സ്ഥാനം. Cyclone കാണുക.
depression in freezing pointഉറയല്‍ നിലയുടെ താഴ്‌ച.ബാഷ്‌പീകരണശീലമില്ലാത്ത ഒരു പദാര്‍ഥം ഒരു ശുദ്ധലായകത്തില്‍ ലയിക്കുമ്പോള്‍ ലായകത്തിന്റെ ഉറയല്‍ നില താഴുന്നത്‌. ലേയത്തിന്റെ സാന്നിധ്യത്തില്‍ ലായകത്തിന്റെ ബാഷ്‌പമര്‍ദം കുറയുന്നതുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌.
depression of landഭൂ അവനമനം. സമുദ്രവിതാനത്തെ അപേക്ഷിച്ച്‌ കര താഴ്‌ന്നുപോകല്‍. അവസാദകേന്ദ്രീകരണം, വന്‍ ഹിമപിണ്ഡത്തിന്റെ ആവരണം, മാഗ്മാ പ്രവാഹം തുടങ്ങിയ പ്രതിഭാസങ്ങള്‍ ഇതിന്‌ കാരണമാകാം.
derivativeഅവകലജം. 1. (maths) കലനത്തിലെ ഒരു പ്രധാന ആശയം. " x' ഒരു സ്വതന്ത്ര ചരവും " ƒ' എന്നത്‌ x ന്റെ ഏകദവുമാണ്‌ എങ്കില്‍ x ല്‍ ഉണ്ടാകുന്ന വളരെ ചെറിയ മാറ്റ ( Δx)ത്തിന്‌ അനുസൃതമായി fലും ഒരു മാറ്റം ( Δƒ) ഉണ്ടാവും. Δƒ=ƒ(x+ Δx)-ƒ(x) limΔx→0 നെ f ന്റെ x അടിസ്ഥാനമായിട്ടുള്ള അവകലജം എന്ന്‌ പറയുന്നു.
derivative വ്യുല്‍പ്പന്നം.2. (phy.)ഉദാ: ഒരു സമവാക്യത്തിന്റെ അല്ലെങ്കില്‍ രാസപദാര്‍ഥത്തിന്റെ വ്യുല്‍പ്പന്നം.
derived unitsവ്യുല്‍പ്പന്ന മാത്രകള്‍.ഒരു നിര്‍ദ്ദിഷ്‌ട മാപന വ്യവസ്ഥയിലെ അടിസ്ഥാന മാത്രകള്‍ ചേര്‍ന്നുണ്ടാകുന്ന മാത്ര. ഉദാ: സാന്ദ്രത. (ദ്രവ്യമാനം, വ്യാപ്‌തം ഇവയുടെ വ്യുല്‍പ്പന്നം.)
Dermapteraഡെര്‍മാപ്‌റ്റെറ.earwig കള്‍ ഉള്‍പ്പെടുന്ന ഷഡ്‌പദ ഓര്‍ഡര്‍.
dermatogenഡര്‍മറ്റോജന്‍.അഗ്രമെരിസ്റ്റത്തിന്റെ ഒരു ഭാഗം. ഇതില്‍ നിന്നാണ്‌ ഉപരിവൃതി ഉണ്ടാകുന്നത്‌.
Page 81 of 301 1 79 80 81 82 83 301
Close