Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
delocalization ഡിലോക്കലൈസേഷന്‍.(chem) ഒരു തന്മാത്രയിലെ ബന്ധന ഇലക്‌ട്രാണുകള്‍ തന്മാത്രയില്‍ ആകെ വ്യാപിക്കുന്ന പ്രക്രിയ. ഉദാ: ബെന്‍സീനിലെ 6 ഇലക്‌ട്രാണുകളുടെ ചലനം.
delocalized bondഡിലോക്കലൈസ്‌ഡ്‌ ബോണ്ട്‌.ഒരു ഭാഗത്തു മാത്രമായി സ്ഥിതി ചെയ്യാതെ സ്ഥാനം മാറുന്ന ബോണ്ട്‌.
delta ഡെല്‍റ്റാ.(geol) നദികള്‍ ഒഴുക്കിക്കൊണ്ടുവരുന്ന അലൂവിയല്‍ മണ്ണ്‌ നദീമുഖത്ത്‌ അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രദേശം. ഗ്രീക്ക്‌ അക്ഷരമാലയിലെ ഡെല്‍റ്റയുടെ ആകൃതി ഉണ്ടാകുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചിരിക്കുന്നത്‌.
delta connectionഡെല്‍റ്റാബന്ധനം.ഒരുതരം വൈദ്യുത ബന്ധനം. ബന്ധനത്തില്‍ ഏര്‍പ്പെടുന്ന ചാലകങ്ങള്‍ക്ക്‌ ഗ്രീക്ക്‌ അക്ഷരമായ ഡെല്‍റ്റയുടെ ആകൃതി ഉണ്ടാകുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചിരിക്കുന്നത്‌. ത്രീഫേസ്‌ വൈദ്യുത ബന്ധനത്തില്‍ ഉപയോഗിക്കുന്നു.
deltaic depositഡെല്‍റ്റാ നിക്ഷേപം.മണല്‍, ഊറല്‍, കളിമണ്ണ്‌, ജൈവ വസ്‌തുക്കള്‍ എന്നിവ പ്രത്യേക ക്രമത്തില്‍ അടിഞ്ഞുകൂടല്‍.
dementiaഡിമെന്‍ഷ്യ.തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യം മൂലമുണ്ടാകുന്ന, ബുദ്ധിപരവും മാനസികവുമായ കഴിവുകളുടെ ക്ഷയം. ഇതിന്‌ ചികിത്സ കണ്ടെത്തിയിട്ടില്ല.
demodulationവിമോഡുലനം.വാഹകതരംഗങ്ങളില്‍ ചേര്‍ത്ത സന്ദേശം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ. detection എന്നും പേരുണ്ട്‌.
demography ജനസംഖ്യാവിജ്ഞാനീയം.ജനസംഖ്യാവിജ്ഞാനീയം.
Denary Systemദശക്രമ സമ്പ്രദായം10 ആധാരമാക്കിയുള്ള സംഖ്യാ സമ്പ്രദായം. 0 മുതല്‍ 9 വരെയുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു.
denaturantഡീനാച്ചുറന്റ്‌. -
denaturation of proteinsപ്രാട്ടീന്‍ വികലീകരണം.പ്രാട്ടീന്റെ സ്വഭാവഗുണങ്ങള്‍ നഷ്‌ടപ്പെടല്‍.
denatured spiritഡീനേച്ചേര്‍ഡ്‌ സ്‌പിരിറ്റ്‌.മീഥൈല്‍ ആല്‍ക്കഹോള്‍, പിരിഡിന്‍, ഗാസൊലിന്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ഈഥൈല്‍ ആല്‍ക്കഹോളിലേക്ക്‌ ചേര്‍ത്തുണ്ടാക്കുന്ന സ്‌പിരിറ്റ്‌. വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഈഥൈല്‍ ആള്‍ക്കഹോള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണിത്‌. ഇങ്ങനെ ചേര്‍ക്കുന്ന പദാര്‍ഥങ്ങള്‍ക്ക്‌ ഡീനാച്ചുറന്റ്‌ എന്ന്‌ പറയും. മീഥൈല്‍ ആല്‍ക്കഹോള്‍ ആണ്‌ ചേര്‍ക്കുന്നതെങ്കില്‍ ഇതിനെ മെഥിലേറ്റഡ്‌ സ്‌പിരിറ്റ്‌ എന്ന്‌ വിളിക്കുന്നു.
dendrifom വൃക്ഷരൂപം.വൃക്ഷരൂപം.
dendritesഡെന്‍ഡ്രറ്റുകള്‍.നാഡീകോശങ്ങളുടെ കോശശരീരത്തില്‍ നിന്ന്‌ ശാഖകളായി പിരിഞ്ഞിരിക്കുന്ന ഭാഗങ്ങള്‍. neurone നോക്കുക.
dendritic patternദ്രുമാകൃതി മാതൃക.മാനചിത്രത്തില്‍ കണ്ടാലോ ആകാശത്ത്‌ നിന്ന്‌ നോക്കിയാലോ വൃക്ഷങ്ങള്‍ ശാഖ പിരിയുന്നതുപോലെ തോന്നിക്കുന്ന നദീഗതികളുടെ വിന്യാസം.
Dendro chronologyവൃക്ഷകാലാനുക്രമണം. വാര്‍ഷിക വലയങ്ങളെ അടിസ്ഥാനമാക്കി മരങ്ങളുടെ പ്രായം നിര്‍ണയിക്കുന്ന രീതി.
dendrology വൃക്ഷവിജ്ഞാനം.വൃക്ഷവിജ്ഞാനം.
Denebolaഡെനിബോള.ചിങ്ങം രാശിയിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രം. ബീറ്റാ ലിയോണിസ്‌ എന്നും പേരുണ്ട്‌.
denitrificationവിനൈട്രീകരണം.ബാക്‌ടീരിയങ്ങളുടെ പ്രവര്‍ത്തന ഫലമായി മണ്ണില്‍ നിന്ന്‌ നൈട്രജന്‍ നഷ്‌ടപ്പെടല്‍. മണ്ണിലെ നൈട്രറ്റുകളിലും നൈട്രറ്റുകളിലും അടങ്ങിയിരിക്കുന്ന നൈട്രജന്‍ ബാക്‌ടീരിയങ്ങളുടെ പ്രവര്‍ത്തനഫലമായി അന്തരീക്ഷത്തില്‍ ലയിക്കുന്നു.
denominatorഛേദം.ഭിന്നിതങ്ങളില്‍, എത്രയായി വിഭജിക്കുന്നു എന്നു കാണിക്കുന്ന സംഖ്യ. ഉദാ: 2/5 ല്‍ 5ആണ്‌ ഛേദം.
Page 80 of 301 1 78 79 80 81 82 301
Close