Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
aciniform | മുന്തിരിക്കുല രൂപമുള്ള | ദ്രാക്ഷാകാര |
aclinic | അക്ലിനിക് | ഭൂകാന്തക്ഷേത്രം തികച്ചും തിരശ്ചീനമായിരിക്കുന്ന ബിന്ദുക്കളെ (കാന്തിക നതി പൂജ്യം) ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖ. |
acoelomate | എസിലോമേറ്റ് | സീലോം എന്ന ശരീരഗഹ്വരം ഇല്ലാത്ത ജന്തുക്കള്‍. ഹൈഡ്ര, വിരകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. |
acoustics | ധ്വനിശാസ്ത്രം | ശബ്ദത്തെ സംബന്ധിച്ച പഠനശാഖ. |
acquired characters | ആര്‍ജിത സ്വഭാവങ്ങള്‍ | നിരന്തരമായ ഉപയോഗം കൊണ്ടോ ഏതെങ്കിലും പ്രത്യേക പാരിസ്ഥിതിക ഘടകവുമായുള്ള പ്രതിപ്രവര്‍ത്തനം കൊണ്ടോ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. ഉദാ: പതിവായി വ്യായാമം ചെയ്യുന്നവരില്‍ മാംസപേശികള്‍ക്കുണ്ടാവുന്ന വികാസം. കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നവരുടെ തൊലിയുടെ നിറം കൂടുതല്‍ കറുപ്പാകുന്നത്. |
acranthus | അഗ്രപുഷ്പി | അഗ്രഭാഗത്ത് പൂക്കളുണ്ടാവുന്നത്. |
acre | ഏക്കര്‍ | ഭൂവിസ്തീര്‍ണം അളക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഏകകം. നൂറ് സെന്റ് ആണ് ഒരു ഏക്കര്‍. 43,560 ചതുരശ്ര അടിക്ക് തുല്യം. 1 ഏക്കര്‍ = 0.4047 ഹെക്‌ടര്‍. |
acrocentric chromosome | ആക്രാസെന്‍ട്രിക് ക്രാമസോം | സെന്‍ട്രാമിയര്‍ ഭാഗം ഒരറ്റത്തോ അതിന് വളരെ അടുത്തോ ഉള്ള ക്രാമസോം. |
acromegaly | അക്രാമെഗലി | കൈപ്പത്തി, പാദം, മുഖം ഇവയുടെ അസാധാരണമായ വലുപ്പം വയ്‌ക്കല്‍. വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ ഉത്‌പാദനത്തിലുണ്ടാകുന്ന അപാകതയാണ് ഇതിന് കാരണം. |
acropetal | അഗ്രാന്മുഖം | അടിഭാഗത്തു നിന്നും അഗ്രഭാഗത്തേക്കുള്ളത്. ഉദാ: പൂങ്കുലകളില്‍ അടിഭാഗത്ത് പ്രായം കൂടിയ പൂക്കളും അഗ്രഭാഗത്ത് പ്രായം കുറഞ്ഞ പൂക്കളും കാണുന്നത്. |
acrosome | അക്രാസോം | ജന്തുക്കളുടെ പുംബീജത്തിന്റെ തലയില്‍ കാണുന്ന സഞ്ചിപോലുള്ള ഭാഗം. ഇതിലെ എന്‍സൈമുകളുടെ സഹായത്താലാണ് പുംബീജം അണ്ഡ ത്തിന്റെ അകത്തേക്ക് തുളച്ചു കയറുന്നത്. |
actin | ആക്റ്റിന് | മാംസ പേശികളിലുള്ള പ്രധാനമായ ഒരു പ്രാട്ടീന്‍. ഇത് രണ്ടുവിധമുണ്ട്. G-actin ഗോളാകൃതിയില്‍ ഉള്ള ഒറ്റ യൂണിറ്റായിട്ടുള്ളതും, F-actin പല യൂണിറ്റുകള്‍ ചേര്‍ന്ന് നാരുപോലെയുള്ളതും ആണ്. |
actinides | ആക്ടിനൈഡുകള്‍ | ആവര്‍ത്തനപ്പട്ടികയില്‍ ആക്‌ടിനിയത്തെത്തുടര്‍ന്ന് വരുന്ന പതിനാല് മൂലകങ്ങള്‍. ആവര്‍ത്തന പട്ടികയ്‌ക്ക് താഴെ പ്രത്യേകം ശ്രണിയായി കൊടുത്തിരിക്കും. റേഡിയോ ആക്‌റ്റീവത കാണിക്കുന്ന മൂലകങ്ങളാണിവ. ആക്‌ടിനിയത്തെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. |
actinometer | ആക്‌റ്റിനോ മീറ്റര്‍ | വിദ്യുത് കാന്തിക വികിരണത്തിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. പ്രകാശ വൈദ്യുതി പ്രഭാവമാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നത്. |
actinomorphic | പ്രസമം | നെടുകെ ഛേദിച്ചാല്‍ രണ്ടു തുല്യഭാഗങ്ങള്‍ കിട്ടുന്ന രൂപമുള്ളത്. പുഷ്‌പം, ഫലം തുടങ്ങിയ സസ്യഭാഗങ്ങള്‍ക്ക് ഛേദ മാതൃകയുടെ അടിസ്ഥാനത്തില്‍ ഈ പദം പ്രയോഗിക്കാം. ചിത്രം flower നോക്കുക. |
action | ആക്‌ഷന്‍ | ഒരു നിശ്ചിത ഹ്രസ്വ സമയാന്തരാളത്തില്‍ പ്രയോഗിക്കുന്ന ബലവും സമയാന്തരാളവും തമ്മിലുള്ള ഗുണനഫലം. (F.Δt) |
action potential | ആക്‌ഷന്‍ പൊട്ടന്‍ഷ്യല്‍ | നാഡികളില്‍ ആവേഗം ഉത്‌പാദിപ്പിക്കപ്പെടുമ്പോള്‍ നാഡീകോശത്തിന്റെ അകത്തും പുറത്തുമുള്ള വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തില്‍ ഉണ്ടാകുന്ന വ്യതിയാനം. ഉത്തേജിപ്പിക്കപ്പെടാത്ത നാഡീകോശത്തിന്റെ ഉള്‍ഭാഗം ബാഹ്യപരിസരത്തെ അപേക്ഷിച്ച് ഋണമായിരിക്കും. ആക്‌ഷന്‍ പൊട്ടന്‍ഷ്യലില്‍ ഉള്‍ഭാഗം ധനവും പുറത്ത് ഋണവുമാകും. |
action spectrum | ആക്‌ഷന്‍ സ്പെക്ട്രം | ഫിസിയോളജീയ പ്രക്രിയകള്‍ക്ക് കാരണമായ പ്രകാശ തരംഗങ്ങള്‍. ഉദാ: പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ ചുവപ്പും നീലയുമാണ് ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നത്. ഫിസിയോളജീയ പ്രവര്‍ത്തനങ്ങളില്‍ പ്രകാശത്തിന്റെ ഘടകതരംഗങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന ഗ്രാഫും ഈ പേരില്‍ അറിയപ്പെടുന്നു. |
activated charcoal | ഉത്തേജിത കരി | ക്രിയാശീലകരി, നീരാവി പ്രവാഹത്തില്‍ ചൂടാക്കി മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്‌ത കരി. നിറങ്ങളും വാതകങ്ങളും ശോഷണം ചെയ്യാന്‍ ഉപയോഗിക്കാം. |
activated complex | ആക്‌ടിവേറ്റഡ് കോംപ്ലക്സ് | രാസപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ അഭികാരക തന്മാത്രകള്‍ ചേര്‍ന്നുണ്ടാകുന്ന സംയുക്തം. ഇത് ഉയര്‍ന്ന ഊര്‍ജനിലയിലുള്ളതും അതിനാല്‍ അസ്ഥിരവുമായിരിക്കും. ഈ സംയുക്തം വിഘടിച്ചാണ് ഉത്‌പന്നങ്ങളായിത്തീരുന്നത്. അസ്ഥിരമായതിനാല്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയില്ല. |