Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
definition | നിര്‍വചനം | സ്‌പഷ്‌ടത.ഉദാ: ത്വരണത്തിന്റെ നിര്‍വചനം, ചിത്രത്തിന്റെ സ്‌പഷ്‌ടത. |
deflation | അപവാഹനം | ശുഷ്കവും ശിഥിലവുമായ പദാര്‍ഥങ്ങള്‍, വിശിഷ്യ ഊറല്‍, കളിമണ്ണ് എന്നിവ ഉരിഞ്ഞ് കാറ്റ്‌മൂലം നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ. |
defoliation | ഇലകൊഴിയല്‍. | ഇലകൊഴിയല്‍ |
deformability | വിരൂപണീയത. | ബലം പ്രയോഗിച്ചാല്‍ വസ്‌തുക്കള്‍ക്ക് രൂപമാറ്റത്തിന് വിധേയമാവാനുള്ള ശേഷി. |
degaussing | ഡീഗോസ്സിങ്. | ഒരു വസ്‌തുവില്‍ നിന്ന് അനഭിലഷണീയമായ കാന്തികത എടുത്തുമാറ്റുന്ന പ്രക്രിയ. |
degeneracy | അപഭ്രഷ്‌ടത. | ഒരു വ്യൂഹത്തില്‍ ഒരേ ഊര്‍ജമുള്ള അനേകം ക്വാണ്ടം അവസ്ഥകള്‍ ഉണ്ടാകുന്ന സ്ഥിതി. ബാഹ്യ കാന്തിക ക്ഷേത്രമോ വൈദ്യുത ക്ഷേത്രമോ പ്രയോഗിച്ച് അപഭ്രഷ്‌ടത നീക്കാന്‍ കഴിയും. ഒരു ലോഹത്തിലെ ചാലക ഇലക്‌ട്രാണുകളെ ഒരു അപഭ്രഷ്‌ട വാതകമായി പരിഗണിക്കാന്‍ കഴിയും. വെള്ളക്കുള്ളന്‍ നക്ഷത്രങ്ങളിലെ ഇലക്‌ട്രാണുകള്‍, ന്യൂട്രാണ്‍ നക്ഷത്രങ്ങളിലെ ന്യൂട്രാണുകള്‍ എന്നിവ അപഭ്രഷ്‌ടങ്ങളാണ്. |
degeneracy pressure | അപഭ്രഷ്‌ടതാ മര്‍ദം. | ഒരു അപഭ്രഷ്‌ട വാതകത്തില്‍ പളൗിയുടെ അപഭ്രഷ്‌ടതാ നിയമവും ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ചേര്‍ന്ന് സൃഷ്‌ടിക്കുന്ന മര്‍ദം. ഉദാഹരണത്തിന്, ഒരു വെള്ളക്കുള്ളന്‍ നക്ഷത്രത്തില്‍ ഇലക്‌ട്രാണുകളെല്ലാം സ്വതന്ത്രമാകുന്നു. ഒരേ ക്വാണ്ടം അവസ്ഥയില്‍ ഒന്നിലേറെ ഇലക്‌ട്രാണുകള്‍ സ്ഥിതി ചെയ്യാന്‍ അപഭ്രഷ്‌ടതാ നിയമം അനുവദിക്കുന്നില്ല. അവ വ്യത്യസ്‌ത ക്വാണ്ടം അവസ്ഥകളിലേക്ക് (അഥവാ വ്യത്യസ്‌ത സംവേഗവും ഊര്‍ജവും ഉള്ള അവസ്ഥകളിലേക്ക്) പോകാന്‍ നിര്‍ബന്ധിതമാകുന്നു. വ്യത്യസ്‌ത സംവേഗം എന്നതിനര്‍ഥം ഉയര്‍ന്ന മര്‍ദം എന്നാണ്. ഈ അപഭ്രഷ്‌ടതാ മര്‍ദമാണ് കൂടുതല്‍ സങ്കോചിക്കുന്നതില്‍ നിന്ന് വെള്ളക്കുള്ളനെ തടയുന്നത്. ന്യൂട്രാണ്‍ നക്ഷത്രങ്ങളില്‍ ന്യൂട്രാണ്‍ അപഭ്രഷ്‌ടതാ മര്‍ദമാവും സൃഷ്‌ടിക്കപ്പെടുക. |
deglutition | വിഴുങ്ങല്‍. | ഭക്ഷണം വിഴുങ്ങല്‍. ഈ സമയത്ത് എപ്പിഗ്ലോട്ടിസ് എന്ന ഭാഗം ശ്വസനക്കുഴലിനെ അടയ്‌ക്കുന്നു. ഭക്ഷണം ഈസോഫാഗസ് ഭാഗത്തേയ്‌ക്ക് നീങ്ങുന്നു. |
degradation | ഗുണശോഷണം | (geol) 1. ഭൂമിയുടെ ഉപരിതലത്തിലെ ഒരു ഉയര്‍ന്ന പ്രദേശത്തിന്റെ ഉയരം കുറയുന്ന പ്രവര്‍ത്തനം.നദികള്‍, ഹിമാനികള്‍ എന്നിവയ്‌ക്ക് കരയെ മുറിച്ചുതാഴ്‌ത്താനും അതിന്റെ ചാലിന്റെ ആഴം കൂട്ടുവാനും കഴിയും. ഇതാണ് നിമ്‌നീകരണം. 2. വനങ്ങളുടെയും മറ്റും സ്വാഭാവികത നഷ്‌ടപ്പെടല്‍. |
degree | കൃതി | . 1. (maths) 1. കോണളവിന്റെ ഏകകം. ഒരു പൂര്‍ണ ഭ്രമണത്തിന്റെ 360ല്‍ 1 ഭാഗം. ഉദാ: 10 ഡിഗ്രി എന്നതിന് 10 0 എന്നെഴുതും 2. ബഹുപദത്തിന്റെ ഡിഗ്രി അഥവാ കൃതി. ഒരു ചരം മാത്രമുള്ള ബഹുപദത്തില്‍ ചരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘാതമാണ് കൃതി. ഉദാ: 4x3+2x2, കൃതി 3. പദത്തില്‍ പല ചരങ്ങളുണ്ടെങ്കില്‍ ചരങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഘാതങ്ങളുടെ തുകയാണ് കൃതി. ഉദാ: 3x4+5x2yz3, കൃതി 6. 3. അവകലസമീകരണത്തിന്റെ ഡിഗ്രി അഥവാ കൃതി സമവാക്യത്തിലെ ഏറ്റവും ഉയര്‍ന്ന കോടിയുള്ള അവകലജത്തിന്റെ കൃതി ആയിരിക്കും. ഉദാ: d2 y +2 dy -- കൃതി 2 dx2 dx |
degree | ഡിഗ്രി. | 2. (phy)അളവുതോതിലെ അന്തരാളം. ഉദാ: താപനിലാ തോതിലെ അങ്കനങ്ങള്‍ക്കിടയിലെ അന്തരാളം 1 ഡിഗ്രി. |
degrees of freedom | ഡിഗ്രി ഓഫ് ഫ്രീഡം | 1.(chem) ഡിഗ്രി ഓഫ് ഫ്രീഡം. സന്തുലിത അവസ്ഥയില്‍ ഒരു വ്യൂഹം സ്ഥിരമായി നില്‌ക്കുന്നതിന് സ്ഥിരീകരിക്കേണ്ട ഏറ്റവും കുറഞ്ഞ ചരങ്ങളുടെ എണ്ണം. |
degrees of freedom | സ്വതന്ത്രതാ കോടി. | 2. (phy). ഒരു വ്യൂഹത്തിന് സാധ്യമായ അവസ്ഥകളെയെല്ലാം നിര്‍വചിക്കുന്ന സ്വതന്ത്ര ചരങ്ങള്‍. ഉദാ: ഒരു വാതകത്തിലെ തന്മാത്രകളുടെ ത്രിമാന ചലനം, ഭ്രമണം, കമ്പനം ഇവയുമായി ബന്ധപ്പെട്ട ചരങ്ങള്‍. |
dehiscent fruits | സ്‌ഫോട്യ ഫലങ്ങള്‍. | പൊട്ടിത്തെറിക്കുന്ന ഫലങ്ങള്‍. ഉദാ: പയര്‍. |
dehydration | നിര്‍ജലീകരണം. | 1. ഒരു പദാര്‍ഥത്തില്‍ നിന്ന് ജലം നഷ്‌ടപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്ന പ്രക്രിയ. ഉദാ: നീലനിറമുള്ള ഹൈഡ്രസ് കോപ്പര്‍ സള്‍ഫേറ്റ് ക്രിസ്റ്റലുകള്‍ ചൂടാക്കുമ്പോള്‍ ജലാംശം നഷ്‌ടപ്പെട്ട് വെളുത്ത നിറത്തിലുള്ള അന്‍ഹൈഡ്രസ് കോപ്പര്‍ സള്‍ഫേറ്റായിത്തീരുന്നു. 2. ശരീരത്തില്‍ നിന്ന് അമിതമായി ജലം നഷ്‌ടപ്പെടുന്നത്. |
dehydrogenation | ഡീഹൈഡ്രാജനേഷന്‍. | ഒരു പദാര്‍ഥത്തില്‍ നിന്ന് ഹൈഡ്രജന്‍ നീക്കം ചെയ്യുന്ന പ്രക്രിയ. |
deimos | ഡീമോസ്. | ചൊവ്വയുടെ ഒരു ഉപഗ്രഹം. |
del | ഡെല്‍. | ഒരു സദിശസംകാരകം. പ്രതീകം ∇ |
delay | വിളംബം. | ഉദാ: delayed circuit (വിളംബിത പരിപഥം). |
deliquescence | ആര്‍ദ്രീഭാവം. | ചില പദാര്‍ഥങ്ങള്‍ വായുവില്‍ നിന്ന് ഈര്‍പ്പം സ്വീകരിച്ച് അലിയുന്ന പ്രതിഭാസം. ഇത്തരം പദാര്‍ഥങ്ങളാണ് ആര്‍ദ്രീഭാവ വസ്‌തുക്കള്‍. ഉദാ: മഗ്നീഷ്യം ക്ലോറൈഡ്, കാത്സ്യം ക്ലോറൈഡ്. |