അപഭ്രഷ്‌ടത.
ഒരു വ്യൂഹത്തില്‍ ഒരേ ഊര്‍ജമുള്ള അനേകം ക്വാണ്ടം അവസ്ഥകള്‍ ഉണ്ടാകുന്ന സ്ഥിതി. ബാഹ്യ കാന്തിക ക്ഷേത്രമോ വൈദ്യുത ക്ഷേത്രമോ പ്രയോഗിച്ച് അപഭ്രഷ്‌ടത നീക്കാന്‍ കഴിയും. ഒരു ലോഹത്തിലെ ചാലക ഇലക്‌ട്രാണുകളെ ഒരു അപഭ്രഷ്‌ട വാതകമായി പരിഗണിക്കാന്‍ കഴിയും. വെള്ളക്കുള്ളന്‍ നക്ഷത്രങ്ങളിലെ ഇലക്‌ട്രാണുകള്‍, ന്യൂട്രാണ്‍ നക്ഷത്രങ്ങളിലെ ന്യൂട്രാണുകള്‍ എന്നിവ അപഭ്രഷ്‌ടങ്ങളാണ്.