അപഭ്രഷ്‌ടതാ മര്‍ദം.
ഒരു അപഭ്രഷ്‌ട വാതകത്തില്‍ പളൗിയുടെ അപഭ്രഷ്‌ടതാ നിയമവും ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ചേര്‍ന്ന് സൃഷ്‌ടിക്കുന്ന മര്‍ദം. ഉദാഹരണത്തിന്, ഒരു വെള്ളക്കുള്ളന്‍ നക്ഷത്രത്തില്‍ ഇലക്‌ട്രാണുകളെല്ലാം സ്വതന്ത്രമാകുന്നു. ഒരേ ക്വാണ്ടം അവസ്ഥയില്‍ ഒന്നിലേറെ ഇലക്‌ട്രാണുകള്‍ സ്ഥിതി ചെയ്യാന്‍ അപഭ്രഷ്‌ടതാ നിയമം അനുവദിക്കുന്നില്ല. അവ വ്യത്യസ്‌ത ക്വാണ്ടം അവസ്ഥകളിലേക്ക് (അഥവാ വ്യത്യസ്‌ത സംവേഗവും ഊര്‍ജവും ഉള്ള അവസ്ഥകളിലേക്ക്) പോകാന്‍ നിര്‍ബന്ധിതമാകുന്നു. വ്യത്യസ്‌ത സംവേഗം എന്നതിനര്‍ഥം ഉയര്‍ന്ന മര്‍ദം എന്നാണ്. ഈ അപഭ്രഷ്‌ടതാ മര്‍ദമാണ് കൂടുതല്‍ സങ്കോചിക്കുന്നതില്‍ നിന്ന് വെള്ളക്കുള്ളനെ തടയുന്നത്. ന്യൂട്രാണ്‍ നക്ഷത്രങ്ങളില്‍ ന്യൂട്രാണ്‍ അപഭ്രഷ്‌ടതാ മര്‍ദമാവും സൃഷ്‌ടിക്കപ്പെടുക.