Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
decayക്ഷയം. റേഡിയോ ആക്‌റ്റീവായ വസ്‌തു വിഘടിച്ച്‌ ക്രമേണ അളവില്‍ കുറയുന്ന പ്രക്രിയ.
decelerationമന്ദനം. പ്രവേഗം കുറയുന്നതിന്റെ നിരക്ക്‌.
deciഡെസി. പത്തിലൊരംശം എന്ന്‌ സൂചിപ്പിക്കുന്ന ഉപസര്‍ഗം.
decibelഡസിബല്‍ "ബല്ലി'ന്റെ പത്തിലൊരംശം. Bell നോക്കുക
deciduous plantsഇല പൊഴിയും സസ്യങ്ങള്‍. ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ ഇല പൊഴിയുന്ന സസ്യങ്ങള്‍. ഉദാ: തേക്ക്‌.
deciduous teethപാല്‍പ്പല്ലുകള്‍. സസ്‌തനികളില്‍ ശൈശവദശയില്‍ കാണുന്ന പല്ലുകള്‍. ഘടനയില്‍ സ്ഥിരമായ പല്ലുകളില്‍ നിന്ന്‌ വ്യത്യസ്‌തമല്ല. ഈ സെറ്റില്‍ ചര്‍വണികള്‍ ഉണ്ടായിരിക്കുകയില്ല. milk teeth എന്നും പറയും.
decimalദശാംശ സംഖ്യഛേദം പത്തോ പത്തിന്റെ ഘാതങ്ങളോ ആയ ഭിന്നസംഖ്യ.
decimal number systemദശാങ്കസംഖ്യാ വ്യവസ്ഥപത്തിനെ ആധാരമാക്കിയുള്ള സംഖ്യാപദ്ധതി. ഇതില്‍ 0, 1, 2, 3, 4, 5, 6, 7, 8, 9 എന്നിങ്ങനെ പത്ത്‌ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. ഈ പ്രതീകങ്ങളുടെ മൂല്യം നിര്‍ണയിക്കുന്നത്‌ നിര്‍ദിഷ്‌ട സംഖ്യയിലെ അവയുടെ സ്ഥാനമാണ്‌. സ്ഥാനവില പത്തിന്റെ ഘാതങ്ങളാണ്‌.
decimal pointദശാംശബിന്ദു. ദശാംശ സംഖ്യയെ കുറിക്കുവാന്‍ ഉപയോഗിക്കുന്ന അടയാളം (.)
decipheringവികോഡനംമനസ്സിലാക്കാനോ, വായിച്ചെടുക്കാനോ വിഷമമുള്ള ലിഖിതങ്ങള്‍ വായിച്ചെടുക്കല്‍. ഉദാ: ഹൈറോഗ്ലിഫിക്‌സ്‌, ജനിതക കോഡ്‌ ഇവയുടെ വികോഡനം.
deciteഡസൈറ്റ്‌. അഗ്നിപര്‍വതജന്യമായ ഒരിനം ശില.
declinationഅപക്രമം1. (astr) അപക്രമം. ഖഗോള നിര്‍ദ്ദേശാങ്കങ്ങളിലൊന്ന്‌. ഖഗോള മധ്യരേഖയുടെ അപക്രമം പൂജ്യം എന്നെടുത്തിരിക്കുന്നു. ഖഗോളമധ്യരേഖയില്‍ നിന്ന്‌ നക്ഷത്രത്തിലേക്കുള്ള കോണ്‍ അളവാണ്‌ അപക്രമം. ഇത്‌ വടക്കോട്ട്‌ ധനവും തെക്കോട്ട്‌ ഋണവുമാണ്‌.
declinationദിക്‌പാതം2. (geo) ദിക്‌പാതം. ഭൂകാന്തത്തിന്റെ തെക്കുവടക്ക്‌ ദിശ ഭൂമിശാസ്‌ത്രപരമായ തെക്കുവടക്ക്‌ ദിശയില്‍ നിന്നു വ്യത്യസ്‌തമാണ്‌. ഈ രണ്ട്‌ നിര്‍ദിഷ്‌ട ദിശകളും തമ്മിലുണ്ടാകുന്ന കോണ്‍ ആണ്‌ ആ സ്ഥലത്തെ ദിക്‌പാതം.
decomposerവിഘടനകാരി. ജീവികളുടെ മൃതശരീരങ്ങളില്‍ ജീവിച്ച്‌ അവയുടെ ജീര്‍ണനത്തിനും വിഘടനത്തിനും കാരണമാകുന്ന സൂക്ഷ്‌മ ജീവികള്‍. ഉദാ: ബാക്‌റ്റീരിയങ്ങള്‍, ഫംഗസുകള്‍.
decripitation പടാപടാ പൊടിയല്‍. ലെഡ്‌ നൈട്രറ്റ്‌ പോലുള്ള ചില ക്രിസ്റ്റലുകള്‍ ചൂടാക്കുമ്പോള്‍ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുന്നു.
dedolomitisationഡീഡോളൊമിറ്റൈസേഷന്‍.ഡൊളൊമൈറ്റ്‌ ശിലയുടെയോ ഡോളൊമിറ്റിക്‌ ചുണ്ണാമ്പുകല്ലിന്റെയോ പുനഃക്രിസ്റ്റലീകരണ പ്രക്രിയ.
deductionനിഗമനം.പൂര്‍വകല്‌പിത പ്രസ്‌താവനകളെ ആധാരമാക്കി യുക്തിയുക്തമായി പുതിയ പ്രസ്‌താവനകളിലെത്തിച്ചേരല്‍.
Deep Space Network (DSN)വിദൂര ബഹിരാകാശ ശൃംഖല.നാസ സ്ഥാപിച്ചിട്ടുള്ള ബഹിരാകാശ പേടക സന്ദേശ വിനിമയ ശൃംഖലയാണ്‌ ഡീപ്‌ സ്‌പെയ്‌സ്‌ നെറ്റ്‌ വര്‍ക്ക്‌. വിദൂര ബഹിരാകാശത്തേക്ക്‌ അയക്കപ്പെട്ടിട്ടുള്ള എല്ലാ സ്‌പേസ്‌ ക്രാഫ്‌റ്റ്‌ ദത്യൗങ്ങളുമായും സന്ദേശവിനിമയം നടത്താന്‍ പ്രാപ്‌തമാണ്‌ ഈ ശൃംഖല.
deep-sea depositsആഴക്കടല്‍നിക്ഷേപം.2000 മീറ്ററിലധികമുള്ള ആഴക്കടലിലെ അവസാദ ശേഖരം. ആഴത്തിനനുസരിച്ച്‌ കല്‍ക്കേരിയസ്‌ ഉത്‌സര്‍ജനമോ സിലീഷ്യസ്‌ ഉത്‌സര്‍ജനമോ ആയിരിക്കും.
defective equationവികല സമവാക്യം.ഒരു സമവാക്യത്തില്‍ നിന്ന്‌ കിട്ടിയതും അതിന്റെ മൂലങ്ങളുടെ എണ്ണത്തേക്കാള്‍ കുറവു മൂലങ്ങള്‍ ഉള്ളതുമായ സമവാക്യം. ഉദാ: രണ്ടു മൂലങ്ങളുടെ x2+x=0 എന്ന സമവാക്യത്തില്‍ നിന്ന്‌ ഒരു മൂലം മാത്രമുള്ള x+1=0 എന്ന സമവാക്യം കിട്ടുന്നു.
Page 78 of 301 1 76 77 78 79 80 301
Close