ഡീ ഓക്‌സി റൈബോ ന്യൂക്ലിക് അമ്ലം.
ഡീ ഓക്‌സി റൈബോ ന്യൂക്ലിയോടൈഡുകള്‍ ഒന്നിനോടൊന്നായി കൂടിച്ചേര്‍ന്ന നീണ്ട ശൃംഖലയായുള്ള തന്മാത്ര. സാധാരണയായി DNA യുടെ ഇഴകള്‍ ജോഡി ചേര്‍ന്ന് ഹെലിക്കല്‍ ആകൃതിയിലായിരിക്കും. ഇതാണ് "ഡബിള്‍ ഹെലിക്‌സ്'. ചില വൈറസുകള്‍ ഒഴികെ എല്ലാ ജീവികളുടെയും ജനിതക പദാര്‍ഥമിതാണ്.