Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
coxa | കക്ഷാംഗം. | ഷഡ്‌പദങ്ങളുടെ കാലുകളുടെ ആദ്യഖണ്ഡം. |
CPU | സി പി യു. | Central Processing Unit എന്നതിന്റെ ചുരുക്കം. |
cracking | ക്രാക്കിംഗ്. | പെട്രാളിയത്തിലെ സങ്കീര്‍ണ ഹൈഡ്രാകാര്‍ബണ്‍ തന്മാത്രകളെ ചൂടാക്കി തകര്‍ത്ത് ലഘു തന്മാത്രകള്‍ ആക്കുന്ന പ്രക്രിയ. പെട്രാളിയം വ്യവസായത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്. pyrolysis നോക്കുക. |
cranial nerves | കപാലനാഡികള്‍. | കശേരുകികളുടെ മസ്‌തിഷ്‌കത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നാഡികള്‍. |
Craniata | ക്രനിയേറ്റ. | ഫൈലം കോര്‍ഡേറ്റയുടെ ഉപഫൈലം. കശേരുകികള്‍ ഉള്‍പ്പെടുന്നു. vertebrata എന്നും പേരുണ്ട്. |
cranium | കപാലം. | കശേരുകികളുടെ തലയോടില്‍ മസ്‌തിഷ്‌കം ഉള്‍ക്കൊള്ളുന്ന അസ്ഥികൊണ്ടുള്ള കൂട്. |
crater | ക്രറ്റര്‍. | 1. അഗ്നിപര്‍വത മുഖം. ഇത് ഫണലാകൃതിയിലുള്ള ഗര്‍ത്തമായിരിക്കും. 2. ഉല്‍ക്കാശിലാ പതനം കൊണ്ടുണ്ടാകുന്ന ഗര്‍ത്തം. |
crater lake | അഗ്നിപര്‍വതത്തടാകം. | അഗ്നിപര്‍വതമുഖത്ത് രൂപംകൊള്ളുന്ന തടാകം. |
craton | ക്രറ്റോണ്‍. | വളരെ നീണ്ട ഒരു കാലയളവില്‍ പര്‍വതന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലാത്ത ഭൂവല്‍ക്കപ്രദേശം. ഇവ മിക്കവാറും പ്രീകാംബ്രിയന്‍ കാലഘട്ടത്തിലേതായിരിക്കും. ഇത് മധ്യത്തില്‍ കായാന്തരിത ശിലകളും ആഗ്നേയശിലകളും ചുറ്റും അവസാദശിലകളും ചേര്‍ന്ന ഒരു പ്രദേശമാണ്. എല്ലാ വന്‍കരകളുടെയും ഏതാണ്ട് നടുവിലായി ഇത്തരം പ്രദേശങ്ങളുണ്ട്. ഇതിനെ shield എന്നു പറയും. kraton എന്നും എഴുതാറുണ്ട്. |
cream of tartar | ക്രീം ഓഫ് ടാര്‍ടര്‍. | പൊട്ടാസ്യം ഹൈഡ്രജന്‍ ടാര്‍ട്രറ്റ്. |
creek | ക്രീക്. | 1. ചെറിയ അരുവി. 2. മുഖ്യജലാശയത്തില്‍ നിന്ന് കരയിലേക്ക് തള്ളിനില്‍ക്കുന്ന ഇടുങ്ങിയ ഭാഗമോ നദിയുടെ വേലായ അഴിമുഖമോ. |
creep | സര്‍പ്പണം. | വലിയ മഴയോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോള്‍ ശിലകളുടെ ചരിഞ്ഞ പ്രതലത്തിലൂടെ മണ്ണ് വളരെ സാവധാനം താഴേക്ക് ഊര്‍ന്നിറങ്ങുന്നത്. |
creepers | ഇഴവള്ളികള്‍. | നിലത്തുകൂടെ വളരുന്ന വള്ളിച്ചെടികള്‍. പര്‍വസന്ധികളില്‍ നിന്ന് വേരുകള്‍ വളരും. ഉദാ: മധുരക്കിഴങ്ങുവള്ളി. |
crest | ശൃംഗം. | wave നോക്കുക. |
cretaceous | ക്രിറ്റേഷ്യസ്. | മീസോസോയിക് മഹാകല്‍പ്പത്തിന്റെ അന്ത്യഘട്ടം. ഏകദേശം 13.5 കോടി വര്‍ഷം മുമ്പ് മുതല്‍ 7കോടി വര്‍ഷം മുമ്പുവരെ. ഈ കാലഘട്ടത്തിലെ പ്രധാന ജീവികള്‍ ഡൈനസോറുകളാണ്. മത്സ്യങ്ങളും പക്ഷികളും അവയുടെ ഇന്നത്തെ രൂപഘടന ആര്‍ജിച്ചതും അപുഷ്‌പികളായ സസ്യങ്ങളെ പിന്തള്ളി പുഷ്‌പികളായ സസ്യങ്ങള്‍ കരയിലെ മുഖ്യ സസ്യവിഭാഗമായി മാറിയതും ഈ കാലഘട്ടത്തിലാണ്. |
cretinism | ക്രട്ടിനിസം. | തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന മാന്ദ്യം മൂലം ഉണ്ടാകുന്ന ഒരു ജന്മ വൈകല്യം. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, വലിയ തല, പരന്ന മൂക്ക്, വീതിയേറിയ കൈപ്പത്തിയും പാദങ്ങളും, തള്ളിനില്‍ക്കുന്ന കണ്ണുകള്‍, നീളം കുറഞ്ഞ് വണ്ണം കൂടിയ കൈകാലുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. |
crevasse | ക്രിവാസ്. | 1. ഹിമാനിയില്‍ കാണുന്ന ആഴമേറിയ പിളര്‍പ്പ്. 2. ഡെല്‍റ്റാ അല്ലെങ്കില്‍ മറ്റ് അവസാദ പ്രദേശങ്ങളില്‍ കാണുന്ന ചെങ്കുത്തായ വശങ്ങളോടു കൂടിയ കനാല്‍. |
Crinoidea | ക്രനോയ്‌ഡിയ. | കടല്‍ ലില്ലി ഉള്‍പ്പെടുന്ന ക്ലാസ്. ഫൈലം Echinodermata യില്‍ പെടുന്നു. |
cristae | ക്രിസ്റ്റേ. | മൈറ്റോകോണ്‍ഡ്രിയോണിന്റെ ആന്തര സ്‌തരത്തിലെ മടക്കുകള്‍. ഇവ വരമ്പുകള്‍ പോലെ ഉള്ളിലേക്ക് ഉന്തിനില്‍ക്കും. ശ്വസനത്തിലെ ജൈവരാസ പ്രക്രിയകളില്‍ ഇലക്‌ട്രാണ്‍ സംവഹനത്തിനാവശ്യമായ എന്‍സൈമുകള്‍ ഇവയിലാണുള്ളത്. ചിത്രം mitochondrion നോക്കുക. |
critical angle | ക്രാന്തിക കോണ്‍. | പ്രകാശം സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന് സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപവര്‍ത്തന കോണ്‍ 90 0 ആകാനാവശ്യമായ പതനകോണ്‍. total internal reflection നോക്കുക. |