Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
correlation | സഹബന്ധം. | സഹബന്ധം. |
corresponding | സംഗതമായ. | അനുഗുണമായ. |
corrosion | ലോഹനാശനം. | 1. (chem.) അന്തരീക്ഷവായു, ഈര്‍പ്പം, രാസവസ്‌തുക്കള്‍ തുടങ്ങിയവയുടെ തനിച്ചോ, കൂട്ടായോ ഉള്ള പ്രവര്‍ത്തനത്താല്‍ വസ്‌തുക്കള്‍ക്ക് ഉണ്ടാകുന്ന നാശം. ഉദാ: ഇരുമ്പ് തുരുമ്പു പിടിക്കല്‍, ചെമ്പ് പാത്രങ്ങള്‍ ക്ലാവു പിടിക്കല്‍, വെള്ളികൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ കറുത്തുപോകല്‍. |
corrosion | ക്ഷാരണം. | 2. (geol) രാസപ്രക്രിയയാല്‍ പാറകള്‍ക്കുണ്ടാകുന്ന അപക്ഷയം. വിലയനം, കാര്‍ബണീകരണം, ഓക്‌സീകരണം തുടങ്ങിയ പ്രക്രിയകളാണ് ക്ഷാരണഹേതു. |
cortex | കോര്‍ടെക്‌സ് | 1. സസ്യ ശരീരത്തില്‍ എപ്പിഡര്‍മിസിനുള്ളില്‍ പെരിസൈക്കിള്‍ വരെയുള്ള ഭാഗം. പ്രധാനമായും പാരന്‍കൈമ നിര്‍മിതമാണ്. ക്ലോറന്‍കൈമ, കോളന്‍കൈമ, സ്‌ക്ലീറന്‍കൈമ എന്നിവയും കാണാം. 2. സസ്‌തനികളുടെ മസ്‌തിഷ്‌കത്തില്‍ സെറിബ്രത്തിന്റെ പുറത്തെ പാളി. |
cortico trophin | കോര്‍ട്ടിക്കോ ട്രാഫിന്‍. | പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ അഗ്രഭാഗത്തുണ്ടാകുന്ന ഹോര്‍മോണ്‍. അഡ്രിനോ കോര്‍ട്ടിക്കോ ട്രാഫിന്‍ ( ACTH) എന്നും പേരുണ്ട്. ഇതിന്റെ പ്രരണയാലാണ് അഡ്രിനല്‍ കോര്‍ടെക്‌സില്‍ കോര്‍ടിക്കോ സ്റ്റെറോയ്‌ഡ് ഹോര്‍മോണുകള്‍ ഉണ്ടാകുന്നത്. |
cortisol | കോര്‍ടിസോള്‍. | അഡ്രിനല്‍ ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. |
cortisone | കോര്‍ടിസോണ്‍. | അഡ്രിനല്‍ ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന ഹോര്‍മോണ്‍. ഘടനയിലും പ്രവര്‍ത്തനത്തിലും കോര്‍ട്ടിസോളിനോട് സാദൃശ്യമുണ്ട്. |
corundum | മാണിക്യം. | പ്രകൃതിയില്‍ കാണപ്പെടുന്ന അതീവ കാഠിന്യമുള്ള ഒരു അലൂമിനിയം ഓക്‌സൈഡ് ഖനിജം. |
corymb | സമശിഖം. | റസിമോസ് വിഭാഗത്തില്‍പെടുന്ന ഒരിനം പൂങ്കുല. താഴെയുള്ള പൂക്കള്‍ക്ക് നീണ്ട തണ്ടുകളും മുകളിലെ പൂക്കള്‍ക്ക് നീളം കുറഞ്ഞ തണ്ടുകളും ഉള്ളതുകൊണ്ട് എല്ലാ പൂക്കളും ഒരേ നിരപ്പില്‍ കാണാം. |
cos | കോസ്. | cosine എന്നതിന്റെ ചുരുക്കം. trigonometric functions നോക്കുക. |
cos h | കോസ് എച്ച്. | hyperbolic cosine എന്നതിന്റെ ചുരുക്കം hyperbolic functions നോക്കുക. |
cosec | കൊസീക്ക്. | cosecant എന്നതിന്റെ ചുരുക്കം. |
cosec h | കൊസീക്ക് എച്ച്. | hyperbolic cosecant എന്നതിന്റെ ചുരുക്കം. |
cosecant | കൊസീക്കന്റ്. | - |
coset | സഹഗണം. | സഹഗണം. |
cosine | കൊസൈന്‍. | - |
cosine formula | കൊസൈന്‍ സൂത്രം. | ABC എന്ന ത്രികോണത്തില്‍ A, B, C എന്നീ കോണുകള്‍ക്കെതിരായുള്ള വശങ്ങളുടെ ദൈര്‍ഘ്യങ്ങള്‍ യഥാക്രമം a, b, c ആയാല്‍ താഴെ പറയുന്നവയാണ് കൊസൈന്‍ സൂത്രങ്ങള്‍. |
cosmic dust | നക്ഷത്രാന്തര ധൂളി. | നക്ഷത്രങ്ങള്‍ക്കിടയിലെ സ്ഥലത്ത് ചിതറിക്കിടക്കുന്ന പദാര്‍ഥ കണങ്ങള്‍. |
cosmic rays | കോസ്‌മിക് രശ്‌മികള്‍. | രണ്ടു തരമുണ്ട്. ഒന്ന് പ്രാഥമിക ( primary) കോസ്‌മിക് രശ്‌മികള്‍. ഇവ ബാഹ്യാകാശത്തു നിന്നും വരുന്ന ഉയര്‍ന്ന ഊര്‍ജമുള്ള കണങ്ങളാണ്. മുഖ്യമായും പ്രാട്ടോണുകളും ഗാമാ രശ്‌മികളും. അന്തരീക്ഷവുമായി കൂട്ടിയിടിക്കുമ്പോള്‍ ഊര്‍ജം കുറഞ്ഞ പല തരത്തിലുള്ള കണങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ഇവയാണ് ദ്വിതീയ ( secondary) കോസ്‌മിക് രശ്‌മികള്‍. പ്രാട്ടോണ്‍, ആല്‍ഫാ കണങ്ങള്‍, മ്യുഓണുകള്‍, ഇലക്‌ട്രാണുകള്‍ എന്നിങ്ങനെ അനേകതരം കണങ്ങള്‍ ഇതില്‍പ്പെടും. |