വന്‍കര
ഭൂഖണ്ഡം, ഭൗമോപരിതലത്തില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട വിശാലമായ ഭൂപരപ്പ്. ഭൂവിജ്ഞാനീയപരമായി യുറേഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആസ്‌ത്രലേഷ്യ (ആസ്‌ത്രലിയയും ന്യൂഗിനിയും) അന്റാര്‍ട്ടിക്ക എന്നിങ്ങനെ ആറ് ഭൂഖണ്ഡങ്ങളാണുള്ളത്. ഭൂമിശാസ്‌ത്രകാരന്മാര്‍ ഇവയെ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആസ്‌ത്രലിയ, അന്റാര്‍ട്ടിക്ക എന്നിങ്ങനെ ഏഴായി വിഭജിക്കുന്നു.