കണ്‍വര്‍ജന്റ് മാര്‍ജിന്‍
അഭിസാരി മാര്‍ജിന്‍. ചലിക്കുന്ന ലിഥോസ്‌ഫിയര്‍ ഫലകങ്ങള്‍ പരസ്‌പരം സന്ധിക്കുന്ന അതിര്. ഇത്തരം അതിരുകളില്‍ ഫലകങ്ങളില്‍ ഒന്ന് മറ്റൊന്നിന് അടിയിലേക്ക് ആഴ്‌ന്നിറങ്ങി ഫലകങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. ഇവിടം അഗ്നിപര്‍വതങ്ങള്‍, ഭൂകമ്പങ്ങള്‍, പര്‍വതരൂപീകരണം, സമുദ്രക്കിടങ്ങുകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കൊണ്ട് സവിശേഷമാണ്. destructive plate margine എന്നും പറയും.