calorie

കാലറി

താപത്തിന്റെ ഒരു ഏകകം. ഏകദേശം 4.2 ജൂളിന്‌ തുല്യം. 14.5 0 C ഉള്ള ഒരു ഗ്രാം ജലത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്‌ ഉയര്‍ത്താന്‍ ആവശ്യമായ താപം എന്നു നിര്‍വചിച്ചിരിക്കുന്നു. ഭക്ഷണ പദാര്‍ഥങ്ങളിലടങ്ങിയിരിക്കുന്ന ഊര്‍ജം കാലറിയിലാണ്‌ പറയാറ്‌. പക്ഷേ, "കാലറി' കൊണ്ട്‌ അവിടെ വിവക്ഷിക്കുന്നത്‌ കിലോ കാലറി ആണ്‌.

More at English Wikipedia

Close