ബബ്‌ള്‍ ചേംബര്‍
കണങ്ങളുടെ പിണ്ഡം, ചാര്‍ജ്, ഊര്‍ജം, ആയുസ്സ് തുടങ്ങിയവ അളക്കാനുള്ള സംവിധാനം. ചേംബറില്‍ ഉന്നത മര്‍ദത്തില്‍ തിളനിലയ്‌ക്ക് അല്‍പ്പം മുകളില്‍ നിര്‍ത്തിയിരിക്കുന്ന ഒരു ദ്രാവക (മിക്കപ്പോഴും ദ്രാവക ഹൈഡ്രജന്‍)ത്തിലൂടെ ഒരു ചാര്‍ജിത കണം കടന്നുപോകുന്ന നിമിഷത്തില്‍ തന്നെ ചേംബറിലെ മര്‍ദം കുറയ്‌ക്കുന്നു. കണം അതിന്റെ പാതയില്‍ സൃഷ്‌ടിക്കുന്ന അയോണുകള്‍ക്കു ചുറ്റും ചെറു കുമിളകള്‍ രൂപപ്പെടുന്നതു മൂലം കണത്തിന്റെ പാത വ്യക്തമായിക്കാണാം. വൈദ്യുത, കാന്തിക ക്ഷേത്രങ്ങള്‍ പ്രയോഗിച്ച് കണത്തിന്റെ പാത വക്രമാക്കാനും അതില്‍ നിന്ന് അതിന്റെ പിണ്ഡം, ചാര്‍ജ്, ഊര്‍ജം, വിഘടന രീതി ഇവ അളക്കാനും പറ്റും. 1952 ല്‍ ഡൊണാള്‍ഡ് ഗ്ലേസര്‍ രൂപകല്‍പ്പന ചെയ്‌തു.