Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
biradial symmetry | ദ്വയാരീയ സമമിതി | രണ്ട് ആരങ്ങളിലൂടെ മാത്രം ശരീരത്തെ തുല്യ സമഭാഗങ്ങളായി വിഭജിക്കാവുന്ന സമമിതി. ഉദാ: കടല്‍ ആനിമോണുകള്‍. |
birefringence | ദ്വയാപവര്‍ത്തനം | - |
bisector | സമഭാജി | ഒരു രേഖയെയോ, തലത്തെയോ, കോണിനെയോ തുല്യമായി ഭാഗിക്കുന്ന നേര്‍രേഖ, അല്ലെങ്കില്‍ തലം ആണ് സമഭാജി. |
bisexual | ദ്വിലിംഗി | ഉഭയലിംഗി. ആണ് പെണ്‍ ജനനേന്ദ്രിയങ്ങളുള്ള ജന്തുവോ സസ്യമോ, ഉദാ: മണ്ണിര, ചെമ്പരത്തി. |
bit | ബിറ്റ് | binary digit എന്നതിന്റെ ചുരുക്കം. ബൈനറി അങ്കഗണിതത്തിലെ രണ്ട് പ്രതീകങ്ങളില്‍ (0,1) ഒന്നിനെ സൂചിപ്പിക്കുന്ന പദം. കംപ്യൂട്ടറിന്റെ മെമ്മറി അളക്കുന്ന ബൈറ്റ് 8 ബിറ്റുകള്‍ ചേര്‍ന്നതാണ്. |
bitumen | ബിറ്റുമിന്‍ | ടാറും അതുപോലുള്ള വസ്‌തുക്കളും, പെട്രാളിയം, കല്‍ക്കരി ഇവയുടെ അംശിക സ്വേദനം നടത്തുമ്പോള്‍ അവശേഷിക്കുന്ന വസ്‌തു. |
biuret | ബൈയൂറെറ്റ് | യൂറിയയില്‍ നിന്ന് ഉണ്ടാകുന്ന നിറമില്ലാത്ത, ജലത്തില്‍ ലയിക്കാത്ത ക്രിസ്റ്റലീയ പദാര്‍ഥം. |
biuret test | ബൈയൂറെറ്റ് ടെസ്റ്റ് | പ്രാട്ടീനിന്റെയും യൂറിയയുടെയും സാന്നിധ്യം കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റ്. |
bivalent | ദ്വിസംയോജകം | (chemistry) സംയോജകത രണ്ടായിരിക്കുന്ന മൂലകമോ റാഡിക്കലോ. |
bivalent | യുഗളി | (biology) ഊനഭംഗ വിഭജനത്തിലെ പ്രാഫേസ് 1 ല്‍ ജോഡി ചേര്‍ന്ന അവസ്ഥയിലുള്ള സമജാത ക്രാമസോമുകള്‍. |
black body | ശ്യാമവസ്‌തു | വന്നുവീഴുന്ന എല്ലാ വികിരണങ്ങളും ആഗിരണം ചെയ്യുന്ന ഒരു സാങ്കല്‍പ്പിക വസ്‌തു. പ്രായോഗികമായ ഒരു ശ്യാമവസ്‌തു ഫെറി നിര്‍മിച്ചിട്ടുണ്ട്. ഇരട്ടഭിത്തിയുള്ള ഈ പാത്രത്തിന്റെ ഉള്‍വശം ഒരു ശ്യാമവസ്‌തു പോലെ പെരുമാറുന്നു. ദ്വാരത്തിലൂടെ ഉള്ളില്‍ പതിക്കുന്ന എല്ലാ വികിരണങ്ങളും പൂര്‍ണ്ണമായും ആഗിരണം ചെയ്യപ്പെടും. |
black body radiation | ബ്ലാക്ക് ബോഡി വികിരണം | ശ്യാമവസ്‌തു വികിരണം. ഒരു ബ്ലാക്ക് ബോഡി ഉത്സര്‍ജിക്കുന്ന വികിരണങ്ങള്‍. എല്ലാ വിദ്യുത്‌കാന്തിക തരംഗങ്ങളും ഉണ്ടാകും. ഓരോ തരംഗദൈര്‍ഘ്യവും ഏതളവില്‍ ഉണ്ട് എന്നത് താപനിലയെ ആസ്‌പദമാക്കി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. Planck distributionനോക്കുക. |
black hole | തമോദ്വാരം | തമോഗര്‍ത്തം. സൂര്യനേക്കാള്‍ വളരെ കൂടുതല്‍ ഭാരമുള്ള നക്ഷത്രങ്ങള്‍ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തില്‍ എത്തിച്ചേരുന്ന അവസ്ഥ. അതിശക്തമായ ഗുരുത്വാകര്‍ഷണം മൂലം ഈ വസ്‌തുവില്‍ നിന്ന് പ്രകാശത്തിനുപോലും പുറത്തുപോകാനാവില്ല. അതിനാല്‍ സാന്നിധ്യം പരോക്ഷമാര്‍ഗത്തിലൂടെ മാത്രമേ അറിയാനാവൂ. event horizon നോക്കുക. |
bladder worm | ബ്ലാഡര്വേം | നാടവിരയുടെ ശൈശവാവസ്ഥ. |
blastocael | ബ്ലാസ്റ്റോസീല് | ബ്ലാസ്റ്റുലയുടെ ഉള്ളിലെ പൊള്ളയായ ഭാഗം. |
blastomere | ബ്ലാസ്റ്റോമിയര് | സിക്താണ്ഡത്തിന്റെ ആദ്യത്തെ വിഭജനത്തില്‍ ഉണ്ടാകുന്ന പുത്രികാകോശങ്ങള്‍. |
blastopore | ബ്ലാസ്റ്റോപോര് | ഗാസ്ട്രുലയുടെ ദരത്തില്‍ നിന്ന് (archenteron) പുറത്തേക്കുള്ള ദ്വാരം. |
blastula | ബ്ലാസ്റ്റുല | ജന്തുക്കളുടെ ഭ്രൂണ വികാസത്തിലെ ഒരു ഘട്ടം. വിഭജനങ്ങള്‍ക്കുശേഷം ഗാസ്‌ട്രുല ഉണ്ടാകുന്നതിന് തൊട്ടു മുമ്പുള്ളത്. |
bleeder resistance | ബ്ലീഡര്‍ രോധം | ഇലക്ട്രാണിക് സര്‍ക്യൂട്ടുകളില്‍ ഉന്നത വോള്‍ട്ടേജ് പവര്‍ സപ്ലൈ സര്‍ക്യൂട്ടിനു സമാന്തരമായി ഘടിപ്പിക്കുന്ന രോധം. |
blend | ബ്ലെന്‍ഡ് | പ്രകൃത്യാ ലഭ്യമായ ബേരിയം സള്‍ഫേറ്റ് (BaSO4) |