ബന്ധനോര്‍ജം
1. അണു കേന്ദ്രത്തിനകത്ത് പ്രാട്ടോണുകളെയും ന്യൂട്രാണുകളെയും ബന്ധിച്ചു നിര്‍ത്തുന്ന ഊര്‍ജം. ന്യൂക്ലിയോണുകള്‍ കൂടിച്ചേര്‍ന്ന് ന്യൂക്ലിയസ് രൂപം കൊള്ളുമ്പോള്‍ അവയുടെ മൊത്തം ദ്രവ്യമാനത്തിന്റെ ചെറിയ ഒരംശം ഊര്‍ജമായി മാറുന്നു. ദ്രവ്യമാനത്തില്‍ വരുന്ന കുറവാണ് ദ്രവ്യമാനനഷ്‌ടം. ഇതാണ് ബന്ധനോര്‍ജത്തിന് കാരണം. 2. അണുകേന്ദ്രത്തിന് പുറത്ത് നിശ്ചിത ഓര്‍ബിറ്റലുകളിലുള്ള ഇലക്‌ട്രാണുകളുടെ ഊര്‍ജനില. ഒരു ഇലക്‌ട്രാണ്‍ ഉയര്‍ന്ന ഓര്‍ബിറ്റലില്‍ നിന്ന് താഴ്‌ന്ന ഓര്‍ബിറ്റലിലേക്ക് സംക്രമിക്കുമ്പോള്‍ ഈ ഓര്‍ബിറ്റലുകളിലെ ഊര്‍ജവ്യത്യാസം വികിരണമായി ഉത്സര്‍ജിക്കപ്പെടുന്നു.