ജൈവരാസിക ഓക്‌സിജന്‍ ആവശ്യകത
ജലത്തിന്റെ ജൈവ മലിനീകരണത്തിന്റെ തോത്. BOD എന്ന് ചുരുക്കം. ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കള്‍ ഉപയോഗിക്കുന്ന ഓക്‌സിജന്റെ അളവിനെ സൂചിപ്പിക്കുന്നു. ജൈവമാലിന്യം കൂടുന്തോറും BOD കൂടിക്കൊണ്ടിരിക്കും. biological oxygen demand എന്നും പറയുന്നു.