Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
bacteria | ബാക്ടീരിയ | ന്യൂക്ലിയസ് ഇല്ലാത്ത ഒരുകൂട്ടം ഏകകോശ ജീവികള്‍. ഇവയില്‍ സ്വതന്ത്ര ജീവികളും പരാദങ്ങളും മൃതോപജീവികളും ഉണ്ട്. ദണ്ഡ്, സര്‍പ്പിളം, ഗോളം എന്നിങ്ങനെ വിവിധ ആകൃതിയില്‍ ഉണ്ട്. പലതും രോഗകാരികളാണ്. ജൈവാവശിഷ്‌ടങ്ങളുടെ ജീര്‍ണനത്തില്‍ ബാക്‌ടീരിയങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. |
bacterio chlorophyll | ബാക്‌ടീരിയോ ക്ലോറോഫില്‍ | chlorophyll |
bacteriocide | ബാക്ടീരിയാനാശിനി | ബാക്ടീരിയങ്ങളെ നശിപ്പിക്കുന്ന പദാര്‍ഥം. |
Bacteriology | ബാക്ടീരിയാവിജ്ഞാനം | ബാക്ടീരിയങ്ങളെപ്പറ്റിയുള്ള പഠനം. |
bacteriophage | ബാക്ടീരിയാഭോജി | ബാക്ടീരിയങ്ങളിലെ പരാദങ്ങളായ വൈറസുകള്‍. ഇവയ്‌ക്ക് ബഹുഭുജങ്ങളുള്ള തലയും വാലും വാല്‍തന്തുക്കളുമുണ്ടായിരിക്കും. ബാക്‌ടീരിയത്തിന്റെ കോശഭിത്തിയില്‍ പറ്റിപ്പിടിച്ച് വൈറസ്സിന്റെ ജനിതകപദാര്‍ഥം അകത്തേക്ക് കുത്തിവെച്ചാണ് സംക്രമിക്കുന്നത്. |
badlands | ബേഡ്ലാന്റ്സ് | വരള്‍ച്ചയും സരന്ധ്രമായ മണ്ണും ഒരുമിച്ചുള്ള സ്ഥലം. ഇവിടെ മണ്ണൊലിപ്പ് മൂലം ആഴമേറിയ താഴ്‌വരകളും ഉയര്‍ന്ന ചെങ്കുത്തായ കുന്നുകളും സാധാരണമാണ്. |
baggasse | കരിമ്പിന്‍ചണ്ടി | താപവൈദ്യുതി ഉല്‍പ്പാദനത്തിനും സെല്ലുലോസ് നാരുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. |
Baily's beads | ബെയ്‌ലി മുത്തുകള്‍ | സൂര്യഗ്രഹണസമയത്ത് സൂര്യബിംബം പൂര്‍ണമായി മറയുന്നതിന് തൊട്ടുമുമ്പ് ചുറ്റും പ്രകാശം മുത്തുകള്‍ പോലെ കാണപ്പെടുന്നത്. ചന്ദ്രന്റെ വക്കിലെ നിമ്‌ന തലങ്ങളില്‍ക്കൂടി പ്രകാശം വരുന്നതാണ് ഇതിന് കാരണം. ഈ പ്രതിഭാസത്തെ വിശദീകരിച്ച ഇംഗ്ലീഷ് ശാസ്‌ത്രജ്ഞനായ ഫ്രാന്‍സിസ് ബെയ്‌ലിയില്‍ നിന്നാണ് ഈ പേര്. |
baking Soda | അപ്പക്കാരം | സോഡിയം ഹൈഡ്രജന്‍ കാര്‍ബണേറ്റ് അഥവാ സോഡിയം ബൈകാര്‍ബണേറ്റ് ( NaHCO3). ബേക്കിംഗിന് വ്യാപകമായി ഉപയോഗിക്കുന്നു. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ നല്ല സ്രാതസ്സ് ആയതുകൊണ്ട് തീ കെടുത്താനും തുണി, ടാനിങ്, കടലാസ് നിര്‍മാണം തുടങ്ങിയ മേഖലകളിലും ഉപയോഗിക്കപ്പെടുന്നു. |
balanced equation | സമതുലിത സമവാക്യം | ദ്രവ്യ സംരക്ഷണ നിയമമനുസരിച്ച് ഒരു രാസപ്രവര്‍ത്തനത്തില്‍ ദ്രവ്യം നശിക്കുകയോ പുതുതായി നിര്‍മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇതുപ്രകാരം ഒരു രാസസമവാക്യത്തില്‍ അഭികാരകങ്ങളുടെ എത്ര ആറ്റങ്ങള്‍ ഉണ്ടോ അത്രയും ആറ്റങ്ങള്‍ ഉല്‍പന്നങ്ങളിലും ഉണ്ടാവണം. ഇതനുസരിച്ച് എഴുതുന്ന രാസസമവാക്യമാണ് സമതുലിത സമവാക്യം. ഉദാ: H2 + O2 → H2O (രാസ സമവാക്യം) 2H2 + O2 → 2H2O (സമതുലിത സമവാക്യം) |
ball clay | ബോള്‍ ക്ലേ | ഏറെ പ്ലാസ്‌തികമായ, ശുദ്ധമായ കളിമണ്ണ്. ചൈനാ കളിമണ്ണിന്റെ പുനഃപ്രവര്‍ത്തനം വഴി രൂപം കൊള്ളുന്നു. കുംഭാരന്മാരുടെ കളിമണ്ണ് ( potters clay) എന്നും പറയും |
ball lightning | അശനിഗോളം | ഗോളാകൃതിയിലുള്ള ഇടിമിന്നല്‍. വേഗത്തില്‍ സഞ്ചരിച്ചുകൊണ്ട് ഒരു മിനുട്ട് വരെ നിലനില്‍ക്കും. |
ball mill | ബാള്മില് | പദാര്‍ഥങ്ങള്‍ പൊടിക്കാന്‍ ഉപയോഗിക്കുന്ന മില്‍. ഉള്‍വശത്ത് കല്ല് പാകിയ ഉരുക്ക് വീപ്പയ്‌ക്കുള്ളില്‍ ഉരുക്കുഗോളങ്ങള്‍ നിറച്ചിരിക്കുന്നു. ഈ വീപ്പയിലെ ഗോളങ്ങള്‍ ഉരുണ്ടുമറിയുന്നതുവഴിയാണ് പദാര്‍ഥങ്ങള്‍ പൊടിയുന്നത്. |
ball stone | ബോള്‍ സ്റ്റോണ്‍ | അടരുകളില്ലാത്ത ചുണ്ണാമ്പുകല്‍ പടലം. പവിഴപ്പുറ്റുകോളനികളാണ് ഇങ്ങനെ രൂപം കൊള്ളുന്നത്. |
ballistic galvanometer | ബാലിസ്റ്റിക് ഗാല്‍വനോമീറ്റര്‍ | ഒരു വൈദ്യുത അളവുപകരണം. ചാര്‍ജും ക്ഷണിക വൈദ്യുത പ്രവാഹവും അളക്കാന്‍ ഉപയോഗിക്കുന്നു. |
ballistics | പ്രക്ഷേപ്യശാസ്ത്രം | മിസൈലുകള്‍, തോക്ക്, കവണബോംബ്, റോക്കറ്റ് തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷേപ്യങ്ങളുടെ ചലനത്തെയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്‌ത്രം. ഇത്തരം പ്രക്ഷേപ്യങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്. കൂടുതല്‍ ഫലപ്രദമായ ആയുധങ്ങള്‍ ഉണ്ടാക്കുവാനും വെടിമരുന്ന് ആയുധങ്ങള്‍ കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കുവാനും ഈ ശാസ്‌ത്രശാഖ സഹായകമാണ്. |
balloon sonde | ബലൂണ്‍ സോണ്ട് | കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങളടങ്ങിയ ബലൂണ്‍. ഉപര്യന്തരീക്ഷത്തിലേക്കയക്കുന്ന ബലൂണ്‍ ക്രമേണ പൊട്ടുകയും വിവരങ്ങള്‍ ശേഖരിച്ച ഉപകരണങ്ങള്‍ പാരച്യൂട്ടുവഴി സാവധാനം താഴോട്ടിറങ്ങിവരുകയും ചെയ്യുന്നു. റേഡിയോ ട്രാന്‍സ്‌മിറ്ററുകളും ഇങ്ങനെ അയക്കാറുണ്ട്. |
Balmer series | ബാമര്‍ ശ്രണി | ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണുകള്‍ ഉയര്‍ന്ന ഊര്‍ജനിലകളില്‍ നിന്നും രണ്ടാമത്തെ ഊര്‍ജനിലയിലേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌പെക്‌ട്ര രേഖകളുടെ ശ്രണി. ഈ ശ്രണിയിലെ ആവൃത്തികളെ 1/λ= R(1/22-1/n2) എന്ന പൊതു സമീകരണം കൊണ്ട് സൂചിപ്പിക്കാം. R=റിഡ്‌ബര്‍ഗ് സ്ഥിരാങ്കം, n-3, 4, 5..., λ =തരംഗദൈര്‍ഘ്യം. |
band spectrum | ബാന്‍ഡ് സ്‌പെക്‌ട്രം | - |
banded structure | ബാന്റഡ് സ്ട്രക്ചര്‍ | ടെക്സ്ചറിലോ സംരചനയിലോ മാറ്റം വരുന്നതിലൂടെ സംഭവിക്കുന്ന, ആഗ്നേയശിലകളുടെയും കായാന്തരിത ശിലകളുടെയും ഘടന. |