സമതുലിത സമവാക്യം
ദ്രവ്യ സംരക്ഷണ നിയമമനുസരിച്ച് ഒരു രാസപ്രവര്‍ത്തനത്തില്‍ ദ്രവ്യം നശിക്കുകയോ പുതുതായി നിര്‍മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇതുപ്രകാരം ഒരു രാസസമവാക്യത്തില്‍ അഭികാരകങ്ങളുടെ എത്ര ആറ്റങ്ങള്‍ ഉണ്ടോ അത്രയും ആറ്റങ്ങള്‍ ഉല്‍പന്നങ്ങളിലും ഉണ്ടാവണം. ഇതനുസരിച്ച് എഴുതുന്ന രാസസമവാക്യമാണ് സമതുലിത സമവാക്യം. ഉദാ: H2 + O2 → H2O (രാസ സമവാക്യം) 2H2 + O2 → 2H2O (സമതുലിത സമവാക്യം)