Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
azeotrope | അസിയോട്രാപ് | ചില ദ്രാവകങ്ങള്‍ പ്രത്യേക അളവില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന സ്ഥിരതിളനിലയുള്ള മിശ്രിതം. തിളപ്പിച്ചാല്‍ കിട്ടുന്ന ബാഷ്‌പ ഘടകങ്ങളുടെ അനുപാതവും, ദ്രാവക മിശ്രിതത്തിന്റെ അനുപാതവും ഒന്നു തന്നെയാകയാല്‍ സ്വേദനം വഴി ഇവയെ വേര്‍തിരിക്കാനാവില്ല. ഉദാ: 99.5% വീര്യമുള്ള സ്‌പിരിറ്റ് അഥവാ റെക്‌ടിഫൈഡ് സ്‌പിരിറ്റ്. |
azeotropic distillation | അസിയോട്രാപ്പിക് സ്വേദനം | അസിയോട്രാപ്പിക് മിശ്രിതങ്ങളെ വേര്‍തിരിക്കുവാനുള്ള മാര്‍ഗം. ഉദാ: 96% എഥനോളില്‍ നിന്ന് ജലം നീക്കി ശുദ്ധ എഥനോള്‍ ഉണ്ടാക്കാന്‍ ബെന്‍സീന്‍ ചേര്‍ത്ത് സ്വേദനം ചെയ്യുന്നത് അസിയോട്രാപ്പിക് സ്വേദനമാണ്. |
azide | അസൈഡ് | ഹൈഡ്രാസോയിക് അമ്ലത്തിന്റെ ലവണം. അസൈഡ് ഗ്രൂപ്പു( N3) കള്‍ കൊണ്ടുള്ള ഒരു സംയുക്തം. |
azimuth | അസിമുത് | ഒരു ആധാര സ്ഥാനത്തു നിന്ന് ഉയരത്തിലുള്ള ഒരു വസ്‌തുവിലേക്കുള്ള തിരശ്ചീന കോണീയ അകലം. |
azimuthal projection | ശീര്‍ഷതല പ്രക്ഷേപം | - |
azo compound | അസോ സംയുക്തം | അസോ ഗ്രൂപ്പ് ( N=N) അടങ്ങിയിട്ടുള്ള സംയുക്തം. |
azo dyes | അസോ ചായങ്ങള്‍ | അസോ ഗ്രൂപ്പ് ഉള്ള ചായങ്ങള്‍. |
Azoic | ഏസോയിക് | ഭൂമിയില്‍ ജീവന്‍ ഉത്ഭവിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തെ സൂചിപ്പിക്കുന്നു. |
azulene | അസുലിന് | ഒരുതരം സസ്യത്തില്‍ നിന്നും ലഭിക്കുന്ന നീലനിറമുള്ള വര്‍ണ വസ്‌തു. |
B-lymphocyte | ബി-ലിംഫ് കോശം | അസ്ഥിമജ്ജയില്‍ നിന്ന് സൃഷ്‌ടിക്കപ്പെടുന്ന ഒരുതരം ലിംഫ് കോശങ്ങള്‍. ഇവയില്‍ നിന്നാണ് രക്തത്തിലെ ആന്റിബോഡി ഉത്‌പാദിപ്പിക്കുന്ന പ്ലാസ്‌മാ കോശങ്ങള്‍ ഉണ്ടാകുന്നത്. |
Babo's law | ബാബോ നിയമം | ഒരു ലേയം ഒരു ദ്രാവകത്തില്‍ ലയിക്കുമ്പോള്‍ ദ്രാവകത്തിന്റെ ബാഷ്‌പമര്‍ദം കുറയുമെന്ന് പ്രസ്‌താവിക്കുന്ന നിയമം. ബാഷ്‌പമര്‍ദത്തില്‍ ഉണ്ടാകുന്ന കുറവ് ലയിച്ച ലേയത്തിന്റെ അളവിന് ആനുപാതികമായിരിക്കും. |
babs | ബാബ്‌സ് | Blind Approach Beacon System എന്നതിന്റെ ചുരുക്കം അന്ധസമീപന ബീക്കണ്‍ വ്യവസ്ഥ. |
Bacillariophyta | ബാസില്ലേറിയോഫൈറ്റ | ഡയാറ്റമുകള്‍ എന്നറിയപ്പെടുന്ന ഏകകോശ ആല്‍ഗകളുടെ വിഭാഗം. |
bacillus | ബാസിലസ് | ദണ്ഡാകൃതിയുള്ള ബാക്‌ടീരിയങ്ങളുടെ പൊതുവായ പേര്. ഉദാ: ബാസിലസ് തുറിഞ്ചന്‍സിസ്. ഇതില്‍ നിന്നാണ് Bt ജീന്‍ കിട്ടുന്നത്. |
Bacillus Calmette Guerin | ട്യൂബര്‍ക്കിള്‍ ബാസിലസ് | ക്ഷയരോഗത്തിന് കാരണമായ ഒരിനം ട്യൂബര്‍ക്കിള്‍ ബാസിലസ്. ക്ഷയരോഗത്തിനെതിരായ വാക്‌സിന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. |
back cross | പൂര്വ്വസങ്കരണം | ഒരു സങ്കരജീവിയും അതിന്റെ ജനകങ്ങളില്‍ ഒന്നുമായുള്ള സങ്കരണം. ഇതില്‍ തന്നെ ഗുപ്‌തസ്വഭാവമുള്ള ജനകവുമായുള്ള സങ്കരണത്തെ ടെസ്റ്റ് ക്രാസ് എന്ന് പറയും. |
back emf | ബാക്ക് ഇ എം എഫ് | ഒരു പരിപഥത്തിലെ വൈദ്യുത പ്രവാഹത്തിന് വ്യതിയാനം ഉണ്ടാവുമ്പോള്‍, ഈ വ്യതിയാനത്തെ എതിര്‍ക്കത്തക്ക വിധം പരിപഥത്തില്‍ പ്രരിതമാകുന്ന വിദ്യുത് ചാലക ബലം. |
back ground radiations | പരഭാഗ വികിരണങ്ങള്‍ | - |
backing | ബേക്കിങ് | കാറ്റിന്റെ ദിശയില്‍ അപ്രദക്ഷിണമായുണ്ടാകുന്ന മാറ്റം. ഉദാ: വടക്കുനിന്ന് വടക്കുപടിഞ്ഞാറോട്ട്. |
backward reaction | പശ്ചാത് ക്രിയ | ഒരു ഉഭയദിശാ പ്രവര്‍ത്തനത്തിലെ ഉത്‌പന്നങ്ങള്‍ പ്രതിപ്രവര്‍ത്തിച്ച് അഭികാരകങ്ങള്‍ ഉണ്ടാകുന്ന പ്രവര്‍ത്തനം. ഉദാ: CO+H2O CO2+H2. ഈ പ്രവര്‍ത്തനത്തില്‍ അഭികാരകങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡും നീരാവിയും പ്രവര്‍ത്തിച്ച് ഉത്‌പന്നങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഹൈഡ്രജനും ഉണ്ടാകുന്നത് പുരോ പ്രവര്‍ത്തനം. ഈ ഉത്‌പന്നങ്ങള്‍ തമ്മില്‍ പ്രവര്‍ത്തിച്ച് അഭികാരകങ്ങള്‍ ഉണ്ടാകുന്നത് പശ്ചാത് പ്രവര്‍ത്തനം. |