Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
autonomous nervous systemസ്വതന്ത്ര നാഡീവ്യൂഹംശരീരത്തിലെ അനിച്ഛാ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹം. ഇവ മസ്‌തിഷ്‌കത്തിന്റെ ബോധപൂര്‍വ്വമായ നിയന്ത്രണത്തിന്റെ കീഴിലല്ല. അനുകമ്പാനാഡികള്‍ ( Sympathetic nerves), പാരാനുകമ്പാനാഡികള്‍ ( parasympathetic nerves) എന്നീ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌. പചനവ്യൂഹം, രക്തചംക്രമണ വ്യൂഹം എന്നിവയിലെ ഗ്രന്ഥികളും നാഡികളും ഇവയുടെ നിയന്ത്രണത്തിലാണ്‌.
autopolyploidyസ്വബഹുപ്ലോയിഡിഡിപ്ലോയ്‌ഡ്‌ ക്രാമസോം ഗണത്തിന്റെ ഇരട്ടിപ്പുമൂലം ഉത്ഭവിക്കുന്ന ബഹുപ്ലോയിഡി. ഇതിലെ ക്രാമസോമുകളെല്ലാം ഒരേ സ്‌പീഷീസിലേതു തന്നെ ആയിരിക്കും.
autoradiographyഓട്ടോ റേഡിയോഗ്രഫിറേഡിയോ പ്രസരണ ശേഷിയുള്ള, ലേബല്‍ ചെയ്‌ത വസ്‌തു ഫിലിമിനോടൊപ്പം വെച്ച്‌ പ്രതിരൂപത്തിന്റെ ചിത്രമെടുക്കുന്ന സാങ്കേതികവിദ്യ.
autosomesഅലിംഗ ക്രാമസോമുകള്‍ഒരു ജീവിയുടെ ലൈംഗികേതര ക്രാമസോമുകള്‍.
autotomyസ്വവിഛേദനംശരീരത്തിന്റെ ഒരു ഭാഗം സ്വയം മുറിച്ചുകളയല്‍. പരഭോജികളില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഒരു അനുകൂലനമാണിത്‌. നഷ്‌ടപ്പെട്ട ശരീരഭാഗം വീണ്ടും വളരുന്നു. ഉദാ: പല്ലി വാല്‍ മുറിച്ചു കളയുന്നത്‌.
autotrophsസ്വപോഷികള്‍സ്വയം ഭക്ഷണം ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ള ജീവികള്‍. രാസസംശ്ലേഷണം വഴിയോ പ്രകാശസംശ്ലേഷണം വഴിയോ ഭക്ഷണം ഉത്‌പാദിപ്പിക്കുന്നവയാണിവ.
auxanometerദൈര്‍ഘ്യമാപിവളരുന്ന സസ്യഭാഗങ്ങളുടെ ദൈര്‍ഘ്യ വര്‍ദ്ധനവ്‌ അളക്കാനുള്ള ഉപകരണം.
auxinsഓക്‌സിനുകള്‍സസ്യങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കുന്ന ഒരു വിഭാഗം ഹോര്‍മോണുകള്‍.
auxochromeഓക്‌സോക്രാംവര്‍ണങ്ങളെ സ്വയം ആഗിരണം ചെയ്യുകയില്ലെങ്കിലും, ഒരു ക്രാമോഫോര്‍ ആഗിരണം ചെയ്‌ത പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്നതോ, വര്‍ണത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതോ ആയ ഒരു ഗ്രൂപ്പ്‌. ഉദാ: −NH2, −OH.
avalancheഅവലാന്‍ഷ്‌ഹിമപാതം, 1. പര്‍വതങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള ഹിമപാതം. ചെറിയ അളവില്‍ മുകളില്‍ നിന്നു തുടങ്ങുന്ന ഹിമപാതം താഴെ എത്തുമ്പോഴേക്ക്‌ അതിഭീമമായി വളര്‍ന്നിരിക്കും. 2. ഇതിന്‌ സമാനമായ അയണീകരണ പ്രക്രിയ. ഒരു അയണീകരണം അനുകൂലമായ സാഹചര്യത്തില്‍ അനേകം അയണീകരണങ്ങള്‍ക്ക്‌ കാരണമാവുന്നു. ഉദാ: ഗീഗര്‍ കണ്ടൗറിന്റെ പ്രവര്‍ത്തനം.
Avogadro numberഅവഗാഡ്രാ സംഖ്യഒരു മോള്‍ പദാര്‍ഥത്തിലെ തന്മാത്രകളുടെ എണ്ണം. 6.02255x1023
awnശുകംപുല്ലുവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളിലെ പൂക്കളില്‍ കണിശകകളുടെ ബാഹ്യപര്‍ണങ്ങളില്‍ കാണുന്ന മുള്ളന്‍ രോമം പോലുള്ള ഘടന.
axilകക്ഷംഇലഞെട്ടും കാണ്ഡവും തമ്മിലുണ്ടാവുന്ന കോണ്‍.
axillary budകക്ഷമുകുളംഇലകള്‍ തണ്ടിനോട്‌ ചേരുന്ന കക്ഷങ്ങളിലുള്ള മുകുളം.
axiomസ്വയംസിദ്ധ പ്രമാണംതെളിവു നല്‍കാതെ തന്നെ സ്വീകരിക്കപ്പെടുന്ന പ്രസ്‌താവന. എല്ലാ ഗണിത ശാഖകളിലുമുണ്ട്‌ അംഗീകൃത ആക്‌സ്യങ്ങള്‍. ഉദാ: (1) ഒരേ വസ്‌തുവിന്‌ തുല്യമായ വസ്‌തുക്കള്‍ പരസ്‌പരം തുല്യങ്ങളായിരിക്കും. (2) മുഴുവനേക്കാള്‍ ചെറുതാണ്‌ ഭാഗികം. തുടങ്ങിയവ.
axisഅക്ഷം1. (maths) നിര്‍ദേശാങ്ക വ്യവസ്ഥയിലെ ആധാര രേഖകളില്‍ ഒന്ന്‌. 2 (phy) ഒരു വസ്‌തുവിന്റെ സ്വയംഭ്രമണത്തിനോ പരിക്രമണത്തിനോ ആധാരമായ നേര്‍രേഖ.
axis of ordinatesകോടി അക്ഷംകാര്‍ടീഷ്യന്‍ നിര്‍ദേശാങ്ക വ്യവസ്ഥയിലെ y അക്ഷം.
axolotlആക്‌സലോട്ട്‌ല്‍മെക്‌സിക്കന്‍ തടാകത്തില്‍ കാണപ്പെടുന്ന ആംബ്ലിസ്റ്റോമ എന്ന ഉഭയജീവിയുടെ ലാര്‍വ. ഇതിന്‌ പ്രത്യുത്‌പാദന ശേഷിയുണ്ട്‌. neoteny കാണുക.
axonആക്‌സോണ്‍ഒരു നാഡീകോശത്തിന്റെ നാരുപോലുള്ള നീണ്ട വളര്‍ച്ച. ഇതുവഴിയാണ്‌ നാഡീകോശത്തില്‍ നിന്ന്‌ നാഡീ ആവേഗങ്ങള്‍ പ്രസരിക്കുന്നത്‌. ചിത്രം neurone നോക്കുക.
Axonemeആക്‌സോനീംഒരു സ്‌തരത്താല്‍ ചുറ്റപ്പെട്ട സൂക്ഷ്‌മനാളികളുടെ കൂട്ടം. സ്‌തരം പ്ലാസ്‌മാസ്‌തരത്തിന്റെ തുടര്‍ച്ചയായിരിക്കും. സീലിയങ്ങള്‍ക്ക്‌ ഈ ഘടനയാണുള്ളത്‌.
Page 29 of 301 1 27 28 29 30 31 301
Close