Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
Barr body | ബാര്‍ ബോഡി | പെണ് സസ്‌തനി കോശങ്ങളുടെ കോശമര്‍മത്തില്‍ ഇന്റര്‍ ഫേസില്‍ ദൃശ്യമാകുന്ന ഒരു വസ്‌തു. ഇത് സാന്ദ്രീകൃതാവസ്ഥയിലുള്ള ഒരു x ക്രാമസോം ആണ്. പുരുഷകോശങ്ങളില്‍ ഈ വസ്‌തുവില്ല. 1949 ല്‍ മുറെബാര്‍ ആണ് ഇത് കണ്ടെത്തിയത്. ടേണേഴ്‌സ് സിന്‍ഡ്രാം ഉള്ള, ഒരു x മാത്രമുള്ള സ്‌ത്രീകളില്‍ ബാര്‍ബോഡി ഉണ്ടാവില്ല. അതേ സമയം ക്ലീന്‍ ഫെല്‍ടറുടെ സിന്‍ഡ്രാമുള്ള ആണുങ്ങളുടെ കോശത്തില്‍ ഒരു ബാര്‍ബോഡി ഉണ്ടാവാറുണ്ട്. |
barrier reef | ബാരിയര്‍ റീഫ് | തീരത്തുനിന്നകലെ, തീരത്തിന് ഏതാണ്ട് സമാന്തരമായി സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റു നിരയാണ് ബാരിയര്‍ റീഫ്. |
bary centre | കേന്ദ്രകം | ഒരു നക്ഷത്ര ദ്വയ (binary star) ത്തിന്റെയോ നക്ഷത്ര-ഗ്രഹ സംവിധാനത്തിന്റെയോ പൊതുഭാരകേന്ദ്രം. ബാരിസെന്റര്‍ കേന്ദ്രമാക്കിയാണ് അവ അന്യോന്യം കറങ്ങുന്നത്. |
baryons | ബാരിയോണുകള്‍ | അര്‍ധ സംഖ്യാ സ്‌പിന്‍ (1/2, 3/2, 5/2...) ഉള്ള ഹാഡ്രാണുകള്‍. ഉദാ: പ്രാട്ടോണ്‍, ന്യൂട്രാണ്‍, ലാംഡാ, സിഗ്‌മ, ഒമേഗ തുടങ്ങിയവ. എല്ലാ ബാരിയോണുകള്‍ക്കും ബാരിയോണ്‍ നമ്പര്‍ +1 ഉം പ്രതിബാരിയോണുകള്‍ക്ക് -1 ഉം ആയിരിക്കും. എല്ലാ പ്രതിപ്രവര്‍ത്തനങ്ങളിലും ബാരിയോണ്‍ നമ്പര്‍ സംരക്ഷിക്കപ്പെടുന്നു. |
barysphere | ബാരിസ്‌ഫിയര്‍ | 1. ഭൂമിയുടെ അകക്കാമ്പ്. 2. മേന്റിലും അകക്കാമ്പുമടക്കം ഭമൗാന്തര്‍ഭാഗത്തെ പൊതുവേ പരാമര്‍ശിക്കാനും ഈ പദമുപയോഗിക്കാറുണ്ട്. |
basal body | ബേസല്‍ വസ്‌തു | ഫ്ളാജല്ല, സീലിയ എന്നിവയുടെ അക്ഷതന്തുവുമായി ബന്ധപ്പെട്ടുകിടക്കുന്ന സെന്‍ട്രിയോളിന്റെ ഘടനയോടുകൂടിയ വസ്‌തു. |
basal metabolic rate | അടിസ്ഥാന ഉപാപചയനിരക്ക് | BMR എന്ന് ചുരുക്കരൂപം. രക്തചംക്രമണം, ശ്വസനം തുടങ്ങിയ ശരീര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊര്‍ജവിനിയോഗ നിരക്ക്. |
basalt | ബസാള്‍ട്ട് | നേര്‍ത്ത തരികളുള്ള ബഹിര്‍ജന്യ ആഗ്നേയശില. ഫെല്‍സ്‌പാറും പൈറോക്‌സിനുമാണ് പ്രധാന ഘടകങ്ങള്‍. ഒലിവൈന്‍, മാഗ്നറ്റൈറ്റ്, അപറ്റൈറ്റ് എന്നിവയും കാണാറുണ്ട്. |
basanite | ബസണൈറ്റ് | പ്ലാജിയോക്ലാസ്, ഒഗൈറ്റ്, ഒലിവിന്‍ ഫോല്‍സ്‌പാഥയ്‌ഡ് എന്നിവയടങ്ങിയ ഒരിനം ബാസാള്‍ട്ടികശില |
base | ബേസ് | 1. (chem) അരീനിയസ് സിദ്ധാന്തമനുസരിച്ച് ജലത്തില്‍ ലയിക്കുമ്പോള്‍ ഹൈഡ്രാക്‌സൈഡ് അയോണുകള്‍ ( OH_) നല്‌കുന്ന പദാര്‍ഥം. ഉദാ: KOH→ K++OH_ഈ OH_ അയോണുകള്‍ ആസിഡുകളില്‍ നിന്ന് H+ അയോണുകള്‍ സ്വീകരിച്ച് ജലമുണ്ടാക്കുന്നു. അതിനാല്‍ പ്രാട്ടോണ്‍ സ്വീകാരിയാണ് ബേസ് എന്നു പറയാം. |
base | ആധാരം | (maths) ജ്യാമിതീയ രൂപങ്ങളില്‍ നിര്‍ദിഷ്‌ട ക്രിയയ്‌ക്ക് അടിസ്ഥാനമായെടുക്കുന്ന വശം. ഉദാ: ΔABC യില്‍ B യില്‍ നിന്നുള്ള ശീര്‍ഷ ലംബം പരിഗണിക്കുമ്പോള്‍ AC എന്ന വശമാണ് ആധാരം. A ശീര്‍ഷമായെടുത്താല്‍ BC ആണ് ആധാരം. |
base | ബേസ് | - |
base hydrolysis | ക്ഷാരീയ ജലവിശ്ലേഷണം | ക്ഷാരീയ മാധ്യമത്തില്‍ നടത്തുന്ന ജലവിശ്ലേഷണം. ഉദാ: CH3−COOC2H5+NaOH →CH3−COONa+C2H5OH. |
basement | ബേസ്‌മെന്റ് | 1. അവസാദ ശിലകളാല്‍ ആവരണം ചെയ്യപ്പെട്ടു കിടക്കുന്ന ആഗ്നേയ ശിലകളുടെയും കായാന്തരിത ശിലകളുടെയും വ്യൂഹം. 2. ഭൂവല്‍ക്കം എന്നും അര്‍ഥമുണ്ട്. |
BASIC | ബേസിക് | ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിങ് ഭാഷ. Beginners All Purpose Symbolic Instruction Code എന്നതിന്റെ ചുരുക്കം. |
basic rock | അടിസ്ഥാന ശില | സിലിക്കയുടെ അംശം നന്നേ കുറഞ്ഞ ആഗ്നേയ ശില. ഉദാ: ബസാള്‍ട്ട്, ഗാബ്രാ. |
basic slag | ക്ഷാരീയ കിട്ടം | ക്ഷാരസ്വഭാവമുള്ള ഫ്‌ളക്‌സ് അപദ്രവ്യവുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന കിട്ടം. |
basicity | ബേസികത | അമ്ലത്തിന്റെ ഒരു തന്മാത്രയില്‍ നിന്ന് ലഭ്യമാകുന്ന പ്രാട്ടോണുകളുടെ എണ്ണം. ഉദാ: സള്‍ഫ്യൂറിക് അമ്ലത്തിന്റെ ബേസികത 2 ആണ്. |
basidiomycetes | ബസിഡിയോമൈസെറ്റെസ് | ഒരിനം കുമിള്‍ വര്‍ഗം. ബസിഡിയോസ്‌പോറുകള്‍ വഴിയാണ് ഇവയുടെ പ്രത്യുത്‌പാദനം. |
basidium | ബെസിഡിയം | ബെസിഡിയോ മൈസെറ്റെസ് ഫംഗസുകളില്‍ ബെസിഡിയോ സ്‌പോറുകള്‍ ഉണ്ടാകുന്ന ഗദാകാരമോ സിലിണ്ടറാകാരമോ ആയ ഹൈഫാകോശം. ബെസിഡിയത്തിലെ ചെറു വൃന്തങ്ങളായ സ്റ്റെറിഗ്മകളിലാണ് ബെസിഡിയോ സ്‌പോറുകള്‍ ഉണ്ടാകുന്നത്. |