Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
bandwidthബാന്‍ഡ്‌ വിഡ്‌ത്ത്‌1. ഒരു പ്രവര്‍ധകത്തിന്റെ പ്രവര്‍ധകക്ഷമത ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. പ്രവര്‍ധകക്ഷമത I0 യില്‍ നിന്ന്‌ 0.707 I0ആയി കുറയുന്ന ആവൃത്തി f1ഉം f2ഉം ആണെങ്കില്‍ f2-f1 ആണ്‌ പ്രവര്‍ധകത്തിന്റെ ബാന്‍ഡ്‌ വിഡ്‌ത്‌. 2. ഒരു ആന്റിന ഏറ്റവും ഫലപ്രദമായി സ്വീകരിക്കുന്ന സിഗ്നല്‍ ഫ്രീക്വന്‍സി സംഘാതം. 3. interference നോക്കുക.
barബാര്‍മര്‍ദത്തിന്റെ സി ജി എസ്‌ ഏകകം. സാധാരണ അന്തരീക്ഷ മര്‍ദം 1.013 ബാര്‍ ആണ്‌. കൂടുതല്‍ പ്രചാരമുള്ള ഏകകം മില്ലിബാര്‍ ആണ്‌. 1 മില്ലിബാര്‍=10 -3 ബാര്‍.
bar eyeബാര്‍ നേത്രംപഴ ഈച്ചകളുടെ ചില ഇനങ്ങളില്‍ കാണുന്ന വരപോലെ ഇടുങ്ങിയ കണ്ണുകള്‍. X ക്രാമസോമിലുള്ള ഒരു ജീനിന്‌ മ്യൂട്ടേഷന്‍ വന്നാണ്‌ ഇതുണ്ടാവുന്നത്‌.
barbituric acidബാര്‍ബിട്യൂറിക്‌ അമ്ലംമലോനൈല്‍യൂറിയ. വെളുത്തപൊടി. ഉരുകല്‍ നില 248 0 C. മരുന്നുകളും പ്ലാസ്റ്റിക്കുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
barbsബാര്‍ബുകള്‍തൂവലിലെ നടുക്കുള്ള അക്ഷത്തിന്റെ ഇരുവശത്തേക്കുമായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന നാരുകള്‍.
barbulesബാര്‍ബ്യൂളുകള്‍തൂവലിലെ ബാര്‍ബുകളു ടെ ഇരുവശത്തുമുള്ള കൊളുത്തുപോലെയുള്ള സൂക്ഷ്‌മങ്ങളായ നാരുകള്‍. അടുത്തടുത്ത ബാര്‍ബുകള്‍ ബാര്‍ബ്യൂളുകളുടെ സഹായത്താല്‍ കൂട്ടിക്കൊളുത്തുന്നതു വഴിയാണ്‌ തൂവലിന്‌ ദൃഢതയുണ്ടാകുന്നത്‌.
barchanബര്‍ക്കന്‍ചന്ദ്രക്കലാകൃതിയിലുള്ള ഒറ്റപ്പെട്ട മണല്‍ക്കൂനകള്‍.
Barff processബാര്‍ഫ്‌ പ്രക്രിയഇരുമ്പിനെ തുരുമ്പില്‍ നിന്ന്‌ രക്ഷിക്കാനായി ലോഹത്തെ നീരാവിയില്‍ ചൂടാക്കി Fe3O4 എന്ന ഓക്‌സൈഡിന്റെ ഒരു സ്‌തരം ഇരുമ്പിന്റെ ഉപരിതലത്തില്‍ രൂപപ്പെടുത്തുന്ന പ്രക്രിയ.
Barford testബാര്‍ഫോര്‍ഡ്‌ ടെസ്റ്റ്‌ഒരു ലായനിയില്‍ മോണോസാക്കറൈഡിന്റെ സാന്നിധ്യം നിര്‍ണയിക്കുന്നതിന്‌ ഉപയോഗിക്കുന്ന ടെസ്റ്റ്‌. ടെസ്റ്റ്‌ ലായനിയിലേക്ക്‌ അസറ്റിക്‌ അമ്ലവും കോപ്പര്‍ അസറ്റേറ്റും ചേര്‍ത്ത്‌ ചൂടാക്കുമ്പോള്‍ കുപ്രസ്‌ ഓക്‌സൈഡിന്റെ ചുവന്ന അവക്ഷിപ്‌തം ഉണ്ടാകുന്നു.
bariteബെറൈറ്റ്‌BaSO4. പ്രകൃത്യാ ലഭിക്കുന്ന ബേരിയം സള്‍ഫേറ്റ്‌.
barkവല്‍ക്കംവേരുകളിലും കാണ്ഡത്തിലും സൈലത്തിന്‌ പുറമെയുള്ള പാളി.
barnബാണ്‍ചെറിയ വിസ്‌തീര്‍ണം അളക്കാനുള്ള യൂണിറ്റ്‌. ഒരു ബാണ്‍=10 -28 m2.
barogramബാരോഗ്രാംമര്‍ദാരേഖം. ബാരോഗ്രാഫില്‍ നിന്ന്‌ ലഭിക്കുന്ന ആരേഖം.
barographബാരോഗ്രാഫ്‌മര്‍ദത്തിന്റെ വ്യതിയാനങ്ങള്‍ ആരേഖം ചെയ്യുന്ന ബാരോമീറ്റര്‍.
barometerബാരോമീറ്റര്‍മര്‍ദമാപി. അന്തരീക്ഷമര്‍ദമളക്കുവാന്‍ ഡിസൈന്‍ ചെയ്‌ത ഉപകരണം. ഉദാ: രസ ബാരോമീറ്റര്‍, അനിറോയ്‌ഡ്‌ ബാരോമീറ്റര്‍.
barometric pressureബാരോമെട്രിക്‌ മര്‍ദംഅന്തരീക്ഷ മര്‍ദം ( atmospheric pressure) എന്നതിന്‌ തുല്യമായ പ്രയോഗം.
barometric tideബാരോമെട്രിക്‌ ടൈഡ്‌അന്തരീക്ഷ വേലി. സൂര്യചന്ദ്രന്മാരുടെ ആകര്‍ഷണം മൂലം അന്തരീക്ഷ മര്‍ദത്തിലുണ്ടാകുന്ന ദൈനംദിന വ്യതിയാനങ്ങള്‍.
barometryബാരോമെട്രിമര്‍ദമാപന പഠനം, വിവിധ തരം ബാരോമീറ്ററുകളിലെ പിശകുകളും അവ തിരുത്തുന്ന മാര്‍ഗങ്ങളും ഉള്‍പ്പെടെ അന്തരീക്ഷ മര്‍ദത്തെക്കുറിച്ചുള്ള പഠനം.
baroreceptorമര്‍ദഗ്രാഹിമര്‍ദ വ്യത്യാസത്തോട്‌ പ്രതികരിക്കുന്ന സംവേദന കോശങ്ങള്‍.
barotoxisമര്‍ദാനുചലനം-
Page 32 of 301 1 30 31 32 33 34 301
Close