Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
wolffian duct | വൂള്‍ഫി വാഹിനി. | മത്സ്യങ്ങളിലും ഉഭയജീവികളിലും വൃക്കയില്‍നിന്ന് ക്ലോയാക്കയിലേക്ക് മൂത്രം വഹിക്കുന്ന നാളി. ഉരഗങ്ങളിലും പക്ഷികളിലും സസ്‌തനികളിലും മൂത്രവാഹിനിയാണ് ഇതിന്റെ ധര്‍മം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഈ ഇനങ്ങളില്‍പെടുന്ന ആണ്‍ജീവികളിലെ എപ്പിഡിഡിമസും ശുക്ലവാഹകവും വുള്‍ഫിവാഹിനി പരിണമിച്ചുണ്ടായവയാണ്. |
wood | തടി | 1. മരത്തില്‍ നിന്നു കിട്ടുന്ന ഉറപ്പുള്ളതും വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്നതുമായ തടി. സസ്യശരീരത്തിലെ ദ്വിതീയസൈലം ഉള്‍പ്പെടുന്ന ഭാഗം ആണ് തടിയായി ഉപയോഗപ്പെടുന്നത്. |
word processing | വേഡ് പ്രാസസ്സിങ്ങ്. | കംപ്യൂട്ടര്‍ ഉപയോഗിച്ച് കത്തുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ തയ്യാറാക്കുക, മറ്റ് രേഖകള്‍ ഉണ്ടാക്കുക, എഡിറ്റ് ചെയ്യുക, പുനഃക്രമീകരിക്കുക, ശേഖരിച്ചുവയ്‌ക്കുക തുടങ്ങിയ പ്രവര്‍ത്തനം. ഇതിനു സഹായിക്കുന്ന ധാരാളം സോഫ്‌റ്റ്‌വെയറുകള്‍ ലഭ്യമാണ്. |
work | പ്രവൃത്തി. | ബലം പ്രയോഗിക്കുന്ന ബിന്ദുവിന് സ്ഥാനാന്തരം സംഭവിച്ചാല്‍ പ്രവൃത്തി ചെയ്യപ്പെട്ടതായി പറയുന്നു. ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമെങ്കില്‍ ബലം പ്രവൃത്തി ചെയ്‌തതായും ബലത്തിന്റെ എതിരെയുള്ള ദിശയിലാണ് സ്ഥാനാന്തരമെങ്കില്‍ ബലത്തിന്മേല്‍ പ്രവൃത്തി ചെയ്യപ്പെട്ടതായും പറയുന്നു. ബലവും ബലത്തിന്റെ ദിശയില്‍ (അഥവാ എതിര്‍ദിശയില്‍) ഉള്ള സ്ഥാനാന്തരവും തമ്മിലുള്ള ഗുണനഫലം പ്രവൃത്തിയുടെ അളവും നല്‍കുന്നു. |
work function | പ്രവൃത്തി ഫലനം. | ഒരു ലോഹത്തിലെ സ്വതന്ത്ര ഇലക്‌ട്രാണുകളെ ബന്ധനത്തില്‍നിന്ന് മോചിപ്പിച്ച് പുറത്തെടുക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ ഊര്‍ജം. |
worker | തൊഴിലാളി. | സാമൂഹ്യജീവികളായ ഷഡ്‌പദങ്ങളുടെ കോളനിയിലെ പ്രത്യുത്‌പാദനക്ഷമതയില്ലാത്ത അംഗങ്ങള്‍. |
www. | വേള്‍ഡ് വൈഡ് വെബ് | world wide web എന്നതിന്റെ ചുരുക്കപ്പേര്. ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൈമാറുന്നതിനും ഉള്ള ഒരു സര്‍വീസ്. ഹൈപ്പര്‍ ലിങ്കുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള പരശ്ശതം കോടി ഫയലുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതു സഹായിക്കുന്നു. |
X Band | X ബാന്‍ഡ്. | 8 GHz മുതല്‍ 12 GHz വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍. |
x ray | എക്‌സ് റേ. | വിദ്യുത് കാന്തിക വികിരണങ്ങളില്‍ തരംഗദൈര്‍ഘ്യം വളരെ കുറഞ്ഞ ( 10 nm-0.01nm) വിഭാഗം. ആവൃത്തി 3x1016Hz - 3x1019Hzഅത്യധികം ഊര്‍ജമുള്ള വികിരണങ്ങള്‍ ആയതിനാല്‍ ഉയര്‍ന്ന അന്തര്‍വേധ ശേഷി ഉണ്ട്. 1895 ല്‍ വില്‍ഹെം റോണ്‍ജെന്‍ ( Wilhelm Roentgen) കണ്ടുപിടിച്ചു. ആന്തരാവയവങ്ങളുടെ ചിത്രമെടുക്കുക, ക്രിസ്റ്റല്‍ ഘടന പഠിക്കുക, എക്‌സ്‌റേ മൈക്രാസ്‌കോപ്പുകളുപയോഗിച്ച് സൂക്ഷ്‌മ വസ്‌തുക്കളെക്കുറിച്ചു പഠിക്കുക, സെക്യൂരിറ്റി പരിശോധന നടത്തുക തുടങ്ങിയ നിരവധി ഉപയോഗങ്ങള്‍ എക്‌സ്‌റേയ്‌ക്ക് ഉണ്ട്. |
x-axis | എക്‌സ്-അക്ഷം. | കാര്‍ടീഷ്യന്‍ നിര്‍ദേശാങ്ക വ്യവസ്ഥയിലുപയോഗിക്കുന്ന തിരശ്ചീന അക്ഷം. |
x-chromosome | എക്‌സ്-ക്രാമസോം. | ഒരിനം ലിംഗ ക്രാമസോം. സസ്‌തനികളില്‍ സ്‌ത്രണ സ്വഭാവങ്ങളെ നിര്‍ണയിക്കുന്ന ജീനുകള്‍ ഇതിലാണുള്ളത്. |
x-ray crystallography | എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി. | എക്‌സ്‌റേ ഉപയോഗിച്ച് ക്രിസ്റ്റലുകളുടെയും അതുവഴി സങ്കീര്‍ണ്ണ തന്മാത്രകളുടെയും ത്രിമാന ഘടന, സമമിതി, ഗുണധര്‍മങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കുന്ന സാങ്കേതിക വിദ്യ. ക്രിസ്റ്റലുകളും എക്‌സ്‌റേയും തമ്മിലുള്ള പ്രവര്‍ത്തനഫലമായുണ്ടാകാവുന്ന വിഭംഗന മാതൃകകള്‍ പരിശോധിച്ചാണ് ഇത് സാധിക്കുന്നത്. തന്മാത്രാ ഘടന മനസ്സിലാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ ഒന്നാണ് ഈ മാര്‍ഗം. കംപ്യൂട്ടറുകളുടെ സഹായത്താല്‍ വിഭംഗന മാതൃകകള്‍ പരിശോധിച്ച് ഗുണധര്‍മങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ മനസ്സിലാക്കാവുന്നതാണ്. ജീവനെന്ന പ്രതിഭാസത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പല സങ്കീര്‍ണ തന്മാത്രകളുടെയും ത്രിമാന ഘടന ആദ്യമായി വിശദീകരിച്ചത് ഈ രീതി ഉപയോഗിച്ചാണ്. മയോഗ്ലോബിന്‍, ലൈസോസൈം, രക്തത്തിലെ ഓക്‌സിജന്‍ വാഹികളായ ഹീമോഗ്ലോബിന്‍ എന്നിവയുടെ ഘടന നിര്‍ണ്ണയിക്കപ്പെട്ടത് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയിലൂടെയാണ്. ചിത്രത്തില്‍ ബിന്ദുക്കള്‍ ക്രിസ്റ്റല്‍ ജാലികയിലെ ആറ്റങ്ങളുടെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. 1, 2 എന്നിവ വന്നു പതിക്കുന്ന എക്‌സ്‌റേകളാണ്. ഒരേ ഫേസിലാണ് ഇവയെങ്കിലും പ്രതിഫലനശേഷം ഫേസിനു വ്യത്യാസം വരുന്നു. (ഒരു രശ്‌മി കൂടുതല്‍ ദൂരം സഞ്ചരിക്കുന്നത് ശ്രദ്ധിക്കുക) ഈ പഥവ്യത്യാസം 2 dsinθ ആണ്. nλ=2dsinθഎന്ന സൂത്രവാക്യത്തില്‍ നിന്ന് d കണ്ടുപിടിക്കാം. ( n=1, 2, 3 ....) പ്രതിഫലിത രശ്‌മികളുടെ ഫേസ് വ്യത്യാസത്തില്‍ നിന്ന് ഇലക്‌ട്രാണ്‍ സാന്ദ്രത പോലുള്ള മറ്റു നിര്‍ണായക വിവരങ്ങളും ലഭ്യമാണ്. |
xanthates | സാന്‍ഥേറ്റുകള്‍. | സാന്‍ഥിക് അമ്ലത്തിന്റെ ലവണങ്ങള്‍ അഥവാ എസ്റ്ററുകള്‍. സാമാന്യ രാസസൂത്രം ROC(=S)SH. സെല്ലുലോയ്‌ഡ് സാന്‍ഥേറ്റ് വിസ്‌ക്കോസ് നിര്‍മാണത്തിന് വളരെ പ്രധാനപ്പെട്ട ഇടനില ഉത്‌പന്നമാണ്. xanthene സാന്‍ഥീന്‍. C6H4CH2C6H4 O |
xanthone | സാന്‍ഥോണ്‍. | പ്രകൃത്യാ കാണുന്ന അനേകം മഞ്ഞ വര്‍ണകങ്ങളില്‍ ഉള്ള കീറ്റോണ്‍. O C6H4CC6H4 O |
xanthophyll | സാന്‍തോഫില്‍. | സസ്യങ്ങളില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള വര്‍ണകം. കരോട്ടിനോയിഡുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന വര്‍ണ്ണകങ്ങളാണിവ. |
xenia | സിനിയ. | പരപരാഗണം കൊണ്ട് ബീജാണ്ഡത്തിനുണ്ടാവുന്ന സ്വഭാവ വ്യത്യാസങ്ങള്‍. ഉദാ: ചോളത്തിന്റെ ബീജാണ്ഡത്തിന് പല നിറങ്ങളുണ്ടാവുന്ന അവസ്ഥ. |
xenolith | അപരാഗ്‌മം | ( geol) ആഗ്നേയശില ഉണ്ടാവുമ്പോള്‍ ഉള്ളില്‍ പെട്ടുപോകുന്ന ശിലാഖണ്ഡം. |
Xerarch succession | സീറാര്‍ക് പ്രതിസ്ഥാപനം | വരണ്ട ആവാസങ്ങളില്‍ ഉണ്ടാകുന്ന കമ്യൂണിറ്റികളുടെ പ്രതിസ്ഥാപനം ( Succession). |
xerophylous | മരുരാഗി. | മരുപ്രദേശം ഇഷ്‌ടപ്പെടുന്ന (സസ്യങ്ങള്‍) |
xerophyte | മരൂരുഹം. | മരുഭൂമിയിലെ വരണ്ട സ്ഥലങ്ങളിലും വളരുന്ന സസ്യം. വരള്‍ച്ചയെ നേരിടുവാന്‍ ഇവയില്‍ പലതരത്തിലുള്ള അനുകൂലനങ്ങളും കണ്ടുവരുന്നു. വെള്ളം സംഭരിച്ചുവയ്‌ക്കുവാനുള്ള സംവിധാനവും സസ്യസ്വേദനം കുറയ്‌ക്കുവാനുള്ള ഏര്‍പ്പാടുകളും ഇവയിലുണ്ട്. ഇലകള്‍ ചെറുതോ രൂപാന്തരീഭവിച്ചതോ ആയിരിക്കും. കാണ്ഡം മാംസളവും പച്ചനിറമുള്ളതും ആയിരിക്കും. ഉദാ: കള്ളിച്ചെടി. |