Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
weak interaction | ദുര്‍ബല പ്രതിപ്രവര്‍ത്തനം. | പ്രകൃതിയിലെ നാല് അടിസ്ഥാന പ്രതിപ്രവര്‍ത്തനങ്ങളില്‍ ഒന്ന്. പദാര്‍ഥവുമായി ലെപ്‌റ്റോണുകളുടെ പ്രതിപ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. വളരെ ചെറിയ ദൂരപരിധിയില്‍ ( 1fm ന്റെ 100 ല്‍ 1) മാത്രമേ പ്രകടമാവൂ. |
weather | ദിനാവസ്ഥ. | ഒരു നിശ്ചിത പ്രദേശത്തെ വായുമണ്ഡലത്തിന്റെ ചുരുങ്ങിയ കാലയളവിലുള്ള അവസ്ഥ. താപനില, വായുമര്‍ദ്ദം, കാറ്റ്, അന്തരീക്ഷ ബാഷ്‌പം എന്നിവയാണ് മുഖ്യ ഘടകങ്ങള്‍. |
weathering | അപക്ഷയം. | ഭൂമിയുടെ പുറംതോടിലുള്ള പാറകള്‍ അന്തരീക്ഷ സമ്പര്‍ക്കത്താല്‍ കാലക്രമത്തില്‍ രാസപരമായും ഭൗതികമായും വിഘടിക്കുന്ന പ്രക്രിയ. |
Weber | വെബര്‍. | കാന്തികഫ്‌ളക്‌സിന്റെ SI ഏകകം. ഒരു ചുറ്റുമാത്രമുള്ള കമ്പിച്ചുരുളുമായി ബന്ധിതമായ കാന്തിക ഫ്‌ളക്‌സ് ഒരേ നിരക്കില്‍ ഒരു സെക്കന്റുകൊണ്ട് പൂജ്യമായി കുറയുമ്പോള്‍ കമ്പിച്ചുരുളില്‍ 1 വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ ഉണ്ടാക്കാന്‍ പര്യാപ്‌തമെങ്കില്‍ ഫ്‌ളക്‌സ് 1 വെബര്‍ ആണ്. വില്യംവെബറിന്റെ (1804-1891) സ്‌മരണാര്‍ഥം നല്‍കിയ പേര്. |
weberian ossicles | വെബര്‍ അസ്ഥികങ്ങള്‍. | ചില മത്സ്യങ്ങളുടെ ശരീരത്തിലെ വായു സഞ്ചിയെ അവയുടെ ശ്രവണേന്ദ്രിയവുമായി ബന്ധിപ്പിക്കുന്ന അസ്ഥിശൃംഖലയിലെ ചെറിയ അസ്ഥികള്‍. ഇവ മൂന്നോ നാലോ ഉണ്ടാവാം. കശേരുക്കളുടെ വിശേഷവല്‍കൃതരൂപമാണിവ. ഉയര്‍ന്നയിനം കശേരുകികളുടെ മധ്യകര്‍ണത്തിലെ അസ്ഥികളോട് ഇവയ്‌ക്ക് ധര്‍മപരമായ സാദൃശ്യമുണ്ട്. |
website | വെബ്‌സൈറ്റ്. | ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ തയ്യാറാക്കിയിട്ടുള്ള വെബ്ബ് പേജുകളുടെ ഒരു സംഘാതം. ഉദാ: www.kerala.gov.in എന്നത് കേരള സര്‍ക്കാറിന്റെ വെബ്ബ് സൈറ്റാണ്. ഇതില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ അടങ്ങിയ വെബ്ബ് പേജുകളുണ്ട്. |
weighted arithmetic mean | ഭാരിത സമാന്തര മാധ്യം. | ചില സന്ദര്‍ങ്ങളില്‍ എല്ലാ നിരീക്ഷണങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നത് ശരിയായിരിക്കുകയില്ല. ഒരു സ്ഥാപനത്തില്‍ ക്ലാര്‍ക്കിനെ തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലീഷില്‍ നല്ല സാമര്‍ഥ്യവും ഗണിതത്തില്‍ അല്‌പം പരിജ്ഞാനവും ആവശ്യമാണെന്നിരിക്കട്ടെ. അപ്പോള്‍ ഉദ്യോഗാര്‍ഥിക്ക് ഇംഗ്ലീഷിനും കണക്കിനും കിട്ടിയ മാര്‍ക്കുകള്‍ തുല്യപ്രാധാന്യമുള്ളവയല്ല. ഇംഗ്ലീഷിന്റെ മാര്‍ക്ക് കണക്കിന്റെ മാര്‍ക്കിനേക്കാള്‍ മൂന്നുമടങ്ങ് പ്രാധാന്യമുള്ളതാണെന്ന് അധികാരികള്‍ കരുതിയാല്‍, ഇംഗ്ലീഷിന്റെ മാര്‍ക്ക് 300ലും കണക്കിന്റെ മാര്‍ക്ക് 100ലും ആക്കി ഒന്നിച്ചുകൂട്ടി 4 കൊണ്ടു ഹരിക്കുന്നു. അതായത് ഇംഗ്ലീഷിന് x1% മാര്‍ക്കും കണക്കിന് x2% മാര്‍ക്കും കിട്ടിയ ഒരു ഉദ്യോഗാര്‍ഥിയുടെ ശരാശരി മാര്‍ക്കെടുക്കുന്നത് ( 3x1+x2)/4 എന്ന് ആയിരിക്കും. ഇവിടെ 3, 1 എന്നീ ഭാരങ്ങളാണ് നല്‍കിയിരിക്കുന്നത്. കേവല ശരാശരി കാണുന്നതിനു പകരം നിരീക്ഷണങ്ങള്‍ക്ക് വെയ്‌റ്റേജ് നല്‍കി മാധ്യം കാണുന്ന രീതിയാണിത്. x1, x2, x3..... xn എന്നിവ നിരീക്ഷണങ്ങളും w1, w2, w3....wn ഇവ നല്‍കപ്പെടുന്ന വെയ്‌റ്റേജുമാണെങ്കില്‍ ഭാരിത സമാന്തരമാധ്യം, x = w1x1 + w2x2 + ... wnxn w1+w2 + ... wn |
western blot | വെസ്റ്റേണ്‍ ബ്ലോട്ട്. | പ്രാട്ടീനുകളെ തിരിച്ചറിയുന്ന പ്രത്യേക ടെസ്റ്റ്. ഇലക്‌ട്രാഫോറസിസ് വഴി വേര്‍തിരിക്കുന്ന പ്രാട്ടീനുകളെ സെല്ലുലോസ് സ്‌തരം പോലുള്ള മാധ്യമങ്ങളിലേക്ക് മാറ്റി റേഡിയോ ലേബല്‍ ചെയ്‌ത ആന്റി ബോഡികള്‍ ഉപയോഗിച്ച് തിരിച്ചറിയുന്നു. ഓരോ പ്രാട്ടീനും അതിന്റെ പ്രത്യേകം ആന്റിബോഡിയുമായി മാത്രം കൂടിച്ചേര്‍ന്നു നില്‍ക്കും എന്നതാണ് പ്രവര്‍ത്തന തത്വം. |
wheatstone bridge | വീറ്റ്‌സ്റ്റോണ്‍ ബ്രിഡ്‌ജ്. | പ്രതിരോധം അറിയില്ലാത്ത ഒരു വൈദ്യുത വാഹിയുടെ പ്രതിരോധം കണ്ടുപിടിക്കാനുപയോഗിക്കുന്ന വൈദ്യുത സര്‍ക്യൂട്ട് ക്രമീകരണം. |
white blood corpuscle | വെളുത്ത രക്താണു. | leucocyte നോക്കുക. |
white dwarf | വെള്ളക്കുള്ളന് | ശ്വേതവാമനന്‍, നക്ഷത്രപരിണാമത്തിലെ ഒരു ഘട്ടം. നക്ഷത്രക്കാമ്പിലെ ഇന്ധനം തീരുന്നതോടെ നക്ഷത്രങ്ങള്‍ സങ്കോചിക്കാന്‍ തുടങ്ങുന്നു. 1.4 സൗരദ്രവ്യമാനത്തേക്കാള്‍ കുറവാണ് നക്ഷത്രക്കാമ്പിന്റെ ദ്രവ്യമാനമെങ്കില്‍ സങ്കോചം ഒരു ഘട്ടത്തില്‍ നിലയ്‌ക്കും. പളൗി അപവര്‍ജന തത്വമനുസരിച്ചുള്ള ഇലക്‌ട്രാണ്‍ അപവര്‍ജന മര്‍ദ്ദമാണ് ഇതിന് കാരണം. ഇതാണ് ശ്വേതവാമനാവസ്ഥ. |
white matter | ശ്വേതദ്രവ്യം. | കശേരുകികളുടെ കേന്ദ്രനാഡീവ്യൂഹത്തിലെ ഒരു പ്രത്യേക കല. നാഡീകോശങ്ങളുടെ ആക്‌സോണുകളും അവയെ ആവരണം ചെയ്യുന്ന വെളുത്ത മയലിന്‍ ഉറകളും ആണ് അതിലെ പ്രധാന ഘടകങ്ങള്‍. നാഡീവ്യൂഹത്തിന്റെ വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ധര്‍മം. സുഷുമ്‌നാ നാഡിയുടെ പുറംപാളിയിലും മസ്‌തിഷ്‌കത്തിന്റെ പല ഭാഗങ്ങളിലും ഇത് കാണാം. |
whole numbers | അഖണ്ഡസംഖ്യകള്‍. | -2, -1, 0, 1, 2, 3,.... തുടങ്ങിയ സംഖ്യകള്‍ |
Wien’s constant | വീയന്‍ സ്ഥിരാങ്കം. | ഒരു ശ്യാമ വസ്‌തുവിനെ സംബന്ധിച്ചിടത്തോളം λmT = സ്ഥിരാങ്കം എന്നതാണ് വിയന്‍ സ്ഥാനാന്തര നിയമം ( λm- മാക്‌സിമം വികിരണം നടക്കുന്ന തരംഗദൈര്‍ഘ്യം, T - കേവല താപനില) ഈ സ്ഥിരാങ്കമാണ് വിയന്‍ സ്ഥിരാങ്കം. |
wild type | വന്യപ്രരൂപം | സാധാരണ പ്രകടരൂപം കാണിക്കുന്ന ജീവികള്‍. ഇവയില്‍ മ്യൂട്ടേഷന്‍ കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങള്‍ ഉണ്ടായിരിക്കുകയില്ല. |
Williamson's continuous process | വില്യംസണിന്റെ തുടര്‍ പ്രക്രിയ. | ഇത് പ്രമറി ആല്‍ക്കഹോളുകളില്‍ നിന്ന് ഈഥറുകള്‍ ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗമാണ്. ഉദാ: എഥനോണ്‍ സാന്ദ്ര സള്‍ഫ്യൂറിക് അമ്ലം ചേര്‍ത്ത് 1400Cയില്‍ തപിപ്പിക്കുമ്പോള്‍ ഡൈ ഈഥൈല്‍ ഈഥര്‍ ഉണ്ടാകുന്നു. |
wilting | വാട്ടം. | കോശങ്ങളില്‍ നിന്ന് ജലാംശം നഷ്‌ടപ്പെടുമ്പോള്‍ സസ്യഭാഗങ്ങളില്‍ സംഭവിക്കുന്ന മാറ്റം. |
wind | കാറ്റ് | വാതം. വാതങ്ങളും കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്. ഇവയുടെ അടിസ്ഥാനം ഭൂമധ്യരേഖയിലെയും ധ്രുവപ്രദേശങ്ങളിലെയും താപനിലയിലുള്ള വ്യത്യാസമാണ്. ഭൂമധ്യരേഖയില്‍ സൂര്യനില്‍ നിന്നു കൂടുതല്‍ ചൂട് ലഭിക്കുന്നു. ധ്രുവപ്രദേശങ്ങളില്‍ കുറവും. ഭൂമധ്യരേഖയില്‍ നിന്ന് ധ്രുവപ്രദേശങ്ങളിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്നതാണ് എല്ലാത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ക്കും കാരണമാകുന്നത്. ഭൂമിയുടെ ഭ്രമണവും ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഭൂമിയുടെ ഭ്രമണം മൂലം മധ്യരേഖാ പ്രദേശത്തെ വായുമണ്ഡലത്തിന്റെ കനം (ഉയരം) കൂടേണ്ടതായിരുന്നു. അങ്ങനെ അവിടെ ഉന്നത മര്‍ദ്ദമേഖല ആയേനെ. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. അതിനു കാരണം, ഭൂമധ്യരേഖാപ്രദേശത്തെ ഉന്നതതാപനിലയാണ്. അവിടെ ഈര്‍പ്പം നിറഞ്ഞ, ചൂടായ വായു മുകളിലേക്കുയരുന്നു. ഇതാണ് ഐടിസിസെഡ് ( ITCZ) അതായത് "ഇന്റര്‍ട്രാപ്പിക്കല്‍ കണ്‍വര്‍ജന്‍സ് സോണ്‍' ഉഷ്‌ണമേഖലയിലുണ്ടായിരിക്കേണ്ട ഉന്നതമര്‍ദ്ദമേഖല രണ്ടായി വിഭജിക്കപ്പെട്ടു. തന്മൂലമുണ്ടാകുന്ന മര്‍ദ്ദ ബെല്‍ട്ടുകളാണ് വാതക വ്യൂഹങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഉഷ്‌ണമേഖല പ്രദേശത്ത് രണ്ട് ഉന്നത മര്‍ദ്ദബെല്‍ട്ടുകളുണ്ട്. അവിടെ നിന്നും ഭൂമധ്യരേഖയിലെയും ഉത്തരദക്ഷിണ അര്‍ധഗോളങ്ങളിലെ മധ്യാംശരേഖയിലെയും ന്യൂനമര്‍ദങ്ങളിലേക്ക് വാതങ്ങള്‍ വീശുന്നു. ധ്രുവപ്രദേശങ്ങളിലെ ഉന്നതമര്‍ദ്ദമേഖലയില്‍ നിന്നും മധ്യരേഖാംശ മേഖലയിലേക്ക് വാതങ്ങള്‍ വീശും. ഭൂമിയുടെ ഭ്രമണം വാതങ്ങളെ നേര്‍ദിശയില്‍ നിന്നും തെറ്റിക്കും. ഇതിനാലാണ്, ഉഷ്‌ണമേഖലയിലെ വാണിജ്യവാതങ്ങള്‍ കിഴക്കോട്ട് ചെരിഞ്ഞ് വീശുന്നത്. മധ്യരേഖാംശങ്ങളിലെ പശ്ചിമ വാതങ്ങള്‍ക്കും കാരണമിതാണ്. പശ്ചിമ വാതങ്ങള്‍ യൂറോപ്പ്, വടക്കെ അമേരിക്ക, ആസ്‌ട്രലിയ എന്നിവിടങ്ങളിലെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മേല്‍പറഞ്ഞവയെല്ലാം ഉപരിതലത്തെ സ്‌പര്‍ശിച്ച് നീങ്ങുന്ന വാതങ്ങളാണ്. പക്ഷേ അന്തരീക്ഷത്തില്‍ വളരെ മുകളിലായി എതിര്‍ പ്രവാഹങ്ങളുണ്ട്. മുകളിലൂടെയുള്ള ഈ ചംക്രമണമാണ് താപത്തെ ധ്രുവപ്രദേശത്തിലെത്തിക്കുന്നത്. ഈ പ്രക്രിയയില്‍ നിരവധി ഹാഡ്‌ലിസെല്ലുകള്‍ പങ്കെടുക്കുന്നുണ്ട്. |
WMAP | ഡബ്ലിയു മാപ്പ്. | Wilkinson Microwave Anisotropy Probe എന്നതിന്റെ ചുരുക്കം. 2001ല്‍ നാസ വിക്ഷേപിച്ച ഈ ഉപഗ്രഹം പ്രപഞ്ചത്തിലെ മൈക്രാവേവ് പരഭാഗവികിരണത്തെക്കുറിച്ച് വളരെ സൂക്ഷ്‌മമായ നിരീക്ഷണം നടത്തി. പ്രപഞ്ചോല്‍പ്പത്തിക്കുശേഷം 3,80,000 വര്‍ഷം കഴിഞ്ഞുള്ള പ്രപഞ്ചത്തില്‍ നിലനിന്ന താപവ്യതിയാനങ്ങള്‍ അത് കൃത്യമായി മാപ്പ് ചെയ്‌തു. മഹാസ്‌ഫോടന - ഇന്‍ഫ്‌ളേഷന്‍ സിദ്ധാന്തങ്ങളെ ശരിവെക്കുന്നതായിരുന്നു നിരീക്ഷണഫലങ്ങള്‍. പ്രപഞ്ചത്തിന്റെ പ്രായം 13.7 x10 9 വര്‍ഷങ്ങള്‍ എന്നും കണക്കാക്കി. |
Wolf Rayet Stars | വോള്‍ഫ് റയറ്റ് നക്ഷത്രങ്ങള്‍. | വളരെ ശോഭയുള്ളതും ചൂടുകൂടിയതുമായ ഒരിനം നക്ഷത്രങ്ങള്‍. അവയുടെ പുറം അടരുകളില്‍ നിന്ന് വലിയ അളവില്‍, അത്യധികം വേഗതയോടെ വാതകങ്ങള്‍ ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് പ്രത്യേകത. സമഷ്ടി II വിഭാഗത്തില്‍പ്പെട്ട നക്ഷത്രങ്ങളാണിവ. |