work

പ്രവൃത്തി.

ബലം പ്രയോഗിക്കുന്ന ബിന്ദുവിന്‌ സ്ഥാനാന്തരം സംഭവിച്ചാല്‍ പ്രവൃത്തി ചെയ്യപ്പെട്ടതായി പറയുന്നു. ബലത്തിന്റെ ദിശയിലാണ്‌ സ്ഥാനാന്തരമെങ്കില്‍ ബലം പ്രവൃത്തി ചെയ്‌തതായും ബലത്തിന്റെ എതിരെയുള്ള ദിശയിലാണ്‌ സ്ഥാനാന്തരമെങ്കില്‍ ബലത്തിന്മേല്‍ പ്രവൃത്തി ചെയ്യപ്പെട്ടതായും പറയുന്നു. ബലവും ബലത്തിന്റെ ദിശയില്‍ (അഥവാ എതിര്‍ദിശയില്‍) ഉള്ള സ്ഥാനാന്തരവും തമ്മിലുള്ള ഗുണനഫലം പ്രവൃത്തിയുടെ അളവും നല്‍കുന്നു.

More at English Wikipedia

Close