Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
z membrancez സ്‌തരം.പേശികളുടെ അടിസ്ഥാന യൂണിറ്റുകളായ സര്‍കോമിയറുകളുടെ രണ്ടറ്റത്തുമുള്ള സ്‌തരം പോലുള്ള ഭാഗം.
z-axisസെഡ്‌ അക്ഷം.കാര്‍ടീഷ്യന്‍ നിര്‍ദേശാങ്ക വ്യവസ്ഥയില്‍ XY തലത്തിന്‌ ലംബമായ തലത്തിലുള്ള അക്ഷം.
z-chromosomeസെഡ്‌ ക്രാമസോം.പക്ഷികളുടെയും ചിത്രശലഭങ്ങളുെടയും താരതമ്യേന വലിയ ലിംഗക്രാമസോം. സസ്‌തനികളുടെ x ക്രാമസോമിന്‌ സമാനമാണിത്‌.
zeeman effectസീമാന്‍ ഇഫക്‌റ്റ്‌.ഒരു പ്രകാശ സ്രാതസ്സ്‌ കാന്തിക മണ്ഡലത്തില്‍ വയ്‌ക്കുമ്പോള്‍ സ്‌പെക്‌ട്രല്‍ രേഖയ്‌ക്കുണ്ടാകുന്ന വിഭജനം.
zener diodeസെനര്‍ ഡയോഡ്‌.പിന്നാക്കം ബയസ്‌ ചെയ്‌ത അവസ്ഥയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഡയോഡ്‌. സ്ഥിരമായ പൊട്ടന്‍ഷ്യല്‍ വ്യത്യാസം നിലനിര്‍ത്തുവാനുള്ള സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നു.
zenithശീര്‍ഷബിന്ദു.ഭൂമിയില്‍ ഒരു നിരീക്ഷകന്റെ തലയ്‌ക്കു മുകളില്‍ ഖഗോളത്തിലുള്ള ബിന്ദു.
zenith distanceശീര്‍ഷബിന്ദുദൂരം.ആകാശത്തിലെ ഒരു ബിന്ദുവിന്‌/വസ്‌തുവിന്‌ ശീര്‍ഷബിന്ദുവില്‍ നിന്നുള്ള കോണീയ അകലം.
zeoliteസിയോലൈറ്റ്‌.ഹൈഡ്രറ്റഡ്‌ സോഡിയം അലൂമിനിയം സിലിക്കേറ്റ്‌ ഖനിജം.
zeroപൂജ്യംശൂന്യം. 1. ആധുനിക സംഖ്യാ സമ്പ്രദായത്തിലെ അടിസ്ഥാന സംഖ്യ. 2. ശൂന്യഗണത്തിന്റെ ഗണന സംഖ്യ. 3. അങ്കഗണിതത്തില്‍ സങ്കലനത്തിനുള്ള അന്യ അംഗം.
zero correctionശൂന്യാങ്ക സംശോധനം. അളവുപകരണങ്ങളില്‍ പൂജ്യം കാണിക്കേണ്ട സ്ഥാനത്ത്‌ മറ്റൊരു അളവു കാണിക്കുകയാലുണ്ടാവുന്ന പിശക്‌ ഒഴിവാക്കുവാന്‍ അളന്നു കിട്ടുന്ന ഫലത്തോട്‌ കൂട്ടേണ്ടതായ ഭാഗം. ഇതിന്‌ ഋണ ചിഹ്നമിട്ടാല്‍ (ഫലത്തില്‍, കുറയ്‌ക്കേണ്ട ഭാഗമാക്കിയാല്‍) ശൂന്യാങ്ക പിശക്‌ ( zero error) എന്നു പറയുന്നു.
zero errorശൂന്യാങ്കപ്പിശക്‌.സൂക്ഷ്‌മ ദൈര്‍ഘ്യ അളവുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ (ഉദാ: വെര്‍ണിയര്‍ കാലിപ്പേഴ്‌സ്‌, സ്‌ക്രൂഗേജ്‌) മുഖ്യ സ്‌കെയിലിന്റെയും വെര്‍ണിയര്‍ സ്‌കെയിലിന്റെയും പൂജ്യ അങ്കനങ്ങള്‍ സംപതിക്കാത്ത അവസ്ഥ. മുഖ്യ സ്‌കേലിന്റെ പൂജ്യത്തില്‍ നിന്ന്‌ വെര്‍ണിയറിന്റെ പൂജ്യം എത്ര അങ്കനം മാറിനില്‍ക്കുന്നുവോ അത്‌ പിശകിന്റെ അളവായി കണക്കാക്കുന്നു.
zero vectorശൂന്യസദിശം.xശൂന്യസദിശം. മോഡുലസ്‌ പൂജ്യമായി വരുന്ന സദിശത്തെയാണ്‌ ശൂന്യസദിശം എന്നു പറയുന്നത്‌. ഇതിന്റെ ദിശ വ്യക്തമാക്കാന്‍ കഴിയില്ല. ആരംഭ ബിന്ദുവും അന്തിമ ബിന്ദുവും ഒന്നുതന്നെയാണെന്നര്‍ഥം. null vector എന്നും പറയും.
zeropoint energyപൂജ്യനില ഊര്‍ജംശൂന്യനില ഊര്‍ജം. അനിശ്ചിതത്വ സിദ്ധാന്തമനുസരിച്ച്‌ ഒരു കണത്തിന്റെ സംവേഗം പൂജ്യമാവാന്‍ സാധ്യമല്ല. കേവല പൂജ്യതാപനിലയില്‍ പോലും കണങ്ങള്‍ക്ക്‌ ഇതുമൂലം ഒരു മിനിമം ഗതികോര്‍ജം ഉണ്ടായിരിക്കും. ഇതാണ്‌ പൂജ്യ നില ഊര്‍ജം.
Ziegler-Natta catalystസീഗ്‌ലര്‍ നാറ്റ ഉല്‍പ്രരകം.സാധാരണ താപനിലയിലും മര്‍ദ്ദത്തിലും എഥിലീന്‍ പോലുള്ള നിരവധി സംയുക്തങ്ങളുടെ പോളിമറീകരണത്തിന്‌ തുടക്കമിടാന്‍ കഴിയുന്ന ഉല്‍പ്രരകം. ഉദാ: ടൈറ്റാനിയം ടെട്രാക്ലോറൈഡ്‌, ട്ര ആല്‍ക്കൈല്‍ അലൂമിനിയം ഇവയുടെ മിശ്രിതം.
zircaloyസിര്‍കലോയ്‌. ഒരു കൂട്ടം സിര്‍കോണിയം ലോഹസങ്കരങ്ങള്‍. ന്യൂക്ലിയര്‍ ടെക്‌നോളജിയില്‍ പ്രധാനം.
zirconസിര്‍ക്കണ്‍ ZrSiO4.സിര്‍ക്കോണിയത്തിന്റെ പ്രധാന ഖനിജം. സിര്‍ക്കോണിയം ഉത്‌പാദിപ്പിക്കുന്നതിനും ഒരു രത്‌നക്കല്ലായും ഉപയോഗിക്കുന്നു.
zodiacരാശിചക്രം.ക്രാന്തി വൃത്തത്തിന്റെ ഇരു വശത്തേക്കും 9 0 വ്യാപിച്ചിരിക്കുന്ന സാങ്കല്‍പിക മേഖല. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ ഇവയുടെ പ്രകടപഥങ്ങള്‍ ഈ മേഖലയിലാണ്‌. ഇതിനെ 12 തുല്യഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. ഇവയാണ്‌ രാശികള്‍. ഓരോ മേഖലയിലും കാണുന്ന നക്ഷത്രമണ്ഡലത്തെ അടിസ്ഥാനമാക്കിയാണ്‌ രാശികളെ നാമകരണം ചെയ്‌തിരിക്കുന്നത്‌. മേടം ( Aries ), ഇടവം ( Taurus), മിഥുനം ( Gemini), കര്‍ക്കിടകം ( Cancer),ചിങ്ങം ( Leo), കന്നി ( Virgo), തുലാം ( Libra), വൃശ്ചികം ( Scorpion), ധനു ( Sagittarius), മകരം ( Capricon), കുംഭം ( Aquarius), മീനം ( Pisces) എന്നിവയാണ്‌ രാശി രൂപങ്ങള്‍.
zodiacal lightരാശിദ്യുതി.രാത്രി ആകാശത്ത്‌ വസന്തകാലത്ത്‌ സന്ധ്യയ്‌ക്ക്‌ ശേഷം പടിഞ്ഞാറും ഗ്രീഷ്‌മത്തില്‍ പ്രഭാതത്തിനു മുമ്പ്‌ കിഴക്കും ക്രാന്തിപഥത്തില്‍ (രാശിചക്രത്തില്‍) കാണപ്പെടുന്ന, ത്രികോണാകാരമുള്ള പ്രകാശമണ്ഡലം. നല്ല ഇരുട്ടുള്ള തെളിഞ്ഞ രാത്രിയില്‍ കിഴക്കുനിന്ന്‌ പടിഞ്ഞാറുവരെ നേര്‍ത്തു കാണാം. രാശിചക്രത്തിന്‌ സമാന്തരമായി ഭൂമിക്കു ചുറ്റുമുള്ള ഭമൗാന്തര പൊടിപടലത്തില്‍ തട്ടി സൂര്യപ്രകാശം ചിതറുന്നതാണ്‌ രാശിദ്യുതിക്ക്‌ കാരണം.
zoeaസോയിയ.ഞണ്ടുകളുടെ ഒരു ലാര്‍വ.
zona pellucidaസോണ പെല്ലുസിഡ.സസ്‌തനികളുടെ അണ്ഡത്തെ ചുറ്റിയുള്ള ഒരു മ്യൂക്കോ പ്രാട്ടീന്‍ സ്‌തരം.
Page 300 of 301 1 298 299 300 301
Close