വെസ്റ്റേണ്‍ ബ്ലോട്ട്.
പ്രാട്ടീനുകളെ തിരിച്ചറിയുന്ന പ്രത്യേക ടെസ്റ്റ്. ഇലക്‌ട്രാഫോറസിസ് വഴി വേര്‍തിരിക്കുന്ന പ്രാട്ടീനുകളെ സെല്ലുലോസ് സ്‌തരം പോലുള്ള മാധ്യമങ്ങളിലേക്ക് മാറ്റി റേഡിയോ ലേബല്‍ ചെയ്‌ത ആന്റി ബോഡികള്‍ ഉപയോഗിച്ച് തിരിച്ചറിയുന്നു. ഓരോ പ്രാട്ടീനും അതിന്റെ പ്രത്യേകം ആന്റിബോഡിയുമായി മാത്രം കൂടിച്ചേര്‍ന്നു നില്‍ക്കും എന്നതാണ് പ്രവര്‍ത്തന തത്വം.