ശ്വേതദ്രവ്യം.
കശേരുകികളുടെ കേന്ദ്രനാഡീവ്യൂഹത്തിലെ ഒരു പ്രത്യേക കല. നാഡീകോശങ്ങളുടെ ആക്‌സോണുകളും അവയെ ആവരണം ചെയ്യുന്ന വെളുത്ത മയലിന്‍ ഉറകളും ആണ് അതിലെ പ്രധാന ഘടകങ്ങള്‍. നാഡീവ്യൂഹത്തിന്റെ വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ധര്‍മം. സുഷുമ്‌നാ നാഡിയുടെ പുറംപാളിയിലും മസ്‌തിഷ്‌കത്തിന്റെ പല ഭാഗങ്ങളിലും ഇത് കാണാം.