Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
volume | വ്യാപ്‌തം. | ഘനരൂപങ്ങളുടെ ഉള്ളളവ്. ലിറ്റര്‍, ക്യൂബിക് മീറ്റര്‍ തുടങ്ങിയ ഏകകങ്ങള്‍ വ്യാപ്‌തത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. |
volumetric | വ്യാപ്‌തമിതീയം. | ഉദാ: വ്യാപ്‌തമിതീയ വിശ്ലേഷണം ( volumetric analysis) |
voluntary muscle | ഐഛികപേശി. | striped muscle എന്നതിന്റെ മറ്റൊരു പേര്. |
volution | വലനം. | ഭ്രമണ, പരിക്രമണ ചലനങ്ങള്‍ |
vortex | ചുഴി | ചുഴലി, ഭ്രമിളം.ഒരു ദ്രവത്തിന്റെ ഒഴുക്ക് ഒരക്ഷത്തിനെ ചുറ്റിക്കൊണ്ടാകുന്ന അവസ്ഥ. ഉദാ: ഭ്രമിളഗതി ( vortex motion) |
VSSC | വി എസ് എസ് സി. | വിക്രം സാരാഭായി സ്‌പേസ് സെന്റര്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO)യുടെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലൊന്ന്. തിരുവനന്തപുരത്തിനടുത്ത് തുമ്പയാണ് ആസ്ഥാനം. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികള്‍ക്കാവശ്യമായ വിക്ഷേപണ വാഹനങ്ങളുടെ നിര്‍മിതിയും അത് സംബന്ധിച്ച ഗവേഷണങ്ങളുമാണ് മുഖ്യ കര്‍മമേഖല. |
vulcanization | വള്‍ക്കനീകരണം. | സള്‍ഫറോ സള്‍ഫര്‍ സംയുക്തങ്ങളോ (ഏകദേശം 5%) ചേര്‍ത്ത് പ്രാസസ് ചെയ്‌ത് റബ്ബറിന് കാഠിന്യം കൂട്ടുന്ന പ്രക്രിയ. |
vulva | ഭഗം. | യോനിയില്‍ നിന്ന് പുറത്തേക്കുള്ള ദ്വാരം. |
w-chromosome | ഡബ്ല്യൂ-ക്രാമസോം. | പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ലിംഗക്രാമസോമുകളില്‍ ഒന്ന്. സസ്‌തനികളുടെ y ക്രാമസോമിനോട് സമാനമാണിത്. |
w-particle | ഡബ്ലിയു-കണം. | ഒരിനം ബോസോണ്‍. elementary particles നോക്കുക. |
Wacker process | വേക്കര്‍ പ്രക്രിയ. | പലേഡിയം ക്ലോറൈഡ്, കുപ്രിക് ക്ലോറൈഡ് എന്നീ ഉല്‍പ്രരകങ്ങളുടെ സാന്നിദ്ധ്യത്തില്‍ എഥിലീന്‍ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ച് അസറ്റാല്‍ഡിഹൈഡ് നിര്‍മ്മിക്കുന്ന പ്രക്രിയ. |
waggle dance | വാഗ്‌ള്‍ നൃത്തം. | തേനീച്ചകള്‍ ഭക്ഷണം ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരമറിയിക്കുവാന്‍ നടത്തുന്ന ശാരീരിക ചലനങ്ങള്‍. |
wandering cells | സഞ്ചാരികോശങ്ങള്‍. | ബഹുകോശജീവികളില്‍ സഞ്ചാരശേഷിയുള്ള കോശങ്ങള്‍. ഉദാ: മഹാ ഭക്ഷികള്‍, അമീബിയാ കോശങ്ങള്‍. |
warmblooded | സമതാപ രക്തമുള്ള. | homoiothermous എന്നതിന് പകരം ഉപയോഗിക്കുന്ന പദം. |
warning odour | മുന്നറിയിപ്പു ഗന്ധം. | ഇന്ധനവാതകങ്ങള്‍ക്ക് ഗന്ധമില്ലാത്തതിനാല്‍ അവയുടെ ചോര്‍ച്ച മനസിലാക്കാന്‍ പ്രയാസമാണ്. അതിനാല്‍ അത്തരം വാതകങ്ങളില്‍ തീക്ഷ്‌ണഗന്ധമുള്ള മറ്റേതെങ്കിലും വാതകം ചേര്‍ക്കുന്നു. |
warping | സംവലനം. | ഒരു വസ്‌തുവിനെ (ഉദാ: ഇരുമ്പുകമ്പി) വളയ്‌ക്കുകയോ, തിരിക്കുകയോ വിരൂപമാക്കുകയോ ചെയ്യല്‍. |
water culture | ജലസംവര്‍ധനം. | ജലത്തില്‍ സസ്യങ്ങള്‍ വളര്‍ത്തിയെടുക്കല്‍. hydroponics എന്നതിന്റെ മറ്റൊരു പേര്. |
water cycle | ജലചക്രം. | സരോര്‍ജത്താല്‍ ഭൂമിയിലും അന്തരീക്ഷത്തിലുമായി നടക്കുന്ന ജലതന്മാത്രകളുടെ ചംക്രമണം. |
water equivalent | ജലതുല്യാങ്കം. | ഒരു വസ്‌തുവിന്റെ താപനില ഒരു നിശ്ചിത അളവ് ഉയര്‍ത്താന്‍ ആവശ്യമായ താപം കൊണ്ട് എത്ര പിണ്ഡം ജലത്തിന്റെ താപനില അത്രയും ഉയര്‍ത്താന്‍ കഴിയുമോ ആ സംഖ്യയെ ആ വസ്‌തുവിന്റെ ജല തുല്യാങ്കം എന്നു പറയുന്നു. ഉദാ: 100 ഗ്രാം ഭാരമുള്ള ഒരു കോപ്പര്‍ കലോറി മീറ്ററിന്റെ താപനില 5 0 ഉയര്‍ത്താന്‍ വേണ്ട താപം കൊണ്ട് 10 ഗ്രാം വെള്ളത്തിന്റെ താപനില 5 0 ഉയര്‍ത്താമെങ്കില്‍ കലോറിമീറ്ററിന്റെ ജലതുല്യാങ്കം 10 ഗ്രാം ആണ്. |
water gas | വാട്ടര്‍ ഗ്യാസ്. | കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ ഇവ 1:1 എന്ന വ്യാപ്‌ത അനുപാതത്തില്‍ കലര്‍ന്ന മിശ്രിതം. ചുട്ടുപഴുത്ത കരിയില്‍ കൂടി നീരാവി കടത്തിവിട്ടാണ് ഉത്‌പാദിപ്പിക്കുന്നത്. ഒരു ഇന്ധനമായി ഉപയോഗിക്കുന്നു. C+H2O→CO+H2 |