വെള്ളക്കുള്ളന്‍
ശ്വേതവാമനന്‍, നക്ഷത്രപരിണാമത്തിലെ ഒരു ഘട്ടം. നക്ഷത്രക്കാമ്പിലെ ഇന്ധനം തീരുന്നതോടെ നക്ഷത്രങ്ങള്‍ സങ്കോചിക്കാന്‍ തുടങ്ങുന്നു. 1.4 സൗരദ്രവ്യമാനത്തേക്കാള്‍ കുറവാണ് നക്ഷത്രക്കാമ്പിന്റെ ദ്രവ്യമാനമെങ്കില്‍ സങ്കോചം ഒരു ഘട്ടത്തില്‍ നിലയ്‌ക്കും. പളൗി അപവര്‍ജന തത്വമനുസരിച്ചുള്ള ഇലക്‌ട്രാണ്‍ അപവര്‍ജന മര്‍ദ്ദമാണ് ഇതിന് കാരണം. ഇതാണ് ശ്വേതവാമനാവസ്ഥ.