Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
vertical angleശീര്‍ഷകോണം.ആധാരരേഖയ്‌ക്ക്‌ എതിരെയുള്ള കോണം.
vesicleസ്‌ഫോട ഗര്‍ത്തം. (geo) ധാരാളം ഗഹ്വരങ്ങളുള്ള അഗ്നിപര്‍വതശില. 2. ( zool) വെസിക്കിള്‍, ആശയം. ദ്രാവകം നിറഞ്ഞ സഞ്ചിപോലുള്ള ഭാഗം. ഉദാ: ബീജാശയം ( seminal vesicle)
vesselവെസ്സല്‍.സൈലത്തിലെ പ്രധാന സംവഹനനാളി. ട്രക്കിയ എന്നും പേരുണ്ട്‌.
vestigial organsഅവശോഷ അവയവങ്ങള്‍.ജന്തുക്കളുടെ ശരീരത്തില്‍ കാര്യമായ ധര്‍മമൊന്നും നിര്‍വഹിക്കാതെ, അവികസിതാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അവയവങ്ങള്‍. പരിണാമ പ്രക്രിയയുടെ ഫലമായി ശോഷിച്ചു പോയിട്ടുള്ള അവയവങ്ങളാണിവ. പൂര്‍വിക ജീവികളില്‍ അവ പ്രയോജനകരമായ ധര്‍മം നിര്‍വഹിച്ചിരിക്കാം. ഉദാ: മനുഷ്യ ശരീരത്തിലെ വിര രൂപ പരിശോഷിക ( vermiform appendix).
vibration കമ്പനം.ഒരുതരം ആവര്‍ത്തനചലനം. ഒരു മാധ്യസ്ഥാനത്തെ ആസ്‌പദമാക്കി അതിവേഗം മുന്നോട്ടും പിന്നോട്ടും ചലിക്കുന്നത്‌. ട്യൂണിങ്‌ ഫോര്‍ക്കിന്റെ കമ്പനം ഉദാഹരണം.
vibriumവിബ്രിയം.കോമപോലുള്ള ബാക്‌റ്റീരിയം (ബഹുവചനം vibrio)
vicinal groupസന്നിധി ഗ്രൂപ്പ്‌.സമീപസ്ഥമായ രണ്ട്‌ കാര്‍ബണ്‍ ആറ്റങ്ങളുമായി ചേരുന്ന രണ്ട്‌ ഫങ്‌ഷണല്‍ ഗ്രൂപ്പ്‌.
video frequencyദൃശ്യാവൃത്തി.ടെലിവിഷന്‍ ക്യാമറ സൃഷ്‌ടിക്കുന്ന സിഗ്നലുകളുടെ ആവൃത്തിക്കു പൊതുവേ പറയുന്നത്‌. 10Hz- 2MHzആണ്‌ ആവൃത്തി പരിധി.
villiവില്ലസ്സുകള്‍.കശേരുകികളുടെ ചെറുകുടലിന്റെ ആന്തരിക ചര്‍മത്തില്‍ നിന്ന്‌ കുടലിനുള്ളിലേക്കു വിരലാകൃതിയില്‍ കാണപ്പെടുന്ന ചെറിയ പ്രവര്‍ധങ്ങള്‍. ഇവ വളരെയധികം ഉള്ളതിനാല്‍ കുടലിന്റെ ആന്തരിക പ്രതലം വെല്‍വെറ്റുപോലെ തോന്നിക്കുന്നു. കുടലിന്റെ ആന്തരിക ചര്‍മത്തിന്റെ പ്രതല വിസ്‌തീര്‍ണം വര്‍ധിപ്പിക്കുകയാണ്‌ ഇവയുടെ ധര്‍മം. ആഹാരത്തിലെ ദഹിച്ച അംശങ്ങളെ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ ഈ ക്രമീകരണം സഹായിക്കുന്നു. ഏകവചനം villus
vinegarവിനാഗിരിസുര്‍ക്ക.ഈഥൈല്‍ ആല്‍ക്കഹോളിനെ അസെറ്റോബാക്‌റ്റര്‍, അസൈറ്റോമോണാസ്‌ എന്നീ ബാക്‌റ്റീരിയങ്ങള്‍ ഭാഗികമായി ഓക്‌സീകരിക്കുമ്പോഴുണ്ടാകുന്നത്‌. ഇതില്‍ 4% അസെറ്റിക്‌ അമ്ലമുണ്ടായിരിക്കും. അച്ചാറുകള്‍ ഉണ്ടാക്കുവാനും ഭക്ഷ്യവ്യവസായത്തിലും ഉപയോഗിക്കുന്നു.
vinylവിനൈല്‍.വിനൈല്‍ ക്ലോറൈഡ്‌ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു പോളിമര്‍. ഡിസ്‌പ്ലേ ബോര്‍ഡുകളും പരസ്യ ബോര്‍ഡുകളും നിര്‍മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു.
Virgoകന്നി.ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഒരു കന്യകയുടെ രൂപം കിട്ടും. സൂര്യന്‍ ഈ രാശിയിലായിരിക്കുമ്പോഴാണ്‌ കന്നിമാസം.
virionവിറിയോണ്‍.ആതിേഥയകോശത്തിനു ബാഹ്യമായി കാണുന്ന ഒരു പൂര്‍ണ്ണ വൈറസ്‌ രൂപം.
virologyവൈറസ്‌ വിജ്ഞാനം.വൈറസ്‌ വിജ്ഞാനം.
virtualകല്‍പ്പിതംയഥാര്‍ഥമല്ലാത്തത്‌. ഉദാ: കല്‍പ്പിത പ്രതിരൂപം ( virtual image)
virtual driveവെര്‍ച്ച്വല്‍ ഡ്രവ്‌.കമ്പ്യൂട്ടറില്‍ യഥാര്‍ഥത്തില്‍ ഇല്ലാത്തതും സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്നതുമായ ഡ്രവുകള്‍. ഇവ ചില പ്രാഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്നവയാണ്‌.
virtual particlesകല്‍പ്പിത കണങ്ങള്‍.ഒരു കണം ക്ഷേത്രവുമായോ മറ്റൊരു കണവുമായോ പ്രതിപ്രവര്‍ത്തിക്കുന്നത്‌ ക്ഷേത്ര ക്വാണ്ടങ്ങള്‍ കൈമാറുക വഴിയാണെന്ന്‌ ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം പറയുന്നു. ഇങ്ങനെ കൈമാറുന്ന ക്വാണ്ടങ്ങള്‍ നിരീക്ഷണവിധേയമല്ല. അവയെ കല്‍പ്പിത കണങ്ങള്‍ എന്നു വിളിക്കുന്നു. വേണ്ടത്ര ഊര്‍ജം നല്‍കിയാല്‍ മാത്രമേ അവ ക്ഷേത്രത്തില്‍ നിന്ന്‌ മോചിതമാവുകയും ദൃശ്യമാവുകയുമുള്ളൂ. quantum field theoryനോക്കുക.
virusവൈറസ്‌.(computer science)കമ്പ്യൂട്ടറുകളില്‍ തകരാറുകള്‍ സൃഷ്‌ടിക്കുവാന്‍ കഴിയുന്ന ചെറിയ പ്രാഗ്രാം. മനുഷ്യശരീരത്തില്‍ നിന്ന്‌ വൈറസുകള്‍ക്ക്‌ എന്ന പോലെ വിവരവിനിമയം വഴി ബന്ധപ്പെടുന്ന കമ്പ്യൂട്ടറില്‍ നിന്ന്‌ കമ്പ്യൂട്ടറിലേക്ക്‌ സംക്രമിക്കുവാന്‍ വൈറസിനു കഴിയും. കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളെ നശിപ്പിക്കുന്നവയും കമ്പ്യൂട്ടര്‍ വ്യൂഹം തന്നെ തകരാറിലാക്കുന്നവയും ആയ വൈറസുകള്‍ ഉണ്ട്‌. വൈറസ്‌ പ്രാഗ്രാമിന്റെ സ്വഭാവമനുസരിച്ചായിരിക്കും അതുണ്ടാക്കുന്ന തകരാറുകള്‍.
virusവൈറസ്‌.(biology) മറ്റു ജീവികളുടെ കോശങ്ങളില്‍ മാത്രം വംശവര്‍ധന നടത്താന്‍ കഴിവുള്ള ഒരുതരം അതിസൂക്ഷ്‌മകണിക. ചില കാര്യങ്ങളില്‍ ഇത്‌ ജീവികളുടെയും മറ്റു ചില കാര്യങ്ങളില്‍ നിര്‍ജീവ പദാര്‍ത്ഥങ്ങളുടെയും ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഉള്‍ക്കാമ്പും പുറംതോടും ചേര്‍ന്നതാണ്‌ ഇതിന്റെ ഘടന. ഉള്‍ക്കാമ്പില്‍ ഒരു ന്യൂക്ലിയിക അമ്ലമാണുള്ളത്‌. ഇത്‌ DNAയോ, RNAയോ ആവാം. പുറംതോട്‌ പ്രാട്ടീനോ, ലിപ്പോപ്രാട്ടീനോ കൊണ്ട്‌ നിര്‍മ്മിതമാണ്‌. പല രോഗങ്ങളും വൈറസുകളുടെ ഫലമായുണ്ടാകുന്നവയാണ്‌. ജലദോഷം, വസൂരി, കോഴിവസന്ത, സസ്യങ്ങളിലെ മൊസെയ്‌ക്‌ രോഗം ഇവ ഉദാഹരണമാണ്‌.
viscose methodവിസ്‌കോസ്‌ രീതി.കൃത്രിമപട്ട്‌ അഥവാ റയോണ്‍ നിര്‍മ്മിക്കുവാനുപയോഗിക്കുന്ന ഒരു രീതി. സെല്ലുലോസ്‌, സോഡിയം ഹൈഡ്രാക്‌സൈഡുമായി പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ലയിപ്പിച്ച ശേഷം ഈ ലായനിയിലേക്ക്‌ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ കടത്തിവിടുന്നു. ഈ ക്ഷാരീയ ദ്രാവകത്തിന്‌ ശ്യാനത വളരെ കൂടുതലാണ്‌. ഇതുകൊണ്ടാണ്‌ ഈ രീതിക്ക്‌ വിസ്‌കോസ്‌ രീതി എന്നു പറയുന്നത്‌. ഈ ദ്രാവകത്തെ ചെറുസുഷിരങ്ങളില്‍കൂടി നേര്‍ത്ത സള്‍ഫ്യൂറിക്‌ ആസിഡിലേക്ക്‌ ശക്തിയായി തള്ളിവിടുമ്പോള്‍ സെല്ലുലോസ്‌ നേര്‍ത്ത നാരുകളായി അവക്ഷിപ്‌തപ്പെടുന്നു. ഇതാണ്‌ റയോണ്‍.
Page 293 of 301 1 291 292 293 294 295 301
Close