സദിശയോഗം
സദിശത്തുക. സദിശങ്ങള്‍ തമ്മില്‍ കൂട്ടിക്കിട്ടുന്ന ഫലം. രേഖീയമായി സദിശങ്ങളുടെ തുക കാണുവാന്‍, സദിശങ്ങളെ ഒന്നിനെത്തുടര്‍ന്ന് അടുത്തത് എന്ന ക്രമത്തില്‍ (ഒന്നിന്റെ തലയില്‍ അടുത്തതിന്റെ വാല്) വരയ്‌ക്കുക. ആദ്യത്തേതിന്റെ വാലില്‍ നിന്ന് അവസാനത്തേതിന്റെ തലയിലേക്ക് വരയ്‌ക്കുന്ന രേഖ സദിശത്തുക നല്‍കുന്നു.